Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ ആളിക്കത്തി ഇടതുപക്ഷം, സ്വതന്ത്രര്‍ പിന്തുണച്ചാല്‍ ഭരണം പിടിക്കാം, സാധ്യതകള്‍ ഇങ്ങനെ

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനില്‍ ഞെട്ടിച്ച് ഇടതുപക്ഷം. ഇത്തവണ മികച്ച മുന്നേറ്റം നടത്തി ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ അവര്‍ക്ക് സാധിച്ചു. ഇതോടെ ഭരണം പിടിക്കാനുള്ള സാധ്യതയാണ് കൊച്ചിയില്‍ ഇടതുപക്ഷത്തിന് മുന്നിലുള്ളത്. പത്ത് വര്‍ഷത്തിന് ശേഷം കൊച്ചിയില്‍ ഭരണം പിടിക്കുക എന്ന നേട്ടവും ഇടതുപക്ഷത്തെ തേടിയെത്തും. അതേസമയം പലയിടത്തും ജോസിന്റെ വരവും എല്‍ഡിഎഫിന് ഗുണം ചെയ്തിട്ടുണ്ട്. അഞ്ച് കോര്‍പ്പറേഷനുകളിലാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നിലെത്തിയത്.

കൊച്ചിയും ചുവന്നു

കൊച്ചിയും ചുവന്നു

കടുത്ത മത്സരമാണ് കൊച്ചി കോര്‍പ്പറേഷനില്‍ നടന്നത്. ഒടുവില്‍ ഇത് ഇടത് മുന്നണി പിടിക്കുകയായിരുന്നു. എല്‍ഡിഎഫ് 34 ഡിവിഷനിലാണ് വിജയിച്ചത്. യുഡിഎഫ് 31 ഡിവിഷനുകളില്‍ ഒതുങ്ങി. നാല് സ്വതന്ത്രരും അഞ്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും വിജയിച്ചു. ഒരേ വോട്ടുകള്‍ ലഭിച്ച കലൂര്‍ സൗത്ത് ഡിവിഷനില്‍ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന്റെ രജനിമണി വിജയിച്ചത്. അതേസമയം ഭരണം നേടാന്‍ വിവിധ തന്ത്രങ്ങള്‍ ഇടതുമുന്നണി ഇനിയും പയറ്റേണ്ടി വരും.

സാധ്യതകള്‍ ഇങ്ങനെ

സാധ്യതകള്‍ ഇങ്ങനെ

ഇടതു സ്വതന്ത്രരായ മത്സരിച്ച അഞ്ച് പേരും ഇടതു വിമതനായ ഒരാളും വിജയിച്ചിട്ടുണ്ട്. ഇവരില്‍ ഇടത് വിമതനായ കെപി ആന്റണി പിന്തുമച്ചാല്‍ എല്‍ഡിഎഫിന് 35 ഡിവിഷനുകളുടെ പിന്തുണയാവും. ബിജെപി പിടിച്ച അഞ്ച് സീറ്റുകളിലെ അംഗങ്ങള്‍ മാറി നില്‍ക്കുകയാണെങ്കില്‍ ഭരണത്തിലെത്താന്‍ എല്‍ഡിഎഫിന് ഈ പിന്തുണ മതിയാവും. മുസ്ലീം ലീഗിന്റെ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച ടികെ അഷ്‌റഫ്, പനയപ്പള്ളിയില്‍ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച സനില്‍ മോന്‍ എന്നിവരില്‍ ഒരാള്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്നാണ് വിവരം.

യുഡിഎഫിന് തിരിച്ചടി

യുഡിഎഫിന് തിരിച്ചടി

കൊച്ചി കോര്‍പ്പറേഷനില്‍ വലിയ തിരിച്ചടിയാണ് യുഡിഎഫ് നേരിട്ടത്. മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍ വേണുഗോപാലിന്റെ തോല്‍വി യുഡിഎഫിനേറ്റ വന്‍ തിരിച്ചടിയാണ്. ഒരു വോട്ടിന് ബിജെപിയോടാണ് പരാജയപ്പെട്ടത്. അതേസമയം ഇനി ഭരിക്കുന്നത് ആരാണെന്ന് തീരുമാനിക്കുന്നത് വിമതരാവും. ഇവരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് രണ്ട് മുന്നണികളും ശ്രമിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ രണ്ട് വിമതരെ ആര് ഒപ്പം കൂട്ടും എന്ന കാര്യത്തിലാണ് മത്സരം നടക്കുന്നത്. ഇവര്‍ക്കായി എല്‍ഡിഎഫ് കടുത്ത ലോബിയിംഗ് നടത്തുന്നുണ്ട്.

മേയര്‍ സ്ഥാനാര്‍ത്ഥി ആരാവും

മേയര്‍ സ്ഥാനാര്‍ത്ഥി ആരാവും

യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള നീക്കവും ആരംഭിച്ചു. ഡെപ്യൂട്ടി മേയറായിരുന്ന കെആര്‍ പ്രേംകുമാറും കൂടി തോറ്റതോടെയാണ് ഈ നീക്കം. യുഡിഎഫ് ദീപ്തി മേരി വര്‍ഗീസിനെ മേയര്‍ പദവിയിലേക്ക് കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ഇവര്‍ വിജയിച്ചിട്ടുണ്ട്. ഇവര്‍ക്കായി പിന്തുണ നേടാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. അതല്ലെങ്കില്‍ പിന്തുണ നല്‍കുന്നവര്‍ പറയുന്നത് പോലെ മേയര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനും യുഡിഎഫ് തയ്യാറാണ്. എന്നാല്‍ ഇടതുമുന്നണി ഭൂരിപക്ഷത്തിന് വളരെ അടുത്തായതിനാല്‍ യുഡിഎഫിന് ഭരണം പിടിക്കുക അസാധ്യമായ കാര്യമാണ്.

ഇടതിന്റെ മേയറുടെ വിജയം

ഇടതിന്റെ മേയറുടെ വിജയം

കൊച്ചി കോര്‍പ്പറേഷനില്‍ ഭരണത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെങ്കിലും ഇടതുപക്ഷത്തിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി വിജയിച്ചിട്ടുണ്ട്. എം അനില്‍ കുമാറാണ് വിജയിച്ചത്. 608 വോട്ടിന്റെ ലീഡിലാണ് വിജയിച്ചത്. എളമക്കര 33ാം ഡിവിഷനിലാണ് അനില്‍ കുമാര്‍ മത്സരിച്ചത്. ജയം എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്നതാണ്. യുഡിഎഫിന് കൃത്യമായ മേയര്‍ സ്ഥാനാര്‍ത്ഥികള്‍ ഇനിയില്ലെന്നതും കൊച്ചിയില്‍ ഭരണം പിടിക്കാന്‍ എല്‍ഡിഎഫിനെ സഹായിച്ചേക്കും.

Recommended Video

cmsvideo
    എന്നെ ജയിപ്പിക്കാത്തവര്‍ ഇനി വഴി നടക്കില്ല | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+