Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാന ബജറ്റില്‍ മൂവാറ്റുപുഴയില്‍ 20 പദ്ധതികള്‍ക്ക് അംഗീകാരം; എല്‍ദോ എബ്രഹാം എംഎല്‍എ

മൂവാറ്റുപുഴ: 2020-21 സംസ്ഥാന ബജറ്റില്‍ മൂവാറ്റുപുഴ മണ്ഡലത്തില്‍ 20 പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമായതായി എല്‍ദോ എബ്രഹാം എംഎല്‍എ. റബറിന്റെയും തേങ്ങയുടെയും താങ്ങ് വില ഉയര്‍ത്തിയത് നിയോജക മണ്ഡലത്തിലെ കാര്‍ഷീക മേഖലയ്ക്ക് പുത്തനുണര്‍വ്വാകുമെന്നും എംഎല്‍എ പറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച മൂവാറ്റുപുഴ ടൗണ്‍ വികസനം, മുറിക്കല്ല് ബൈപാസ് എന്നിവയുടെ നിര്‍മ്മാണം കിഫ്ബിയിലൂടെ പൂര്‍ത്തിയാക്കും.

1

ഇതിന് പുറമെ മൂവാറ്റുപുഴ-കൂത്താട്ടുകുളം റോഡ്, പാലക്കുഴ-ആരക്കുഴ കുടിവെള്ള പദ്ധതി, പൈങ്ങോട്ടൂര്‍ ഗ്രാമീണ കുടിവെള്ള പദ്ധതി അടക്കമുള്ളവയ്ക്ക് പുറമേയാണ് പുതുതായി സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 20-പ്രൊജക്ടുകള്‍ സമര്‍പ്പിച്ചതെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.

മൂവാറ്റുപുഴ സബ്ജയിലിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് അഞ്ച് കോടി, പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് അഞ്ച് കോടി, ആരക്കുഴ ഐടിഐയ്ക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് മൂന്ന് കോടി, തൃക്കളത്തൂരില്‍ പുതിയ കുടിവെള്ള പദ്ധതിയ്ക്ക് അഞ്ച് കോടി, ശിവന്‍കുന്ന് ഗവ.വിഎച്ച്എസ്എസിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് നാല് കോടി, അമ്പലംപടി-വീട്ടൂര്‍ റോഡിന്റെ തട്ട്പറമ്പ്-പേഴയ്ക്കാപ്പിള്ളി-വീട്ടൂര്‍ ഭാഗം നവീകരിക്കുന്നതിന് എട്ട് കോടി,

പൈങ്ങോട്ടൂര്‍-മുള്ളരിങ്ങാട് റോഡ് എട്ട് കോടി, കാരിമറ്റം- രണ്ടാര്‍ റോഡ് എട്ട് കോടി, വേങ്ങച്ചുവട്-കല്ലൂര്‍ക്കാട് റോഡ് നാല് കോടി, പണ്ടപ്പിള്ളി-പാറക്കാവ് റോഡ് 2-കോടി, കദളിക്കാട്-കാവന റോഡ് 2-കോടി, അമ്പലംപടി-റാക്കാട് റോഡ് 4-കോടി, വാഴക്കുളം-ആരക്കുഴ-മൂഴി റോഡ് 4-കോടി, പോത്താനിക്കാട്-പൈങ്ങോട്ടൂര്‍ റോഡിന് 5-കോടി, വാഴക്കുളം-കോതമംഗലം റോഡിന് 9-കോടി, വാഴക്കുളം-ഏനാനല്ലൂര്‍ റോഡിന് 2-കോടി, വാഴക്കുളം-അരീക്കുഴ-മൂവാറ്റുപുഴ റോഡിന് 6-കോടി, മൂവാറ്റുപുഴ വെസ്റ്റേണ്‍ ബൈപാസിന് 9-കോടി, മാറിക-കരിമ്പന റോഡിന് 4-കോടി, പോത്താനിക്കാട്-കുളപ്പുറം റോഡിന് 4-കോടി രൂപ അടക്കമുള്ള 20-പദ്ധതികള്‍ക്കാണ് ബജറ്റില്‍ അംഗീകാരം ലഭിച്ചത്. ഈ പദ്ധതികളുടെ മുന്‍ഗണനാകൃമമനുസരിച്ച് നടപ്പിലാക്കുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+