മുറിയിലാകെ രക്തം, 3 മൃതദേഹങ്ങള്‍; കൊച്ചിയില്‍ ഒരു കുടുംബത്തില്‍ ദുരൂഹ മരണങ്ങള്‍
കൊച്ചി: ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊച്ചിയിലെ പനങ്ങാടുള്ള ഒരു വീട്ടില്‍ മരിച്ച നിലയില്‍. ഇവരുടെ വീട്ടിലെ മുറിയില്‍ രക്തം തളം കെട്ടി നില്‍ക്കുകയാണ്. ക്രൂരമായ രീതിയില്‍ ഇതില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരാള്‍ തൂങ്ങി മരിച്ച നിലയിലാണ്. മണിയന്‍, ഇയാളുടെ ഭാര്യ സരോജിനി, മകന്‍ മനോജ് എന്നിവരാണ് മരിച്ചത്. നാട്ടുകാരെല്ലാം ഞെട്ടലിലാണ്.
രാവിലെ ഒന്‍പത് മണിയോട് അടുത്താണ് ഈ വീട്ടില്‍ മൂന്ന് പേര്‍ മരിച്ച വിവരം അയല്‍വാസികള്‍ അടക്കമുള്ളവര്‍ അറിയുന്നത്. ഇതില്‍ ഗൃഹനാഥനായ മണിയന്‍ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് സംശയിക്കുന്നത്. മണിയന്റെ മൃതദേഹം തൂങ്ങി നില്‍ക്കുന്ന നിലയിലാണ്.

ഇത് ആത്മത്യ തന്നെയാണെന്ന് പോലീസ് കരുതുന്നു. എന്നാല്‍ ഭാര്യ സരോജിനിയുടെയും, മകന്‍ മനോജിന്റെയും മൃതദേഹം തലയ്ക്ക് അടിയേറ്റ നിലയിലുമാണ് കണ്ടെത്തിയത്.ഇവരുടെ മുറിയിലാണ് രക്തം തളം കെട്ടി നില്‍ക്കുന്നത്. പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.
പ്രദേശവാസികള്‍ ഈ സംഭവത്തെ കുറിച്ച് അറിഞ്ഞിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ഈ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉള്ളതായിട്ടാണ് അവര്‍ സ്ഥിരീകരിക്കുന്നത്. മനോജിന് മാനസികാസ്വാസ്ഥങ്ങളുണ്ടായിരുന്നു. ഇവരുടെ വീട്ടില്‍ വഴക്ക് സ്ഥിരമായി നടക്കാറുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. പോലീസ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications