കൊച്ചിയിലും ഏറ്റവും വലിയ ഭൂരിപക്ഷം ബിജെപിക്ക്, രണ്ടില്‍ നിന്ന് അഞ്ചിലേക്ക് താമരയുടെ വളര്‍ച്ച!!
കൊച്ചി: ബിജെപിയുടെ കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ചയ്ക്കാണ് ഇത്തവണ കൊച്ചി കോര്‍പ്പറേഷന്‍ സാക്ഷ്യം വഹിച്ചത്. രണ്ട് സീറ്റില്‍ നിന്ന് അഞ്ചിലേക്കാണ് അവര്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കുതിച്ചിരിക്കുന്നത്. ബിജെപിയുടെ സ്ഥാനാര്‍ത്ഥിക്കാണ് ഇത്തവണ കോര്‍പ്പറേഷനില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം ലഭിച്ചിരിക്കുന്നത്. ഇത് തന്നെ അവരുടെ വളര്‍ച്ചയെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ്. സ്ഥിരമായി ബിജെപി ജയിക്കാറുള്ള ഏഴാം ഡിവിഷന്‍ ചെര്‍ളായിയില്‍ ജെ രഘുരാമ പൈയാണ് വമ്പന്‍ ഭൂരിപക്ഷം സ്വന്തമാക്കിയിരിക്കുന്നത്.

വരും തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവും യുഡിഎഫും ഒരുപോലെ ഭയപ്പെടുന്ന കക്ഷിയായി എന്‍ഡിഎയും ബിജെപിയും മാറുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. രഘുരാമ പൈ 2414 വോട്ടുകളാണ് നേടിയത്. 1710 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് പൈ വിജയിച്ചത്. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വെറും 794 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഈ വാര്‍ഡില്‍ ഇനി ബിജെപിയുടെ കുത്തകയായിരിക്കും എന്നും വ്യക്തമായിരിക്കുകയാണ്. കൊച്ചി കോര്‍പ്പറേഷനില്‍ എട്ട് സീറ്റുകളെങ്കിലും സ്വന്തമാക്കുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം ഇക്കാര്യം അവര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പ്രചാരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ബിജെപിയില്‍ ഉള്‍പ്പോര് തുടങ്ങിയിരുന്നു. അതിന് പുറമേ വിമത ശല്യം കൂടിയായതോടെ ശരിക്കും നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. ഐലന്‍ഡ് നോര്‍ത്തില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഉയര്‍ത്തി കാണിച്ച എന്‍ വേണുഗോപാലിനെ അട്ടിമറിച്ചതാണ് ബിജെപിയുടെ ഇത്തവണത്തെ പ്രധാന നേട്ടം. പത്മകുമാരി ഒരു വോട്ടിനാണ് അദ്ദേഹത്തെ വീഴ്ത്തിയത്. അതേസമയം വേണുഗോപാലിന്റെ രാഷ്ട്രീയ കരിയറില്‍ തന്നെയുള്ള വലിയ നാണക്കേടായി ഈ തോല്‍വി മാറുമെന്ന് ഉറപ്പാണ്. വോട്ടിംഗ് മെഷീനെ കുറ്റം പറഞ്ഞ് രക്ഷപ്പെടാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.
അതേസമയം വരുന്ന തിരഞ്ഞെടുപ്പിലോ അതല്ലെങ്കില്‍ ഭരണം പിടിക്കാനോ പോലും ചിലപ്പോള്‍ ബിജെപിയുടെ സഹായം ഇരുമുന്നണികള്‍ക്കും വേണ്ടി വന്നേക്കാം. അമരാവതി 28ാം ഡിവിഷനലില്‍ ബിജെപിയുടെ പ്രിയ പ്രകാശ് 942 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചത് മറ്റൊരു നേട്ടമാണ്. ഇവിടെ സിപിഎമ്മാണ് രണ്ടാം സ്ഥാനത്തെത്തിയത്. എറണാകുളം സൗത്തില്‍ മിനി ആര്‍ മേനോന്‍ 281 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിനെ വീഴ്ത്തിയത്. സിപിഎം സ്വതന്ത്രനന് ഇവിടെ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാന്‍ സാധിച്ചു. എറണാകുളം സെന്‍ട്രലില്‍ ബിജെപിയുടെ സുധ ദിലീപ് കുമാര്‍ 140 വോട്ടിന്റെ ഭൂരിപക്ഷത്തിനും വിജയിച്ചിരുന്നു. ഇതെല്ലാം കൊച്ചിയില്‍ ബിജെപിയുടെ ആധിപത്യം വര്‍ധിക്കുന്നു എന്ന സൂചനയാണ് നല്‍കുന്നത്.












Click it and Unblock the Notifications