കൊച്ചിയില്‍ വന്‍ അട്ടിമറി, യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റു, നേതൃത്വത്തിനാകെ ഞെട്ടല്‍
കൊച്ചി: യുഡിഎഫിന് കൊച്ചിയില്‍ വന്‍ തിരിച്ചടി. മേയര്‍ സ്ഥാനാര്‍ത്ഥി എന്‍ വേണുഗോപാല്‍ ഞെട്ടിപ്പിക്കുന്ന തോല്‍വി ഏറ്റുവാങ്ങി. ബിജെപിയാണ് വിജയിച്ചത്. ഇവിടെ ഒരു വോട്ടിനാണ് ബിജെപി വിജയിച്ചത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് ഇത്. ഐലന്‍ഡ് നോര്‍ത്ത് വാര്‍ഡിലാണ് വേണുഗോപാല്‍ മത്സരിച്ചത്. അതേസമയം കൊച്ചി കോര്‍പ്പറേഷനില്‍ നേരത്തെ എല്‍ഡിഎഫ് ലീഡ് ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. 12 ഇടത്ത് യുഡിഎഫും ഏഴിടത്ത് എല്‍ഡിഎഫും ലീഡ് ചെയ്യുന്നു. എന്‍ഡിഎ മൂന്നിടത്താണ് ലീഡ് ചെയ്യുന്നത്.
Recommended Video

അതേസമയം കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് റീകൗണ്ടിംഗ് ആവശ്യപ്പെട്ടിരിക്കുകയാണ്. വേണുഗോപാലിനെ ഐ ഗ്രൂപ്പ് മത്സരിപ്പിച്ചതായിരുന്നു. മേയര്‍ സ്ഥാനത്തേക്കും അവര്‍ ഉയര്‍ത്തി കാണിച്ചിരുന്നു. എന്നാല്‍ കടുത്ത നിരാശയാണ് ഇത് യുഡിഎഫിന് സമ്മാനിച്ചിരിക്കുന്നത്. ഇവിടെ വിജയം നേടിയാലും നാണക്കേട് യുഡിഎഫിനെ വിട്ടുപോകില്ല. നിലവില്‍ കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫിനാണ് മുന്നേറ്റം. ഇതിനിടെ കൊച്ചിയില്‍ നാല് യുഡിഎഫ് വിമതര്‍ക്കും ജയം നേടാനായി.
കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന്റെ മുന്നേറ്റം തന്നെയുണ്ട്. യുഡിഎഫ് കുത്തകയായിരുന്ന കോര്‍പ്പറേഷനാണ് കൊച്ചി. അഞ്ച് വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കിയാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. പത്ത് വര്‍ഷത്തിന് ശേഷം അധികാരം പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു യുഡിഎഫ്. അതേസമയം ബിജെപി ഇത്തവണ നേട്ടമുണ്ടാക്കുന്നതിനും കൊച്ചി സാക്ഷ്യം വഹിച്ചു. അതേസമയം മുനിസിപ്പാലിറ്റികളില്‍ യുഡിഎഫിന്റെ മുന്നേറ്റമാണ് കാണുന്നത്. ബ്ലോക്ക് പഞ്ചായത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നേരത്തെ കണ്ടതെങ്കിലും ഇപ്പോള്‍ 54 ഇടത്ത് എല്‍ഡിഎഫാണ് മുന്നേറുന്നത്.
സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ തേരോട്ടം തന്നെയാണ് ഉണ്ടായിരിക്കുന്നത്. കൊച്ചിയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലെങ്കിലും ഇടതുപക്ഷം ഏറ്റവും വലിയ ഒറ്റകക്ഷിയായി. പത്ത് വര്‍ഷത്തിന് ശേഷം ജില്ലയില്‍ എല്‍ഡിഎഫിന്റെ മുന്നേറ്റം തന്നെയാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ അഞ്ച് കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫാണ് മുന്നിലുള്ളത്. അതേസമയം കൊച്ചിയില്‍ സ്വതന്ത്രരുടെ സഹായം ആര്‍ക്കാണ് ലഭിക്കുകയെന്ന് വ്യക്തമല്ല. ഈ വിമതരുടെ പിന്തുണയോടെ മാത്രമേ ആര്‍ക്കും ഇവിടെ ഭരിക്കാനാവൂ. മൂന്ന് പേര്‍ യുഡിഎഫ് വിമതരാണ്. ബാക്കിയുള്ള ഒരാള്‍ ഇടത് വിമതനാണ്. യുഡിഎഫിന് അതുകൊണ്ട് പ്രതീക്ഷയുണ്ട്.












Click it and Unblock the Notifications