എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചിയില്‍ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി വിജയിച്ചു, അങ്കമാലിയില്‍ ചെയര്‍പേഴ്‌സണ്‍ തോറ്റു

Google Oneindia Malayalam News

കൊച്ചി: എല്‍ഡിഎഫിന് നേട്ടമായി കൊച്ചിയില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയുടെ വിജയം. കൊച്ചി കോര്‍പ്പറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനിടെ മേയര്‍ സ്ഥാനാര്‍ത്ഥിയായ എം അനില്‍ കുമാറാണ് വിജയിച്ചത്. 608 വോട്ടിന്റെ ലീഡിലാണ് വിജയിച്ചത്. എളമക്കര 33ാം ഡിവിഷനിവലാണ് അനില്‍ കുമാര്‍ മത്സരിച്ചത്. യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി നേരത്തെ തന്നെ പരാജയപ്പെട്ടിരുന്നു. അതേസമയം കോര്‍പ്പറേഷനില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. 32 ഇടത്ത് യുഡിഎഫും 22 ഇടത്ത് എല്‍ഡിഎഫുമാണ് മുന്നില്‍ നില്‍ക്കുന്നത്.

1

അങ്കമാലയിലില്‍ എല്‍ഡിഎഫിന് തിരിച്ചടി നേരിട്ടു. ഇവിടെ നഗരസഭയിലെ ചെയര്‍പേഴ്‌സണ്‍ എംഎ ഗ്രേസി പരാജയപ്പെട്ടു. തോറ്റതിനേക്കാള്‍ നാണക്കേട് അവര്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു എന്നതാണ്. അതേസമയം കോര്‍പ്പറേഷനുകളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. നാല് കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് മുന്നില്‍ നില്‍ക്കുന്നത്.

Recommended Video

cmsvideo
UDFന്റെ മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റു, നേതൃത്വത്തിനാകെ ഞെട്ടല്‍ | Oneindia Malayalam

അതേസമയം നിലവില്‍ എറണാകുളത്ത് യുഡിഎഫിന് വ്യക്തമായ മേല്‍ക്കെ ലഭിച്ചിരിക്കുകയാണ്. ജില്ലാ പഞ്ചായത്തില്‍ 15 സീറ്റില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് ഏഴിടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. മുനിസിപ്പാലിറ്റികളില്‍ യുഡിഎഫ് എട്ടിടത്തും എല്‍ഡിഎഫ് രണ്ടിടത്തുമാണ് ലീഡ് ചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫ് പത്തിടത്തും എല്‍ഡിഎഫ് നാലിടത്തും ലീഡ് ചെയ്യുന്നു. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 42 ഇടത്തും എല്‍ഡിഎഫ് 19 ഇടത്തും ലീഡ് ചെയ്യുന്നു.

Ernakulam
English summary
kochi corporation election results 2020: ldf mayor candidate win in kochi corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X