എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെരുമ്പാവൂരില്‍ ഇരുനില വീട് ഇടിഞ്ഞ് താഴ്ന്ന് പതിമൂന്നുകാരന്‍ മരിച്ചു, മുത്തച്ഛന് ഗുരുതര പരിക്ക്

Google Oneindia Malayalam News

കൊച്ചി: പെരുമ്പാവൂര്‍ കീഴില്ലത്ത് ഇരുനില വീട് ഇടിഞ്ഞ്ത താഴ്ന്ന് പതിമൂന്നുകാരന് ദാരുണാന്ത്യം. ഹരിനാരായണന്‍ എന്നാണ് മരിച്ച കുട്ടിയുടെ പേര്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഏഴ് പേരുണ്ടായിരുന്നു. വീടിന്റെ താഴത്തെ നിലയുടെ ഭിത്തി ഇടിഞ്ഞ് താഴ്ന്ന് ഉറങ്ങി കിടക്കുകയായിരുന്ന കുട്ടി മരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മുത്തച്ഛന്‍ നാരായണ്‍ നമ്പൂതിരിക്ക് ഗുരുതരമായി പരിക്കേറ്റു.

രശ്മിക മന്ദാന കോണ്‍ഗ്രസ് എംപിയാകും; ജാതകപ്രകാരം രക്ഷിതുമായി പിരിഞ്ഞു, പ്രവചനവുമായി ജ്യോതിഷിരശ്മിക മന്ദാന കോണ്‍ഗ്രസ് എംപിയാകും; ജാതകപ്രകാരം രക്ഷിതുമായി പിരിഞ്ഞു, പ്രവചനവുമായി ജ്യോതിഷി

1

മുത്തച്ഛനെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ പൊരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ ഏഴ് മണിയോടെയാണ് വലിയ ശബ്ദത്തോടെ വീട് ഇടിഞ്ഞ് താഴ്ന്നത്. താഴത്തെനിലയുടെ ഒരു മീറ്റര്‍ ഭാഗം ഒഴികെ ബാക്കി ഭാഗം പൂര്‍ണമായും മണ്ണിനടിയിലാണ്. പരത്ത് വയലിപ്പടി തോട്ടം ഇല്ലാണ് ഇടിഞ്ഞ് താഴ്ന്നത്. നാരായണ്‍ നമ്പൂതിരിയുടെ മകന്‍ ഈശ്വരന്‍ നമ്പൂതിരി അടക്കം നാലുപേര്‍ സംഭവം നടക്കുമ്പോള്‍ വീടിന് പുറത്തായിരുന്നു

മകള്‍ ദേവി ഇരുനില വീടിന്റെ ടെറസിലുമായിരുന്നു ആ സമയത്ത്. മൂന്ന് ജെസിബി എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒരു ജെസിബി ഇടിഞ്ഞ് താഴ്ന്ന വീടിന്റെ ബാക്കി ഭാഗം താങ്ങി നിര്‍ത്തിയ റേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാരായണന്‍ നമ്പൂതിരി കട്ടിലില്‍ കിടക്കുകയായിരുന്നു. ഹരിനാരായണന്‍ സെറ്റിയില്‍ ഇരുന്ന രീതിയിലുമായിരുന്നു ഉണ്ടായിരുന്നതെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പറഞ്ഞു. മണിക്കൂറുകള്‍ പരിശ്രമിച്ചാണ് ഇവരെ പുറത്തെത്തിച്ചത്.

സിംപിള്‍ ആന്‍ഡ് കൂള്‍ ലുക്കില്‍ അമൃത സുരേഷ്, പാപ്പുവും ഗോപി സുന്ദറും എവിടെയെന്ന് ആരാധകര്‍, പുതിയ ചിത്രങ്ങള്‍ വൈറല്‍

വലിയ ശബ്ദത്തോടെ വീട് ഇടിഞ്ഞ് വീഴുന്ന ശബ്ദം കേട്ടതായി സമീപവാസികള്‍ പറഞ്ഞു. അപകടമുണ്ടായതോടെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അഗ്നിരക്ഷാ സേന ഇവിടെയെത്തിയത്. നാട്ടുകാരും പോലീസും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം. രണ്ട് ദിവസമായി ഈ മേഖലയില്‍ മഴയുണ്ട്. വീട് ഇടിഞ്ഞതിന് കാരണം അതാണെന്ന് സൂചനയുണ്ട്.

നിങ്ങള്‍ക്ക് രഹസ്യമായ ഭയമുണ്ടോ? ഈ ചിത്രം പറയും ആ രഹസ്യം, വൈറലായി ഒപ്ടിക്കല്‍ ചിത്രംനിങ്ങള്‍ക്ക് രഹസ്യമായ ഭയമുണ്ടോ? ഈ ചിത്രം പറയും ആ രഹസ്യം, വൈറലായി ഒപ്ടിക്കല്‍ ചിത്രം

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

Ernakulam
English summary
house in perumbavoor destroyed, boy died, rescue operation goes on
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X