Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം ജോജു, പിന്നില്‍ പോലീസും സിപിഎമ്മും, വിടാതെ കോണ്‍ഗ്രസ് നേതാക്കള്‍

കൊച്ചി: ജയില്‍ മോചിതനായിട്ടും ജോജു ജോര്‍ജിനെതിരെയുള്ള ആരോപണങ്ങള്‍ അവസാനിപ്പിക്കാതെ കോണ്‍ഗ്രസ്. നേരത്തെ ജോജുവിന്റെ വാഹനം തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ഇവര്‍ക്ക് ഡിസിസി സ്വീകരണമൊരുക്കി. കോടതി ജാമ്യം നല്‍കിയത് കള്ളക്കേസായത് കൊണ്ടാണെന്ന് മുന്‍ മേയര്‍ ടോണി ചമ്മണി പറഞ്ഞു. സമരത്തിലെ അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം കാരണക്കാരന്‍ ജോജുവാണ്. പോലീസും ഇടതുനേതാക്കളും ഈ വിഷയത്തില്‍ നടത്തിയ ഗൂഢാലോചന പുറത്തുവിടുമെന്നും ചമ്മണി പറഞ്ഞു. അതേസമയം ജോജുവിനെതിരെയുള്ള പ്രതിഷേധം കടുപ്പിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് തീരുമാനം.

1

ഷൂട്ടിംഗ് തടഞ്ഞുകൊണ്ടുള്ള പ്രതിഷേധം വേണ്ടെന്ന് കെപിസിസി യൂത്ത് കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്. പലയിടത്തും ഷൂട്ടിംഗ് തടയുന്നതിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. ടോണി ചമ്മണി ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് എറണാകുളം സിജെഎം കോടതി ജാമ്യം അനുവദിച്ചത്. അഞ്ചുപേരും 37500 രൂപ വീതം കോടതിയില്‍ ജാമ്യം തുകയായി കെട്ടിവെക്കണം. ഒപ്പം 50000 രൂപയുടെ രണ്ട് ആള്‍ ജാമ്യവും നല്‍കണം. കാറിന്റെ ചില്ല് മാറ്റുന്നത് ഉള്‍പ്പെടെ അറ്റകുറ്റപണിക്ക് ആറരലക്ഷം രൂപ ചെലവ് വരുമെന്നാണ് കോടതിക്ക് പോലീസ് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. ഈ തുകയുടെ 50 ശതമാനമാണ് കോടതിയില്‍ കെട്ടിവെക്കേണ്ടത്.

അതേസമയം ജോജുവിനെതിരായ കോണ്‍ഗ്രസിന്റെ പോരിന് പുതിയ രാഷ്ട്രീയ മാനം കൈവന്നിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ തന്നെ വിഷയത്തില്‍ ഇടപെട്ടു. ജോജുവിനെതിരായ ഭീഷണി ഗൗരവമായ പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റം ഒരിക്കലും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭീഷണി കാരണം ജോജുവിന്റെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനോ മാതാപിതാക്കള്‍ക്ക് വീടിന് പുറത്തിറങ്ങാനോ കഴിയാത്ത സ്ഥിതിതയാണെന്ന് മുകേഷ് പറഞ്ഞു. വിഷയം അദ്ദേഹം സഭയില്‍ ഉന്നയിക്കുകയും ചെയ്തു. പൃഥ്വിരാജിന്റെയും ശ്രീനിവാസന്റെയും സിനിമ സെറ്റുകളിലേക്ക് ഘോഷയാത്രയായി മാര്‍ച്ച് നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഷൂട്ടിംഗ് തടയുന്നതിനെതിരെ മാക്ടയും രംഗത്തെത്തി. ചില വ്യക്തിപരമായ എതിര്‍പ്പുകളുടെ പേരില്‍ സിനിമ പ്രവര്‍ത്തകരെ ഒന്നാകെ പ്രതിക്കൂട്ടിലാക്കി സിനിമ ഷൂട്ടിംഗ് തടയാനും പ്രവര്‍ത്തകരെ അധിക്ഷേപിക്കാനും ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുതിര്‍ന്ന് കാണുന്നത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. ഇതിനെതിരെ പ്രതിഷേധിക്കുന്നുവെന്നും മാക്ട ജനറല്‍ സെക്രട്ടറി സുന്ദര്‍ ദാസ് പറഞ്ഞു. നേരത്തെ ഡിവൈഎഫ്‌ഐ ഷൂട്ടിംഗ് സൈറ്റുകള്‍ക്ക് സംരക്ഷണം നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. അതേസമയം ജോജു വിഷയത്തില്‍ മാപ്പുപറയാന്‍ തയ്യാറല്ലെന്ന നിലപാടില്‍ തുടരുകയാണ്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ജോജു മുകേഷിനോട് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+