Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ ഇടതിനെ പിന്തുണയ്ക്കുമെന്ന് സൂചിപ്പിച്ച് ലീഗ് വിമതന്‍, തൃശൂരിലും വിമതന്‍ ഇടതിനൊപ്പം!!

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കൊച്ചി കോര്‍പ്പറേഷനില്‍ ഭരണം പിടിക്കാനുള്ള യുഡിഎഫ് നീക്കങ്ങള്‍ക്കും തിരിച്ചടി. മുസ്ലീം ലീഗ് വിമതന്‍ ഇടതുപക്ഷത്തിന് പിന്തുണ നല്‍കുമെന്നാണ് സൂചിപ്പിച്ചത്. ലീഗ് വിമതന്‍ ടികെ അഷ്‌റഫിന്റെ പിന്തുണ യുഡിഎഫിനും എല്‍ഡിഎഫിനും ഒരുപോലെ നിര്‍ണായകമാണ്. ഇവിടെ നാല് സ്വതന്ത്രരില്‍ ഒരാളുടെ പിന്തുണ കിട്ടിയാല്‍ ഇടതുപക്ഷത്തിന് ഭരിക്കാനാവും. എന്നാല്‍ കഴിഞ്ഞ ദിവസം ഇടത് വിമതനെ കണ്ട് കാര്യങ്ങള്‍ അനുകൂലമാക്കാനുള്ള കോണ്‍ഗ്രസ് നീക്കം ഫലം കണ്ടിട്ടില്ല. ഇയാള്‍ എല്‍ഡിഎഫിനെ തന്നെ പിന്തുണയ്ക്കുമെന്നാണ് വിവരം.

1

പത്ത് വര്‍ഷത്തിന് ശേഷം കൊച്ചി കോര്‍പ്പറേഷനില്‍ ഭരണം പിടിക്കാനാണ് ഇടതുപക്ഷം ഒരുങ്ങുന്നത്. അതേസമയം സുസ്ഥിര ഭരണം ആരാണോ ഉറപ്പ് നല്‍കുന്നത്, അവരെ പിന്തുണയ്ക്കുമെന്ന് ലീഗ് വിമതന്‍ അഷ്‌റഫ് പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണം വളരെ മോശമായിരുന്നു. തമ്മില്‍ തല്ല് മാത്രമാണ് ഇവിടെ നടന്നത്. മുന്നണികള്‍ നല്‍കുന്ന വാഗ്ദാനം സ്വീകരിക്കുമെന്നും ലീഗ് വിമതന്‍ വ്യക്തമാക്കി. 74 സീറ്റുള്ള കൊച്ചി കോര്‍പ്പറേഷനില്‍ 34 സീറ്റുമായി ഇടതുപക്ഷമാണ് ഏറ്റവും വലിയ കക്ഷി. യുഡിഎഫിന് 31 സീറ്റുണ്ട്. നാല് വിമതരും പിന്തുണച്ചാല്‍ മാത്രമേ യുഡിഎഫിന് വിജയം നേടാനാവൂ.

അതേസമയം എല്‍ഡിഎഫിന് ഒറ്റ സീറ്റ് ലഭിച്ചാല്‍ അധികാരം പിടിക്കാം. അവര്‍ക്കാണ് സാധ്യത കൂടുതല്‍. രണ്ട് വിമതര്‍ കോണ്‍ഗ്രസില്‍ നിന്നും മുസ്ലീം ലീഗില്‍ നിന്നും സിപിഎമ്മില്‍ നിന്നും ഓരോ വിമതരുമാണ് പിന്നീട് ജയിച്ചവര്‍. ഇന്നലെ കോണ്‍ഗ്രസ് നേതാക്കളായ ഹൈബി ഈഡനും ടോണി ചമ്മണിയും ഇടതുവിമതന്‍ കെപി ആന്റണിയെ കാണാനെത്തിയിരുന്നു. എന്നാല്‍ പിന്തുണ ഉറപ്പിച്ചിരുന്നില്ല. നിലപാട് പിന്നീട് പ്രഖ്യാപിക്കാമെന്ന് യുഡിഎഫ് വിമതരും നിലപാടെടുത്തു. ഇതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായിരിക്കുകയാണ്. കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ വിമതരില്‍ പലര്‍ക്കും താല്‍പര്യമില്ല എന്ന് വ്യക്തമാണ്.

ഈ മൂന്ന് യുഡിഎഫ് വിമതര്‍ പിന്തുണച്ചാലും യുഡിഎഫിന് ഭൂരിപക്ഷമുണ്ടാവില്ല. ആന്റണി സിപിഎമ്മിനെ തന്നെ പിന്തുണയ്ക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. അതോടെ മേയര്‍ തിരഞ്ഞെടുപ്പും ഇക്കാര്യത്തില്‍ വലിയ നിര്‍ണായകമാകും. യുഡിഎഫും മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കും. വിമതര്‍ വോട്ട് മാറി ചെയ്യുമെന്ന പ്രതീക്ഷയും കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ ഇടതുവിമതന്റെ സഹായം മാത്രം മതി എല്‍ഡിഎഫിന് മേയര്‍ സ്ഥാനം പിടിക്കാന്‍.

Recommended Video

cmsvideo
    നിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കി LDF | Oneindia Malayalam

    അതേസമയം തൃശൂര്‍ കോര്‍പ്പറേഷനിലും ഇടത് ഭരണം പിടിക്കുമെന്നാണ് വ്യക്തമാകുന്നത്. ഇവിടെ ഇടതിനോട് സഹകരിക്കാനാണ് കൂടുതല്‍ താല്‍പര്യമെന്ന് കോണ്‍ഗ്രസ് വിമതന്‍ പറഞ്ഞു. എല്‍ഡിഎഫ് എന്തിനും തയ്യാറാണെന്ന് പറഞ്ഞു. എന്നാല്‍ യുഡിഎഫിലെ ഒരാളും തന്നെ വിളിച്ചിട്ടില്ലെന്നും എംകെ വര്‍ഗീസ് പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+