Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോജുവിനോട് കലിപ്പ്, ഷൂട്ടിംഗ് തടസ്സപ്പെടുത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ്, ഇല്ലെന്ന് ഡിസിസി പ്രസിഡന്റ്

കൊച്ചി: ജോജു ജോര്‍ജിനെതിരെയുള്ള പ്രതിഷേധം കടുപ്പിക്കാനുറച്ച് കോണ്‍ഗ്രസ്. എന്നാല്‍ തുടക്കത്തില്‍ തന്നെ പാര്‍ട്ടിയില്‍ ആശയക്കുഴപ്പമാണ്. ഷൂട്ടിംഗ് സൈറ്റുകള്‍ തടയാനുള്ള പ്ലാനിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ വഴി തടഞ്ഞുള്ള സമരം തെറ്റാണെങ്കില്‍ സിനിമാക്കാരുടെ ഗതാഗതം തടസ്സപ്പെടുത്തിയുള്ള ഷൂട്ടിംഗും തെറ്റാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

ജോജുവിനെതിരായ കോണ്‍ഗ്രസ് വിദ്വേഷം സിനിമാ മേഖലയോടായി മാറിയിരിക്കുകയാണ്. പലരെയും തടയുന്ന അവസ്ഥയിലാണ്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണനാണ് പ്രശ്‌നത്തിലെ സമവായം ഇല്ലാതാക്കിയതെന്ന ആരോപണം അടക്കം കോണ്‍ഗ്രസ് ഉന്നയിച്ച് കഴിഞ്ഞു.

1

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞും, ഗതാഗതം, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയുമുള്ള ഷൂട്ടിംഗ് ഇനി എറണാകുളത്ത് അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാകുന്ന ചിത്രീകരണം യാതൊരു മുന്നറിയിപ്പുമില്ലാതെ തടയുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി അറിയിച്ചിരിക്കുന്നത്. സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തിനെതിരെയും യൂത്ത് കോണ്‍ഗ്രസ് പ്രചാരണം ആരംഭിക്കുമെന്ന് ടിറ്റോ അറിയിച്ചു.

2

അതേസമയം ലൊക്കേഷനുകളില്‍ ബൗണ്‍സര്‍മാരെയും ഗുണ്ടകളെയും അണിനിരത്തിയാണ് ഷൂട്ടിംഗ് നടത്തുന്നതെന്ന് ടിറ്റോ ആരോപിക്കുന്നു. ഇവര്‍ ജനങ്ങളെ ആട്ടിയകറ്റുന്നു. ചോദ്യം ചെയ്താല്‍ മര്‍ദനം അടക്കം നേരിടേണ്ടി വരുന്നതാണ് സാഹചര്യമെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനിടെ ജോജു പ്രതിഷേധിച്ചതും അതിന്റെ പേരില്‍ നടന്ന സംഘര്‍ഷവും കാര്‍ തകര്‍ത്ത സംഭവത്തില്‍ നേതാക്കള്‍ അറസ്റ്റിലായതുമെല്ലാം കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരിക്കുകയാണ്.

3

ഇതിനിടെ യൂത്ത് കോണ്‍ഗ്രസിനെ തള്ളി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് രംഗത്തെത്തി. സിനിമാ ചിത്രീകരണം കോണ്‍ഗ്രസോ യൂത്ത് കോണ്‍ഗ്രസോ തടസ്സപ്പെടുത്തില്ലെന്ന് ഷിയാസ് വ്യക്തമാക്കി. കേരളത്തിലെ കലാകാരന്മാര്‍ക്ക് ഇവിടെ പ്രവര്‍ത്തിക്കാം. ഞങ്ങള്‍ ആരെയും തടസ്സപ്പെടുത്തില്ല. ജോജു പറഞ്ഞതാണ് പ്രശ്‌നമെന്നും ഷിയാസ് ചൂണ്ടിക്കാണിച്ചു. നേരത്തെ പൃഥ്വിരാജിന്റെ കടുവ എന്ന ചിത്രത്തിന്റെയും ശ്രീനിവാസന്‍ ചിത്രത്തിന്റെയും ഷൂട്ടിംഗ് യൂത്ത് കോണ്‍ഗ്രസ് തടസ്സപ്പെടുത്തിയിരുന്നു. ഇത് ചില സംഘര്‍ഷങ്ങള്‍ക്കും കാരണമായിരുന്നു. ഡിവൈഎഫ്‌ഐ കടുവയുടെ ഷൂട്ടിംഗ് സൈറ്റിന് സുരക്ഷ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

