Get Updates
Get notified of breaking news, exclusive insights, and must-see stories!

25 വര്‍ഷം എംഎല്‍എയായിട്ടും ജയിക്കാന്‍ ബിജെപി വോട്ട്, കെ ബാബു കച്ചവടം ഉറപ്പിച്ചെന്ന് സ്വരാജ്!!

കൊച്ചി: ബിജെപി വോട്ടുകളും സ്വരാജിനെ തോല്‍പ്പിക്കാനായി കിട്ടുമെന്ന കെ ബാബുവിന്റെ പരാമര്‍ശത്തിനെതിരെ എം സ്വരാജ്. തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസ് ബിജെപിയുമായി കച്ചവടം ഉറപ്പിച്ചതിന്റെ തെളിവാണിത്. 25 വര്‍ഷത്തോളം എംഎല്‍എയായിരുന്നയാളാണ് കെ ബാബു. അങ്ങനെ ഒരളാണ് ബിജെപിയുടെ വോട്ടില്‍ പ്രതീക്ഷ വെക്കുന്നത്. ഇത് നേരായ മാര്‍ഗത്തില്‍ വിജയിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണെന്നും സ്വരാജ് ആരോപിച്ചു. തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസും ബിജെപിയും ഒറ്റക്കെട്ടായി നിന്നാലും കെ ബാബു പരാജയപ്പെടുമെന്നും സ്വരാജ് പറഞ്ഞു.

1

പല ബിജെപിക്കാരും തന്നോട് സംസാരിച്ചിട്ടുണ്ട്. ഇത്തവണ ബിജെപി വോട്ടും ലഭിക്കുമെന്നാണ് ബാബു പറയുന്നത്. 25 വര്‍ഷം എംഎല്‍എ ആയിരുന്നിട്ടും അദ്ദേഹത്തിന്റെ പ്രതീക്ഷ ബിജെപി വോട്ടുകളിലാണ്. ഇത് ഉറപ്പായും ജനം തിരിച്ചറിയും. തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുമ്പോള്‍ തന്നെ ബാബുവിന്റെ പറയുന്ന കാര്യങ്ങള്‍ തോല്‍വി സമ്മതിച്ചത് പോലെയാണ്. നേരായ വഴിക്ക് ജയിക്കാനാവില്ലെന്നാണ് മുന്‍ മന്ത്രികരുതുന്നത്. രാഷ്ട്രീയവും നയപരിപാടികളും കൊണ്ട് ജനങ്ങളോട് വോട്ട് ചോദിച്ചാല്‍ ഫലം ദയനീയമായിരിക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ് ഇങ്ങനെ ഓരോ കാര്യങ്ങള്‍ അദ്ദേഹം ചെയ്യുന്നത്.

ഇനി ബിജെപി ബന്ധത്തിലൂടെയെ രക്ഷപ്പെടാനാവൂ എന്ന തിരിച്ചറിവിലേക്കാണ് ബാബു എത്തിയിരിക്കുന്നത്. കെ ബാബുവിന്റെ ഈ പ്രസ്താവനയെ ബിജെപിയും കോണ്‍ഗ്രസും ജനങ്ങളോട് വിശദീകരിക്കണമെന്നും സ്വരാജ് ആവശ്യപ്പെട്ടു. അതേസമയം ബാബുവിന്റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. കഴിഞ്ഞ തവണ തൃപ്പൂണിത്തുറയില്‍ തനിക്ക് ലഭിച്ച വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നായിരുന്നു ബാബു പറഞ്ഞത്. അന്ന് ബിജെപിക്ക് വോട്ട് ചെയ്തവര്‍ തന്നെ വിളിച്ച് പിന്തുണ അറിയിച്ചെന്നും, അവരില്‍ ബിജെപിക്കാരുമുണ്ടെന്നും ബാബു പറഞ്ഞു.

വിളിച്ചവരില്‍ പലരും കഴിഞ്ഞ തവണ അബദ്ധം പറ്റിയെന്നാണ് പറഞ്ഞത്. അതുകൊണ്ട് സിപിഎമ്മിനെ പരാജയ്‌പെടുത്താന്‍ തനിക്ക് വോട്ട് ചെയ്യാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ബിജെപിക്ക് വോട്ട് ചെയ്താല്‍ അതിന്റെ ഗുണം പരോക്ഷമായി സിപിഎമ്മിനും അതിന്റെ ഗുണം കിട്ടുമെന്ന് തിരിച്ചറിയാനുള്ള കഴിവ് തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ക്കുണ്ട്. ബിജെപിയുടെ സ്ഥാനാര്‍ത്ഥി കെഎസ് രാധാകൃഷ്ണന്‍ സാമാന്യ ബുദ്ധിയുള്ള ആളെന്ന് കരുതിയിരുന്നു. എന്നാല്‍ ബിജെപിയില്‍ ചേര്‍ന്ന ശേഷം അദ്ദേഹത്തിന് അത് നഷ്ടപ്പെട്ടോ എന്ന് സംശയമുണ്ടെന്നും ബാബു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+