കളമശ്ശേരി സ്ഫോടനം; ഒരാൾ കൂടി മരണത്തിന് കീഴടങ്ങി, ആകെ മരണം ഏഴായി
കൊച്ചി: കേരളത്തെ നടുക്കിയ കളമശ്ശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണപ്പെട്ടു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ വി ജോണാണ് മരണത്തിന് കീഴടങ്ങിയത്. 78 വയസായിരുന്നു. സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ലില്ലി ജോണും സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. വില്ലേജ് ഓഫീസര്‍ ആയി വിരമിച്ച ജോണും ഭാര്യയും കൂടിയാണ് യഹോവാസാക്ഷികളുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്.
ജോണിന്റെ മരണത്തോടെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആകെ ഏഴായി ഉയർന്നു. കളമശ്ശേരി സ്ഫോടനം നടന്നിട്ട് ഒരു മാസം പിന്നിട്ടു കഴിഞ്ഞു. ഒക്ടോബര്‍ 29ന് രാവിലെ ഒമ്പതരയോടെ ആയിരുന്നു യഹോവ സാക്ഷികളുടെ കണ്‍വന്‍ഷന്‍ നടന്ന കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനമുണ്ടായത്. സംഭവസമയം 2500 ഓളം പേര്‍ ഹാളിലുണ്ടായിരുന്നു.

തമ്മനം സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിനാണ് സ്‌ഫോടനം നടത്തിയത്. ആകെ അമ്പതോളം പേര്‍ക്കായിരുന്നു സ്‌ഫോടനത്തില്‍ പരിക്കേറ്റത്. യഹോവ സാക്ഷികളില്‍പ്പെട്ടയാള്‍ തന്നെയായ ഡൊമിനിക് മാര്‍ട്ടിന്‍ ഭിന്നാഭിപ്രായത്തെ തുടര്‍ന്നാണ് സ്‌ഫോടനം നടത്തിയത്.
വര്‍ഷത്തില്‍ മൂന്ന് തവണയാണ് യഹോവ സാക്ഷികളുടെ പ്രാര്‍ഥന നടക്കാറ്. എല്ലാവര്‍ക്കും സ്വാഗതം എന്നാണ് ഇവരുടെ നിലപാട്. എത്തുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനമില്ല. സംഘാടകര്‍ തന്നെ സുരക്ഷാ ക്രമീകരണങ്ങള്‍ വരുത്തുകയാണ് ചെയ്യാറുള്ളത്. ഇതിനിടെയാണ് മാർട്ടിന്റെ കടന്നുവരവ്.
അതേസമയം, കളമശ്ശേരി സ്ഫോടനത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവും അനുവദിക്കാൻ ധാരണയായിരുന്നു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications