എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫ്‌ളാറ്റിലെ കൊലപാതകം: താമസക്കാരായ യുവാക്കള്‍ അയല്‍വാസികള്‍ക്ക് ശല്യക്കാര്‍, കൂടുതല്‍ വിവരങ്ങള്‍

Google Oneindia Malayalam News

കൊച്ചി: ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്‌ളാറ്റില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്. ഇവിടെ താമസിച്ചിരുന്ന യുവാക്കള്‍ എട്ട് മാസം മുമ്പാണ് ഈ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തത്. ഇവരെ കൊണ്ട് ആകെ പ്രശ്‌നമായിരുന്നുവെന്നാണ് വിവരം.

1

ഇവര്‍ ഇവിടെ താമസം തുടങ്ങിയത് മുതല്‍ അയല്‍ക്കാര്‍ക്കെല്ലാം ശല്യമായിരുന്നു. ആര്‍ക്കും ഇവരുടെ പെരുമാറ്റം പിടിച്ചിരുന്നില്ല. പലതവണ താക്കീത് നല്‍കിയിട്ടും ഇവര്‍ മാറാന്‍ തയ്യാറല്ലായിരുന്നു. ഇതേ തുടര്‍ന്നാണ് ഫ്‌ളാറ്റ് ഒഴിയാന്‍ ഉടമ തന്നെ ഇവരോട് നിര്‍ദേശിച്ചത്.

ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിന് മൂന്ന് പേരാണ് വാടക കരാര്‍ എഴുതിയത്. എന്നാല്‍ മൂന്ന് പേര്‍ എന്ന് പറഞ്ഞ ശേഷം സ്ഥിതി ആകെ മാറി. ഇവര്‍ താമസം തുടങ്ങിയ ശേഷം അറിയാത്ത ആരൊക്കെയോ ചേര്‍ന്ന് താമസിക്കുന്ന നിലയായി.

ഫ്‌ളാറ്റില്‍ ആരൊക്കെയാണ് വന്ന് പോകുന്നതെന്നോ താമസിക്കുന്നതെന്നോ ഉടമയ്‌ക്കോ സെക്യൂരിറ്റിക്കോ അറിയുമായിരുന്നില്ല. അയല്‍വാസികളുടെ പരാതി മാത്രമല്ല, വാടകയും വെള്ളക്കരവും കുടിശ്ശികയാക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഉടമ യുവാക്കളോട് ഫ്‌ളാറ്റ് ഒഴിയാന്‍ ആവശ്യപ്പെട്ടത്.

അതേസമയം പുതിയ താമസ സ്ഥലം കണ്ടെത്താന്‍ കുറച്ച് സാവകാശവും യുവാക്കള്‍ ഫ്‌ളാറ്റ് ഉടമയോട് തേടിയിരുന്നു. എന്നാല്‍ അതിനിടെയാണ് ഇവിടെ അരും കൊല നടന്നത്. സിസിടിവികള്‍ ഈ ഫ്‌ളാറ്റില്‍ കാര്യക്ഷമമായിരുന്നില്ല.

ഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു പച്ചത്തവള; 11 സെക്കന്‍ഡില്‍ കണ്ടെത്തണം, ചിത്രം വൈറല്‍ഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു പച്ചത്തവള; 11 സെക്കന്‍ഡില്‍ കണ്ടെത്തണം, ചിത്രം വൈറല്‍

ഫ്‌ളാറ്റിന്റെ നടത്തിപ്പില്‍ വീഴ്ച്ചയുണ്ടായിരുന്നതായിട്ടാണ് ആരോപണം. സന്ദര്‍ശകര്‍ക്ക് ഇവിടെ യാതൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. ആര്‍ക്ക് വേണമെങ്കിലും ഇവിടേക്ക് എപ്പോള്‍ വേണമെങ്കില്‍ കടന്നുവരാം. ലിഫ്റ്റ് വഴി ഏത് ഫ്‌ളാറ്റിലേക്ക് പോകാന്‍ സാധിക്കുന്ന സാഹചര്യവും ഇവിടെയുണ്ടായിരുന്നു.

ഈ ലുക്കിന് പകരക്കാരില്ല, നോക്കിയിരുന്ന് പോകും, ക്യൂട്ടായി ഭാമയുടെ പുതിയ ചിത്രങ്ങള്‍, തിരിച്ചുവരവ് എന്നാണെന്ന് ആരാധകര്‍

മോഷണ കേസില്‍ അര്‍ഷാദിനെ പോലീസ് തിരഞ്ഞ് കൊണ്ടിരിക്കുന്ന സമയത്തും ഇവിടെ സുരക്ഷിതമായി താമസിക്കാന്‍ പ്രതിയായ അര്‍ഷാദിനെ സഹായിച്ചത്. അതേസമയം കൊലപാതകം നടന്നതിന് പിന്നാലെ ഇവിടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം കൊല്ലപ്പെട്ട സജീവ് കൃഷ്ണയും പ്രതി അര്‍ഷാദും ലഹരിക്ക് അടിമകളായിരുന്നുവെന്നും, ഈ ഇടപാടിലെ തര്‍ക്കത്തിനിടെയാണ് കൊലപാതകമുണ്ടായതെന്നാണ് പോലീസ് മാധ്യമങ്ങളോട് വിശദീകരിച്ചത്.അര്‍ഷാദിനെ കാസര്‍കോട്ട് നിന്നാണ് പിടികൂടിയത്.

ഇയാള്‍ക്കൊപ്പം ഒരു സുഹൃത്തിനെയും പിടികൂടിയിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് ഇയാളെ പിന്തുടര്‍ന്ന് പോയ പോലീസ് സംഘം കാസര്‍കോട് പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടിച്ചത്. മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ കാസര്‍കോടുണ്ടെന്ന് കണ്ടെത്തിയത്. ഇന്നലെ കൊലപാതക വിവരം പുറത്തുവന്നതോടെ ഇയാല്‍ ഫോണ്‍ ഓഫാക്കി വെച്ചിരിക്കുകയായിരുന്നു.

കല്യാണത്തിന് 70 സഹപ്രവര്‍ത്തകരെ വിളിച്ചു, വന്നത് ഒരാള്‍, ഓഫീസിലെത്തി യുവതി ചെയ്തത് ഞെട്ടിക്കും!!കല്യാണത്തിന് 70 സഹപ്രവര്‍ത്തകരെ വിളിച്ചു, വന്നത് ഒരാള്‍, ഓഫീസിലെത്തി യുവതി ചെയ്തത് ഞെട്ടിക്കും!!

Ernakulam
English summary
kochi flat incident: youths in flat a big headache for neighbours says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X