Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫിനെയും എല്‍ഡിഎഫിനെയും ഞെട്ടിച്ച് ട്വന്റി 20, കിഴക്കമ്പലവും ഐക്കരനാടും തൂത്തുവാരി!!

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെയും യുഡിഎഫിനെയും ഞെട്ടിച്ച് ട്വന്റി 20. കിഴക്കമ്പലത്തിന് പുറത്തേക്ക് അവര്‍ വ്യാപിച്ചിരിക്കുകയാണ്. ഇവര്‍ സമീപ പഞ്ചായത്തുകളില്‍ വന്‍ നേട്ടമുണ്ടാക്കി. ആദ്യമായി മത്സരിച്ച ഐക്കരനാട് ഗ്രാമപഞ്ചായത്തില്‍ ട്വന്റി 20 കൂട്ടായ്മ പ്രതിപക്ഷമില്ലാതെ ഭരിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ്. ഇവിടെ 14 വാര്‍ഡുകളില്‍ ട്വന്റി20 സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഞെട്ടിപ്പിക്കുന്ന വിജയമായിരുന്നു ഇത്. കിഴക്കമ്പലത്തും പാര്‍ട്ടി തന്നെ ഭരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. അതേസമയം ഇവര്‍ കിഴക്കമ്പലത്ത് നടപ്പാക്കിയ വികസന പദ്ധതികള്‍ പലയിടത്തേക്കും വ്യാപിപ്പിച്ച് കൊണ്ടിരിക്കുകയാണ്.

1

കിഴക്കമ്പലത്ത് എല്ലാ സീറ്റിലും ട്വന്റി20യാണ് വിജയിച്ചത്. മഴുവന്നൂര്‍ പഞ്ചായത്തിലും സമാന നേട്ടം തന്നെ ട്വന്റി20 സ്വന്തമാക്കി. വോട്ടെടുപ്പ് ദിനത്തില്‍ കിഴക്കമ്പലത്ത് വോട്ട് ചെയ്യാനെത്തിയ ദമ്പതികളെ മര്‍ദിച്ച ഏഴാം വാര്‍ഡിലും ട്വന്റി20യുടെ തേരോട്ടമാണ് കണ്ടത്. യുഡിഎഫും എല്‍ഡിഎഫും സംയുക്ത സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയ അമ്മിണി രാഘവന്‍ ഇവിടെ പരാജയപ്പെട്ടു. നേരത്തെ ദമ്പതികള്‍ക്ക് മര്‍ദനമേറ്റത് ഇവിടെ വലിയ വാര്‍ത്തയായിരുന്നു. അതുപോലെ തന്നെ ജനവികാരം ട്വന്റി20ക്കൊപ്പമായിരുന്നു.

അതേസമയം ട്വന്റി20ക്ക് എതിരെ ഒരു വാര്‍ഡില്‍ പോലും യുഡിഎഫിനും എല്‍ഡിഎഫിനും ജയിക്കാനായില്ല എന്നതാണ് നാണക്കേട്. മഴുവന്നൂരില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായ എട്ട് വാര്‍ഡുകളില്‍ ആറെണ്ണത്തില്‍ ട്വന്റി20 ജയിച്ചു. രണ്ടെണ്ണത്തില്‍ ലീഡ് നിലനിര്‍ത്തിയിട്ടുണ്ട്. കിഴക്കമ്പലത്ത് എസ്ഡിപിഐ ജയിച്ച ഒരു വാര്‍ഡ് യുഡിഎപില്‍ നിന്ന് ട്വന്റി20 പിടിച്ചെടുത്തു. കുന്നത്തുനാട് പഞ്ചായത്തില്‍ ആകെയുള്ള പതിനെട്ട് സീറ്റില്‍ പതിനാറെണ്ണത്തിലും ട്വന്റി20 മത്സരിച്ചിരുന്നു. ഇതില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായ ആറ് വാര്‍ഡുകളില്‍ ട്വന്റി ജയിച്ചു.

കിറ്റക്‌സ് എന്ന കോര്‍പ്പറേറ്റ് സ്ഥാപന ഉടമകളുടെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സൊസൈറ്റിയാണ് ട്വന്റി20. തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയത്തിന് പുറമേ 15000 രൂപ ശമ്പളമായും നല്‍കുന്നു. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും യഥാക്രമം 25000, 20000 രൂപ ശമ്പളം. കുറഞ്ഞ വിലയ്ക്ക് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന സൂപ്പര്‍ മാര്‍ക്കറ്റ് കൂടി വന്നതോടെ ഇവര്‍ ജനപ്രിയരായി മാറുകയായിരുന്നു.

Recommended Video

cmsvideo
    പന്തളം നഗരസഭയില്‍ ബി.ജെ.പിക്ക് വിജയം | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+