• search
 • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫ്‌ളാറ്റിലെ കൊലപാതകം: അര്‍ഷാദ് ലക്ഷ്യമിട്ടത് ബെംഗളൂരു, പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

Google Oneindia Malayalam News

കൊച്ചി: കാക്കനാട്ടെ ഫ്‌ളാറ്റില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക കാര്യങ്ങള്‍ പറഞ്ഞ് പ്രതി അര്‍ഷാദ്. സജീവ് കൃഷ്ണയും അര്‍ഷാദും തമ്മില്‍ മയക്കുമരുന്ന് ഇടപാടുകളും, അതിനായുള്ള പണത്തിന്റെ ഇടപാടുകളും നടന്നിരുന്നതായിട്ടാണ് പോലീസ് പറയുന്നത്. അതേസമയം സജീവ് ഉറക്ക ക്ഷീണത്തിലായത് കൊണ്ടാണ് എളുപ്പത്തില്‍ അര്‍ഷാദിന് കൊലപ്പെടുത്താന്‍ സാധിച്ചത്.

കൊന്ന ശേഷം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് മാലിന്യ കുഴല്‍ കടന്നുപോകുന്ന ഡക്ടില്‍ തള്ളിക്കയറ്റിയതിന്റെയും, തറയിലെ രക്തക്കറ കഴുകിയതിന്റെയും കാര്യങ്ങള്‍ പ്രതി പോലീസിനോട് വിശദീകരിച്ചു. ഇതിന്റെയെല്ലാം ക്ഷീണം തീര്‍ത്തത് കാലടിയില്‍ മുറി വാടകയ്‌ക്കെടുത്താണ്.

1

തെളിവെടുപ്പിനായി രണ്ടാം ദിനവും അര്‍ഷാദിനെ കൊണ്ടുവന്നപ്പോഴാണ് കാലടിയില്‍ താന്‍ താമസിച്ച സ്ഥലം അടക്കം അര്‍ഷാദ് കാണിച്ച് കൊടുത്തത്. അര്‍ഷാദ് സജീവിന് ലഹരിമരുന്ന് വാങ്ങാനായി പണം നല്‍കിയിരുന്നു. എന്നാല്‍ മരുന്ന് വിറ്റ ശേഷവും സജീവ് പണം നല്‍കിയതേയില്ല. ഇതേ ചൊല്ലിയാണ് തര്‍ക്കം തുടങ്ങിയത്. ഒടുവില്‍ അര്‍ഷാദ് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഇതേ ഫ്‌ളാറ്റിലെ സുഹൃത്തായ അംജാദിന്റെ ബൈക്കുമെടുത്താണ് അര്‍ഷാദ് രക്ഷപ്പെട്ടത്.

2

സജീവ് വില്‍പ്പനയ്ക്കായി വെച്ചിരുന്ന മയക്കുമരുന്ന് അര്‍ഷാദ് ബാഗില്‍ കൊണ്ടുപോയിരുന്നു. 1.56 കിലോ കഞ്ചാവ്, 5.20 ഗ്രാം എംഡിഎംഎ, 104 ഗ്രാം ഹാഷിഷ് എന്നിവയാണ് സജീവിന്റെ കൈവശമുണ്ടായിരുന്നത്. രക്ഷപ്പെടുന്നതിനിടെയാണ് അര്‍ഷാദ് സുഹൃത്തായ അശ്വന്തിനെ ബന്ധപ്പെടുന്നത്. സുഹൃത്തിനെയും കൂട്ടി ബെംഗളൂരുവിലേക്ക് കടക്കാനായിരുന്നു അര്‍ഷാദിന്റെ പ്ലാന്‍. തന്റെ കൈവശം കുറച്ച് മരുന്ന് കൈയ്യിലുണ്ടെന്നും, ബെംഗളൂരുവില്‍ എത്തിച്ച് വില്‍പ്പന നടത്താമെന്നും ഇവര്‍ രണ്ട് പേരും ചേര്‍ന്ന് ആസൂത്രണം ചെയ്യുകയായിരുന്നു.

