എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളം മെഡിക്കല്‍ കോളേജിന് ഹില്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൈമാറി

Google Oneindia Malayalam News

കൊച്ചി: എറണാകുളം ഗവ.മെഡിക്കല്‍ കോളേജിന് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഏലൂരിലെ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ഓക്‌സിജന്‍ ജംബോ സിലിണ്ടറുകള്‍ കൈമാറി. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടന്ന ചടങ്ങില്‍ ഹിന്‍ഡാല്‍കൊ യൂണിറ്റ് ഹെഡ് രാജീവ് ഉപാദ്ധ്യായ് ജില്ലാ കലക്ടര്‍ എസ് സുഹാസിന് രേഖകള്‍ കൈമാറി. 25 സിലിണ്ടറുകള്‍ വീതം മെഡിക്കല്‍ കോളേജിനും ജില്ലയിലെ ദേശീയ ആരോഗ്യ മിഷനുമാണ് നല്‍കിയത്.

1

നേരത്തെ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് സാമൂഹ്യപ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത 25 ആധുനിക ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നേരത്തെ മെഡിക്കല്‍ കോളേജിന് നല്‍കിയിരുന്നു. അതേസമയം കോവിഡ് ചികിത്സയ്ക്കായി ജില്ലയില്‍ ഒഴിവുള്ളത് 3862 കിടക്കകള്‍. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 6275 കിടക്കകളില്‍ 2413 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

രോഗം സ്ഥിരീകരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയര്‍ സെന്റെറുകളിലായി 3116 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 1082 പേര്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ ഇതുവരെ ഇത്തരം 76 കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 2034 കിടക്കള്‍ ഒഴിവുണ്ട്. ജില്ലയില്‍ ബി.പിസി.എല്‍, ടി.സി.എസ് എന്നീ സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാര്‍ക്കായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 54 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 10 പേര്‍ ചികിത്സയിലുണ്ട്.

ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ 13 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 918 കിടക്കകള്‍ സജ്ജമാക്കി. ഇവിടങ്ങളില്‍ 427 പേര്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ 491 കിടക്കള്‍ വിവിധ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി ലഭ്യമാണ്. ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ 15 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റെറുകളില്‍ 862 കിടക്കള്‍ സജ്ജമാക്കി.

ഇവിടങ്ങളില്‍ 291 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ 571 കിടക്കള്‍ വിവിധ സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി ലഭ്യമാണ്. കോവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള 18 സര്‍ക്കാര്‍ ആശുപത്രികളിലായി 1325 കിടക്കള്‍ സജ്ജമാണ്. ഇവിടങ്ങളില്‍ നിലവില്‍ 603 പേര്‍ ചികിത്സയിലാണ്. കോവിഡ് രോഗതീവ്രതയുള്ളവരെ ചികിത്സിക്കാന്‍ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 722 കിടക്കകളും ലഭ്യമാണ്.

ഗ്ലാമറസ് ലുക്കിൽ ഹേബ പട്ടേൽ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

Recommended Video

cmsvideo
Washington state to allow free p0t with vaccine

Ernakulam
English summary
hindalco industries gave oxygen cylinders to ernakulam medical college hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X