പുതുവത്സരത്തിന് ഒരുക്കി കൊച്ചി, പപ്പാഞ്ഞി റെഡിയാവുന്നു, ഇത്തവണ തകര്‍ക്കും
കൊച്ചി: പുതുവത്സരത്തിന് ഒരുങ്ങുകയാണ് കൊച്ചി. ഇത്തവണ പപ്പാഞ്ഞിയെ ഒരുക്കാനുള്ള തിരക്കിലാണ് കൊച്ചിക്കാര്‍. പരേഡ് മൈതാനിയില്‍ ആയിരങ്ങളാണ് പുതുവത്സര രാവില്‍ എത്തുക. പൊന്നാരിമംഗലത്തുകാരനായ ഷേബല്‍ ഡിസൂസയും സംഘവുമാണ് പപ്പാഞ്ഞിയുടെ നിര്‍മാണം നടത്തുന്നത്.
കൊച്ചിക്ക് മാത്രം അവകാശപ്പെടാവുന്ന ആഘോഷമാണ് പപ്പാഞ്ഞിയെ കത്തിക്കുന്നത്. ഇത്തവണ കൊച്ചിയിലെ ആഘോഷങ്ങള്‍ കിടിലനാവുമെന്ന് ഉറപ്പാണ്. അധിനിവേശത്തിന്റെ അവശേഷിപ്പായി വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്നതാണ് ഈ ചടങ്ങ്. കൊച്ചിയുടെ പല ഭാഗത്തും 31ന് രാത്രിയോടെ പാപ്പാഞ്ഞിമാര്‍ നിറയും.

31 അര്‍ധരാത്രിയോടെ ജനം പാപ്പാഞ്ഞിമാരെ അഗ്നിക്കിരയാക്കിയാണ് ജനം പുതുവര്‍ഷത്തെ വരവേല്‍ക്കുക. മുമ്പ് പലതരത്തില്‍ പാപ്പാഞ്ഞിമാരെ പുതുവത്സരത്തിനായി ഉണ്ടാക്കിയിട്ടുണ്ട്. ഓഖി, പ്രളയം, കൊവിഡ് മഹാമാരി തുടങ്ങിയവയെ അതിജീവിച്ച പാപ്പാഞ്ഞിമാരെയാണ് മുമ്പ് ഉണ്ടാക്കിയിട്ടുള്ളത്. കഴിഞ്ഞ തവണ പക്ഷേ വിവാദങ്ങളും നിറഞ്ഞ് നിന്നിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖത്തോടെ സാദൃശ്യമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതോടെ പുതിയ മുഖവും സ്ഥാപിച്ചിരുന്നു. 1800 കിലോഗ്രാം ഭാരമുണ്ട് പപ്പാഞ്ഞിയുടെ ചട്ടക്കൂട്ടിന്. ഉയരമാണെങ്കില്‍ 80 അടി. ഇരുമ്പ് സ്‌ക്വയര്‍ ട്യൂബ്, കമ്പി, ആംഗ്ലേയര്‍ എന്നിവ ഉപയോഗിച്ചാണ് നിര്‍മാണം.
ചട്ടക്കൂടിന് മുകളില്‍ ചാക്ക് പൊതിഞ്ഞ് അതിന്റെ പുറത്ത് തുണിയും പൊതിയും നിര്‍മാണത്തിലുണ്ടാവും. ഇതില്‍ ചാക്ക് പൊതിയുന്ന ജോലി പൂര്‍ത്തിയായി. ചട്ടക്കൂട്ടിനുള്ള വൈക്കോല്‍ നിറയ്ക്കും. എന്നാല്‍ പടക്കം അടക്കമുള്ള സ്‌ഫോടക വസ്തുക്കളൊന്നും ഉപയോഗിക്കാറില്ല. നീല, ഇളം പച്ച നിറത്തിലുള്ള വസ്ത്രങ്ങളായിരിക്കും പപ്പാഞ്ഞിയെ ധരിപ്പിക്കുക.
പപ്പാഞ്ഞിയെ നാളെയാണ് ഉയര്‍ത്തി സ്ഥാപിക്കുക. പപ്പാഞ്ഞിയുടെ ചട്ടക്കൂടിന്റെ പണി ഒരാഴ്ച്ച മുമ്പേ തുടങ്ങിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് നിര്‍മാണ വസ്തുക്കളുടെ ചെലവ് കാര്‍ണിവല്‍ കമ്മിറ്റിയും നിര്‍മാണ ചെലവ് പപ്പാഞ്ഞിയെ നിര്‍മിക്കുന്ന ഷേബല്‍ ഡിസൂസയും സംഘവും ചേര്‍ന്നാണ് വഹിക്കുന്നത്. ഇവര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി പപ്പാഞ്ഞിയെ നിര്‍മിക്കുന്നുണ്ട്.












Click it and Unblock the Notifications