Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ ഞെട്ടിക്കാന്‍ വിഫോര്‍ പീപ്പിള്‍ പാര്‍ട്ടി, നിപുന്‍ ചെറിയാന്‍ സ്ഥാനാര്‍ത്ഥിയാവും!!

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ കൊച്ചിയില്‍ വിഫോര്‍ പീപ്പിള്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥിയായി. ഇവിടെ നിപുന്‍ ചെറിയാന്‍ മത്സരിക്കുമെന്ന് പാര്‍ട്ടി വ്യക്തമാക്കി. ഉദ്ഘാടനത്തിന് മുമ്പേ വൈറ്റില പാലം തുറന്ന് കൊടുത്ത സംഭവത്തില്‍ നിപുന്‍ നേരത്തെ അറസ്റ്റിലായിരുന്നു. വിവാദ പരിവേഷവും ഉണ്ടായിരുന്നു. വിഫോര്‍ കേരള ക്യാമ്പയിന്‍ കോ ഓര്‍ഡിനേറ്റര്‍ കൂടിയാണ് നിപുന്‍ ചെറിയാന്‍. കൊച്ചി കോര്‍പ്പറേഷനില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് വിഫോര്‍ കൊച്ചി കാഴ്ച്ചവെച്ചത്.

1

നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങാനാണ് വിഫോര്‍ കൊച്ചിയുടെ തീരുമാനം. കൊച്ചി കോര്‍പ്പറേഷനില്‍ ഇരുപതോളം ഡിവിഷനുകളില്‍ ജയപരാജയങ്ങള്‍ നിശ്ചയിച്ചത് പത്ത് ശതമാനത്തിലധികം വോട്ട് നേടിയ വിഫോര്‍ കൊച്ചി ആയിരുന്നു. കൊച്ചി മണ്ഡലത്തിന്റെ ഭാഗമായ കോര്‍പ്പറേഷന്‍ ഡിവിഷനുകളില്‍ പതിമൂന്ന് ശതമാനത്തില്‍ അധികം വോട്ടാണ് ഇവര്‍ നേടിയത്. കൊച്ചിയില്‍ വിജയസാധ്യത ശക്തമാണെന്ന് ഇതുകൊണ്ട് വിലയിരുത്തലുണ്ട്.

അതേസമയം എറണാകുളം, തൃക്കാക്കര, തൃപ്പുണിത്തുറ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. മറ്റ് ജില്ലകളിലെ മണ്ഡലങ്ങളുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. സമാന ചിന്താഗതിയുള്ളവരുമായി ചര്‍ച്ചകള്‍ നടത്തുകയാണ് എല്ലാ ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. അധികാരം ജനങ്ങളിലേക്ക് എന്ന ലക്ഷ്യം കൈവരിക്കാന്‍ രാഷ്ട്രീയ സാമൂഹിക ഇടപെടല്‍ അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയതെന്നും വി ഫോര്‍ പീപ്പിള്‍ ഭാരവാഹികള്‍ പഞ്ഞു.

കേരളം ഒട്ടാകെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സംഘടന ഒരുങ്ങുന്നത്. എല്ലാ ജില്ലകളിലെയും മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നാണ് സൂചിപ്പിക്കുന്നത്. അതേസമയം സിപിഎമ്മിന് കൊച്ചിയില്‍ വിജയിക്കുക ഇതോടെ അഭിമാനത്തിന്റെ കാര്യം കൂടിയായി മാറിയിരിക്കുകയാണ്. നേരത്തെ മേല്‍പ്പാല ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ജി സുധാകരനും രൂക്ഷ വിമര്‍ശനം വി ഫോര്‍ കൊച്ചിക്കെതിരെ നടത്തിയിരുന്നു. ഞങ്ങളൊക്കെ ആഫ്രിക്കയ്ക്ക് വേണ്ടിയുള്ളവരാണോ എന്നായിരുന്നു സുധാകരന്റെ ചോദ്യം. മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കി എന്നായിരുന്നു മുഖ്യമന്ത്രി ആരോപിച്ചത്.

Recommended Video

cmsvideo
    ഈ തിരഞ്ഞെടുപ്പിൽ ഫിറോസ് മത്സരിക്കുമോ ?അവസാന ഉത്തരമിതാ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+