4

ജോജുവുമായുള്ള പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തിയപ്പോള്‍ അത് അട്ടിമറിച്ചത് ബി ഉണ്ണികൃഷ്ണനാണെന്ന് ടോണി ചമ്മണി അറസ്റ്റിലാവും മുമ്പ് ആരോപിച്ചിരുന്നു. ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയ നിലപാട് എല്ലാവര്‍ക്കും അറിയാം. ജനങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീ കക്ഷികള്‍ സമരം നടത്തുമ്പോള്‍ അതില്‍ സിനിമാ പ്രവര്‍ത്തകര്‍ കക്ഷി ചേരരുത്. അവര്‍ സിനിമാ കാര്യങ്ങളാണ് നോക്കേണ്ടതെന്നും ചമ്മണി പറഞ്ഞു. സമരം വിഷയം തീക്ഷണമായിരുന്നു. സമരം ശൈലിയും അതുപോലെയായിരുന്നു. ജോജു സമരമുഖത്ത് വന്ന് അലങ്കോലപ്പെടുത്താനാണ് ശ്രമിച്ചത്. പ്രവര്‍ത്തകര്‍ അതുകൊണ്ടാണ് വൈകാരികമായി പ്രതികരിച്ചത്.

5

ജോജു സിപിഎമ്മിന്റെ ചട്ടുകമായി മാറി വ്യാജ പരാതിയാണ് നല്‍കി. ഉണ്ണികൃഷ്ണന്‍ സിപിഎം സഹയാത്രികനാണ്. ആര്‍ക്കും ഏത് രാഷ്ട്രീയ നിലപാടും സ്വീകരിക്കാം. കോണ്‍ഗ്രസിനെതിരെയുള്ള വ്യാജ പരാതിയുടെ കുഴലൂത്തുകാരനായ ഉണ്ണികൃഷ്ണന്‍ മാറി. അത് കേരളം ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസിന്റെ സമരം സംസ്ഥാന സര്‍ക്കാരിലേക്ക് തിരിയുമെന്ന് വന്നപ്പോള്‍ ജോജുവിനെ സിപിഎം കരുവാക്കുകയായിരുന്നു. ജോജു അത്തരമൊരു ട്രാപ്പില്‍ വീണുപോകുന്നതില്‍ ഖേദമുണ്ട്. ജോജു പ്രശ്‌നമുണ്ടാക്കിയത് എന്തിനാണ്. പൊതു നിലപാടാണെങ്കില്‍ കോണ്‍ഗ്രസ് സ്വാഗം ചെയ്യും. സിപിഎമ്മിന്റെ സമരത്തിനെതിരെ ജോജു പ്രതികരിച്ചെങ്കില്‍ അത് മനസ്സിലാക്കാമെന്നും ടോണി ചമ്മണി പറഞ്ഞു.

6

ജോജു പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പ് ശ്രമം അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രാഷ്ട്രീയം ഒരിക്കലും കലര്‍ത്താറില്ല. ഒത്തുതീര്‍പ്പ് നിര്‍ദേശം ഏകപക്ഷീയമായിരുന്നു. അക്കാര്യം സ്വയം ബോധ്യപ്പെട്ടാണ് ജോജു പിന്‍മാറിയതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശന് ഉണ്ണികൃഷ്ണന്‍ കത്തയച്ചു. സഹപ്രവര്‍ത്തകന് ബുദ്ധിമുട്ടുണ്ടായപ്പോള്‍ സമാശ്വസിപ്പിക്കുകയാണ് താന്‍ ചെയ്തത്. ജോജുവിന്റെ ഇടപെടല്‍ രാഷ്ട്രീയ തര്‍ക്കവിഷയമാണെങ്കിലും, പ്രതിഷേധത്തെ ജനാധിപത്യപരമായി കാണുന്നതാണ് ഉചിതമെന്നും കത്തില്‍ പറയുന്നു.

7

ജോജുവിനെ മദ്യപന്‍ എന്ന് വിളിച്ചത് ശരിയായില്ല. വിഷയം ഒത്തുതീര്‍ക്കണോയെന്ന് തീരുമാനിക്കേണ്ടത് ജോജുവാണ്. ഒരു കലാകാരനോടുള്ള വിരോധം തൊഴില്‍ മേഖലയോട് ഒന്നാകെ കാണിക്കരുതെന്നും സതീശന് അയച്ച കത്തില്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസിനുള്ളില്‍ തന്നെ ജോജുവിനെതിരെയുള്ള പ്രതിഷേധത്തില്‍ എതിര്‍പ്പുകളുണ്ട്. വിഡി സതീശന്‍ ഇന്ന് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നില്ല. അദ്ദേഹം നിയമസഭയില്‍ എത്തുകയും ചെയ്തു. പ്രശ്‌നം നേരത്തെ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അടക്കം വിട്ടുകൊടുക്കേണ്ട എന്ന നിലപാടിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+