എറണാകുളത്ത് കത്തുന്ന വെയില്‍, പ്രചാരണത്തിന് വെല്ലുവിളി; പിന്നോട്ടില്ലാതെ നേതാക്കള്‍
കൊച്ചി: എറണാകുളത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തെ തളര്‍ത്തി കൊടും ചൂട്. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സുപ്രധാന നേതാക്കള്‍ അടക്കം രംഗത്തിറങ്ങി പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്. എന്നാല്‍ അസഹനീയമായ ചൂടാണ് എല്ലാവര്‍ക്കും വെല്ലുവിളിയാവുന്നത്. നിലവില്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളുടെ വാഹന പര്യടനവും വീടുകയറിയുള്ള പ്രചാരണവുമൊക്കെയാണ് നടക്കുന്നത്.
ഇതെല്ലാം ഒന്ന് പതിയെയായിട്ടുണ്ട്. പ്രചാരണം അതിരാവിലെ തന്നെ തുടങ്ങി ചൂടേറും മുമ്പ് അവസാനിപ്പിക്കുകയാണ്. ചില സ്ഥലങ്ങളില്‍ വെയില്‍ കുറയുന്നത് വരെ ഇടവേളയെടുക്കുന്നവരുമുണ്ട്. വെയില്‍ കൂടുതല്‍ ഉള്ളത് കൊണ്ട് ആളുകള്‍ വരുന്നതും കുറവാണ്. പൊതുസമ്മേനങ്ങളും പരമാവധി ഒഴിവാക്കുന്നുണ്ട്.

വിവിധ നേതാക്കള്‍ കഴിഞ്ഞ ദിവസം ജില്ലയില്‍ പ്രചാരണത്തിനായി അണിനിരന്നിരുന്നു. ചാലക്കുടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പ്രൊഫ സി രവീന്ദ്രനാഥ് പ്രചാരണത്തിനായി എറണാകുളത്തെ അങ്കമാലിയിലാണ് എത്തിയത്. ഇത് ചാലക്കുടി മണ്ഡലത്തിന്റെ ഭാഗമാണ്.
ആര്യമ്പിളി കവലയില്‍ ആരംഭിച്ച പര്യടനം തുറവൂര്‍, മഞ്ഞപ്ര, മലയാറ്റൂര്‍, നീലേശ്വരം, കാലടി, അയ്യമ്പുഴ പഞ്ചായത്തുകളിലൂടെയാണ് കടന്നുപോയത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ രവീന്ദ്രനാഥിനെ കാണാനെത്തിയിരുന്നു. ജനകീയ നേതാവെന്ന വിശേഷണം അക്ഷരാര്‍ത്ഥത്തില്‍ സത്യമാണെന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ബെന്നി ബെഹനാനും ജില്ലയിലെത്തിയത്. പരിയാരം ബ്ലോക്കിലാണ് പര്യടനം നട്തിയത്. ഒപ്പം എംഎല്‍എമാരായ റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്, ചാണ്ടി ഉമ്മന്‍ എന്നിവരെല്ലാം ഉണ്ടായിരുന്നു. വാഴക്കുളം, കിഴക്കമ്പളം പഞ്ചായത്തുകളിലും അദ്ദേഹം വോട്ടഭ്യര്‍ത്ഥിച്ച് ഇന്ന് എത്തിയിട്ടുണ്ട്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെഎ ഉണ്ണികൃഷ്ന്‍ കുന്നത്തുനാടിലെ മണ്ഡലത്തിലെ വടയമ്പാടി, പുത്തന്‍കുരിശ്, മറ്റക്കുഴി, വെണ്ണിക്കുളം, മാമല, മുരിയമംഗലം, ചൂണ്ടി, വടയമ്പാടി, പുത്തന്‍കുരിശ്, മറ്റക്കുഴി, മേഖലകളും സന്ദര്‍ശിച്ചു.












Click it and Unblock the Notifications