3

സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയ കാര്യം അര്‍ഷാദ് സുഹൃത്ത് അശ്വന്തിനെ അറിയിച്ചിട്ടില്ലെന്നാണ് പോലീസ് കരുതുന്നത്. നേരത്തെ സുഹൃത്തിന്റെ സഹായത്തോടെയാണ് ഇതെല്ലാം ചെയ്തതെന്നായിരുന്നു പോലീസ് സംശയിച്ചിരുന്നത്. ചോദ്യം ചെയ്യലില്‍ അര്‍ഷാദ് അശ്വന്ത് യാതൊന്നും പങ്കുമില്ലെന്ന വാദം ആവര്‍ത്തിക്കുകയാണ് ചെയ്തത്. സംഭവ ദിവസം അര്‍ഷാദ് പോയ വഴികളിലൂടെ സഞ്ചരിച്ചാണ് ഇന്‍ഫോപാര്‍ക്ക് സിഐ വിപിന്‍ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുത്തത്.

4

റോബിന്‍ ഒരിക്കലും അത് ചെയ്യില്ല, ബാക്കിയുള്ളവരൊക്കെ... തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്റോബിന്‍ ഒരിക്കലും അത് ചെയ്യില്ല, ബാക്കിയുള്ളവരൊക്കെ... തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

കൊല നടത്തിയ ശേഷമാണ് അര്‍ഷാദ് കാലടി ഭാഗത്തുള്ള ലോഡ്ജില്‍ മുറിയെടുത്തത്. തുടര്‍ന്ന് ഇവിടെ വിശ്രമിച്ച ശേഷമായിരുന്നു പിന്നീട് യാത്ര നടത്തിയത്. ഇടച്ചിറയിലെ മൊബൈല്‍ ഫോണ്‍ കട, സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങിലും തെളിവെടുപ്പ് നടത്തി. ഇവിടെയുള്ളവര്‍ അര്‍ഷാദിനെ തിരിച്ചറിഞ്ഞു. സജീവിനെ കൊലപ്പെടുത്തിയ ശേഷം മുറി വൃത്തിയാക്കുന്നതിനായി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ചൂലും ഫിനോളും വാങ്ങിയിരുന്നു.

5

സഞ്ജുവിന്റെ അടിയോടടി, ഹരാരെയില്‍ സിക്‌സര്‍ മഴ പെയ്യിച്ച് ഇന്ത്യ, ചിത്രങ്ങള്‍ കാണാം

അര്‍ഷാദ് ഇടച്ചിറയിലെ മൊബൈല്‍ കടയില്‍ തന്റെ സ്മാര്‍ട്ട് ഫോണ്‍ വിറ്റിരുന്നു. കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ് അര്‍ഷാദിന് പണത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നു. 5000 രൂപയ്ക്കാണ് ഫോണ്‍ വിറ്റത്. പകരം 850 രൂപയുടെ സാധാരണ ഫോണും വാങ്ങിയിരുന്നു. കൊലപാതകം നടത്തിയത് താന്‍ ഒറ്റയ്ക്കാണെന്നും അര്‍ഷാദ് പോലിനോട് പറഞ്ഞു. സഹായത്തിന് ആരുമുണ്ടായിരുന്നില്ലെന്നും ഇയാള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

യുവാവിന്റെ തലയ്ക്ക് കടിച്ച് കൂറ്റന്‍ മുതല; രക്ഷപ്പെടാനായി യുവാവ് ചെയ്തത് ഇക്കാര്യം, സംഭവം വൈറല്‍യുവാവിന്റെ തലയ്ക്ക് കടിച്ച് കൂറ്റന്‍ മുതല; രക്ഷപ്പെടാനായി യുവാവ് ചെയ്തത് ഇക്കാര്യം, സംഭവം വൈറല്‍

Recommended Video

cmsvideo
  മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India
  Ernakulam
  English summary
  kochi flat inciden: arshad planned to flee to bengaluru and sell drugs of sajeev before get caught
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X