ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഗുണനിലവാരം അളക്കാന്‍ മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബുമായി കോര്‍പ്പറേഷന്‍
കൊച്ചി: നഗരത്തിലെ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പിക്കാന്‍ മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബുമായി കൊച്ചി കോര്‍പ്പറേഷന്‍, ഹോട്ടലുകളിലേത് മാത്രമല്ല, തട്ടുകടകളിലെയും ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഇതിലൂടെ പരിശോധിക്കും. ലാബിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു.
ഭക്ഷ്യ സുരക്ഷയ്ക്കായി സംവിധാനം ഒരുക്കേണ്ടത് ഭക്ഷ്യസുരക്ഷ വകുപ്പിനൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെയും കൂടി ഉത്തരവാദിത്തമാണെന്ന് മേയര്‍ എം അനില്‍ കുമാര്‍ പറഞ്ഞു. ഹോട്ടലുകളില്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഭക്ഷ്യവിഷബാധയും, ഭക്ഷ്യസുരക്ഷയുമെല്ലാം പ്രധാനപ്പെട്ട വിഷയങ്ങളാണ്. ഇവയിലെ പ്രശ്‌നങ്ങളാണ് പ്രധാനം. അതുകൊണ്ട് ഗുണനിലവാരം നോക്കേണ്ടതുണ്ടെന്നും മേയര്‍ വ്യക്തമാക്കി.

ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷണം തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന എണ്ണ, വെള്ളം, പാല്‍, എന്നിവയുടെ ഉള്‍പ്പെടെ ഗുണനിലവാരം ഇതില്‍ പ്രധാനപ്പെട്ടതാണെന്ന് മേയര്‍ പറയുന്നു. ഭക്ഷ്യസുരക്ഷയ്ക്കാണ് ഏറെ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറയുന്നു. വമ്പന്‍ ഹോട്ടലുകളില്‍ ഭക്ഷണം തയ്യാറാക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കാനുള്ള സംവിധാനങ്ങളുണ്ട്.
ചെറിയ ഹോട്ടലുകളിലും തട്ടുകടകളിലും ഇത്തരം സംവിധാനങ്ങളില്ല.അതുകൊണ്ട് ഭക്ഷണത്തിന്റെ നിലവാരം വല്ലാതെ കുറയുന്നുണ്ട്. ഇത് ഭക്ഷ്യവിഷബാധയ്ക്ക് വരെ കാരണമാകുന്നുണ്ട്. ഇത്തരം ഹോട്ടലുകളാണ് കൂടുതലായും പരിശോധിക്കുക. ഭക്ഷണ ഉല്‍പ്പാദന-വിതരണ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന എണ്ണ, വെള്ളം, പാല്‍ എന്നിവ അടക്കമുള്ള അസംസ്‌കൃത വസ്തുക്കളുടെയും ഭക്ഷ്യോല്‍പ്പന്നങ്ങളുടെയും ഗുണനിലവാരം അതാത് സ്ഥലങ്ങളില്‍ ചെന്ന് പരിശോധിക്കാന്‍ ഈ ലാബിലൂടെ സാധിക്കും. 41 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.












Click it and Unblock the Notifications