Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോജുവിന്റെ കേസിലെ പ്രതികള്‍ മുങ്ങി, നേതൃത്വം പറയാതെ പിടികിട്ടില്ല, സുധാകരന്റെ പ്രതികരണം ഇങ്ങനെ

കൊച്ചി: ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസിലെ പ്രതികളെ പിടിക്കാനാവാതെ പോലീസ്. പ്രതിപ്പട്ടികയില്‍ ഉള്ളവരെ ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് നെട്ടോട്ടമോടുകയാണ്. പ്രതിപ്പട്ടികയില്‍ ഉള്ളവരുടെയും കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെയും വീടുകളിലും സമീപ പ്രദേശങ്ങളിലുമായി തിരഞ്ഞ് കൊണ്ടിരിക്കുകയാണ് പോലീസ്. കേസിലെ എല്ലാ പ്രതികളും മുങ്ങിയതാണ് പോലീസിന് തലവേദനയാവുന്നത്. പോലീസ് നിരീക്ഷണം ശക്തമാണെങ്കിലും ഇവരെ പിടിക്കാനായിട്ടില്ല. അറസ്റ്റിനായുള്ള സമ്മര്‍ദം മുകളില്‍ നിന്ന് ശക്തമാണ്. പട്ടികയില്‍ പേരില്ലാതിരുന്നിട്ടും തൃക്കാക്കര മുന്‍ മണ്ഡലം പ്രസിഡന്റ് ഷെരീഫിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്‌തെന്നാണ് പരാതി.

1

കോണ്‍ഗ്രസിന് പോലീസിനെ പേടിലില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും കേസില്‍ അറസ്റ്റിന് നേതാക്കള്‍ തയ്യാറായിട്ടില്ല. ജാമ്യമില്ലാത്ത വകുപ്പായതിനാല്‍ വളരെ സൂക്ഷിച്ചാണ് കോണ്‍ഗ്രസ് മുന്നോട്ട് നീങ്ങുന്നത്. ഷെരീഫ് ഒരിക്കല്‍ പോലും അറസ്റ്റുണ്ടാവുമെന്ന് കരുതിയിരുന്നില്ല. പോലീസ് എത്തിയതോടെ ഇയാള്‍ക്ക് വേറെ വഴിയില്ലായിരുന്നു. അന്വേഷണ സംഘം പലരോടും കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആരും അതിന് തയ്യാറായിട്ടില്ല. വീഡിയോയില്‍ കണ്ടെന്ന് പറഞ്ഞാണ് പലരെയും അറസ്റ്റ് ചെയ്യുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷാജഹാനെയും പോലീസ് തിരയുന്നുണ്ട്. ഇയാളെ തേടി പോലീസ് വീട്ടിലുമെത്തി.

അതേസമയം വീട്ടില്‍ നിന്ന് ഷാജഹാനെ കണ്ടെത്താന്‍ പോലീസിന് ആയില്ല. ഫോണില്‍ വിളിച്ച് കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നേതൃത്വം പറയാതെ കീഴടങ്ങില്ലെന്ന നിലപാടിലാണ് ഷാജഹാന്‍. ഒന്നാം പ്രതി മുന്‍ മേയര്‍ ടോണി ചമ്മണിയും ഒളിവിലാണ്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇല്ലെന്നാണ് പറയുന്നത്. അറസ്റ്റിന് വഴങ്ങി കൊടുക്കേണ്ട എന്നാണ് നിലപാട്. ഇതിനിടെ സംസ്ഥാന നേതൃത്വം പ്രതിപ്പട്ടികയില്‍ ഉള്ളവരോട് കീഴടങ്ങാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പ് പരാജയപ്പെട്ടതോടെ ഇത് വേണ്ടെന്ന് തീരുമാനിച്ചിരുന്നു. കേസില്‍ ഐഎന്‍ടിയുസി ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാവ് ജോസഫ് ജോര്‍ജാണ് അറസ്റ്റിലായത്.

ജോസഫിന് ജാമ്യം ലഭിക്കുകയാണെങ്കില്‍ മറ്റ് പ്രതികളെല്ലാം കീഴടങ്ങാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മറ്റ് പ്രതികളെല്ലാം ഒളിവിലായത് കൊണ്ട് ജാമ്യം അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് കോടതി. ജയില്‍ വാസത്തിന് തയ്യാറല്ലെന്ന നിലപാടാണ് മറ്റ് പ്രതികള്‍ക്ക്. പലരും ജില്ലയ്ക്ക് പുറത്തുമാണ്. ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തി പിടിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. അതേസമയം ജോജുവുമായുള്ള കേസ് ഒത്തുതീര്‍ക്കണമെന്ന് കോണ്‍ഗ്രസിന് ഒരു നിര്‍ബന്ധവുമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറയുന്നു. നൂറോളം കേസുകളില്‍ കോണ്‍ഗ്രസുകാര്‍ ജയിലില്‍ കിടന്നിട്ടുണ്ട്. ജോജുവിന്റെ കേസിലും ജയിലില്‍ പോകാന്‍ തയ്യാറാണെന്നും സുധാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+