എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വരാജിനെ വീഴ്ത്താന്‍ ശബരിമല, കെ ബാബുവിന് കെട്ടിവെക്കാനുള്ള കാശ് നല്‍കിയത് മുന്‍ മേല്‍ശാന്തി

Google Oneindia Malayalam News

കൊച്ചി: തൃപ്പൂണിത്തുറയില്‍ സിപിഎമ്മിനെ മറിച്ചിടാന്‍ ശബരിമല വിഷയം കത്തിച്ച് കോണ്‍ഗ്രസ്. അതേ പാതിയിലേക്ക് ബിജെപിയും എത്തിയിരിക്കുകയാണ്. സ്ത്രീപ്രവേശനം സാമാന്യം നല്ല രീതിയില്‍ തന്നെ മണ്ഡലത്തില്‍ സജീവമായിരുന്നു. എം സ്വരാജ് സ്ത്രീ പ്രവേശനത്തെ നേരത്തെ അനുകൂലിച്ചതാണ്. ഇത് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തിനെതിരെ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് നടത്തുന്നത്. കെ ബാബു അതിനുള്ള നീക്കങ്ങള്‍ ഓരോന്നായി തുടങ്ങിയിരിക്കുകയാണ്. സ്വരാജിന്റെ നിലപാട് വിശ്വാസികള്‍ക്കെതിരെയാണെന്ന് കോണ്‍ഗ്രസിനൊപ്പം ബിജെപിയും പ്രചരിപ്പിക്കുന്നു. കോണ്‍ഗ്രസും ബിജെപിയും ഒരേ വിഷയം ഉന്നയിക്കുന്നതിനും തൃപ്പൂണിത്തുറ സാക്ഷിയായിരിക്കുകയാണ്.

പശ്ചിമബംഗാളിലെ ഖരഗ്പൂരില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി സംസാരിക്കുന്നു, ചിത്രങ്ങള്‍

1

ഹിന്ദു വോട്ടുകള്‍ ലക്ഷ്യവെച്ചുള്ള നാടകം കളിയാണ് കോണ്‍ഗ്രസും ബിജെപിയും നടത്തുന്നതെന്നാണ് ഇടതുപക്ഷം ആരോപിക്കുന്നത്. കെ ബാബുവിന് കെട്ടിവെക്കാനുള്ള കാശ് നല്‍കിയത് മുന്‍ ശബരിമല മേല്‍ശാന്തിയാണ്. ഇത് കൃത്യമായ മുന്നറിയിപ്പാണ് ഇടതുപക്ഷത്തിന് നല്‍കുന്നത്. സ്വരാജിന്റെ മുന്‍ നിലപാടുകള്‍ മണ്ഡലത്തില്‍ ചര്‍ച്ചയാക്കാനാണ് കെ ബാബുവിന്റെ ശ്രമം. ഇതേ പാതയിലാണ് ബിജെപിയും പോകുന്നത്. ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ സ്ത്രീകള്‍ തന്നെ പരസ്യ പ്രതിഷേധവും തൃപ്പൂണിത്തുറയില്‍ പ്രകടനം നടത്തിയിരുന്നു. ഈയൊരു പ്രചാരണത്തിലൂടെ ആ വോട്ടര്‍മാരെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

കെ ബാബുവിന് ഇത്തവണ ഉമ്മന്‍ ചാണ്ടി ഇടപെട്ടാണ് സീറ്റുറപ്പിച്ചത്. തൃപ്പൂണിത്തുറയില്‍ അദ്ദേഹം ജയിക്കേണ്ടത് എ ഗ്രൂപ്പിനും ആവശ്യമാണ്. എന്നാല്‍ മണ്ഡലത്തില്‍ ജനപ്രിയനാണ് സ്വരാജ്. തൃപ്പൂണിത്തുറയില്‍ പല മാറ്റങ്ങള്‍ക്കും അദ്ദേഹം വഴിയൊരുക്കിയിട്ടുണ്ട്. അതുകൊണ്ട് സ്വരാജിനെ വീഴ്ത്തുക കഠിനമാണ്. പ്രത്യേകിച്ച് വികസന കാര്യം ഉന്നയിച്ചാല്‍ അതോടെ കോണ്‍ഗ്രസ് പരാജയപ്പെടും. അതുകൊണ്ടാണ് ഇത്തരമൊരു വിഷയത്തിലേക്ക് കോണ്‍ഗ്രസ് പോകുന്നത്. ബിജെപി ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും സജീവ പ്രചാരണ വിഷയമാക്കുന്നത് ശബരിമലയാണ്. തൃപ്പൂണിത്തുറ ടൗണിലെ ഹിന്ദുഭൂരിപക്ഷ മേഖലയില്‍ അടക്കം കോണ്‍ഗ്രസ് നേട്ടം സ്വപ്‌നം കാണുന്നുണ്ട്.

അക്ഷര ഗൗഡയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച സ്വരാജിന്റെ മുന്‍കാല പ്രസംഗങ്ങള്‍ അടക്കം കോണ്‍ഗ്രസ് മണ്ഡലത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്. അതേസമയം വിശ്വാസികള്‍ക്കൊപ്പമുള്ള നിലപാടാണ് തന്റേതെന്നും, തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും സ്വരാജ് തിരിച്ചടിക്കുന്നു. അതേസമയം ഇവിടെ ബിജെപിക്ക് പ്രതീക്ഷിച്ചത്ര സംഘടനാ ശേഷിയില്ല. മികച്ച നേതാക്കളുമില്ലാത്തത് കൊണ്ട് വലിയ നേട്ടം ഉണ്ടാവില്ല. കെ ബാബുവിന് മണ്ഡലത്തില്‍ പഴയ പ്രതിച്ഛായയില്ലെങ്കിലും അദ്ദേഹം തൃപ്പൂണിത്തുറയില്‍ സുപരിചിതനാണ്. പക്ഷേ സ്വരാജിനെതിരെ മറ്റ് വിഷയങ്ങള്‍ ഇല്ലാത്തത് കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമാണ്.

Ernakulam
English summary
kerala assembly election 2021: congress using sabarimala issue to win tripunithura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X