Get Updates
Get notified of breaking news, exclusive insights, and must-see stories!

'കൊച്ചി കടപ്പുറത്ത് നഗ്നനായി നടത്തിക്കും', കൊച്ചി മേയർക്ക് തെറിയുമായി താലിബാന്റെ പേരില്‍ ഭീഷണക്കത്ത്

കൊച്ചി: കൊച്ചി മേയര്‍ എം അനില്‍കുമാറിന് താലിബാന്റെ പേരില്‍ ഭീഷണക്കത്ത്. കൊച്ചി കടപ്പുറത്ത് നഗ്നനായി നടത്തിക്കുമെന്നും രാത്രിയില്‍ ഇരുട്ടടി അടിക്കും എന്നൊക്കെയാണ് ഭീഷണിക്കത്തില്‍ പറയുന്നത്. മലയാളത്തില്‍ എഴുതിയിരിക്കുന്ന കത്ത് തപാല്‍ വഴിയാണ് മേയര്‍ക്ക് ലഭിച്ചിരിക്കുന്നത്. ചീഫ് കമാന്‍ഡര്‍ ഓഫ് താലിബാന്‍, ഫക്രുദ്ദീന്‍ അല്‍ത്താനിയുടെ പേരിലാണ് കത്ത്. കത്തില്‍ അറബിക് ഭാഷയില്‍ ഒപ്പ് ഇട്ടിട്ടുണ്ട്.

ആഗസ്റ്റ് 28ന് കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസില്‍ ആണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. മേയര്‍ അനില്‍ കുമാറിന്റെ ചിത്രത്തിനൊപ്പം കൊല്ലപ്പെട്ട അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍, താലിബാന്റെ നേതാക്കള്‍ എന്നിവരുടെ ചിത്രങ്ങളും കത്തിലുണ്ട്. കത്തിലെ വാചകങ്ങള്‍ ഇങ്ങനെ: മേലില്‍ പത്ര മാധ്യമങ്ങളില്‍ തന്റെ ഫോട്ടോ കണ്ട് പോകരുത്. മേയര്‍ എന്ന നിലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കെടാ. അനില്‍ കുമാറേ, പത്രങ്ങളില്‍ ഫോട്ടോ കൊടുത്ത് അഹങ്കാരം കാട്ടിയാല്‍ നിനക്ക് രാത്രിയില്‍ ഇരുട്ടടി കിട്ടും. കൈകാലുകള്‍ അടിച്ച് ഒടിക്കും. സൂക്ഷിക്കുന്നതാണ് നിനക്ക് നല്ലത്.

kochi

പത്രത്തില്‍ എന്താണ് കണ്ണട വെച്ചിരിക്കുന്നത് എന്നും കത്തില്‍ ചോദിക്കുന്നു. കഴുതേ, കോവര്‍ കഴുതേ എന്ന് മേയറെ കത്തില്‍ അധിക്ഷേപിക്കുന്നുമുണ്ട്.. മേയര്‍ക്ക് ഭീഷണി കത്ത് ലഭിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. മേയര്‍ക്ക് ഭീഷണിക്കത്ത് അയച്ചവരേയും അവരുടെ ഉദ്ദേശവും പുറത്ത് കൊണ്ടുവരണം എന്ന് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ബെനഡിക്ട് ഫെര്‍ണാണ്ടസ് ആവശ്യപ്പെട്ടു.

സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മേയറുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കോഴിക്കോട് നിന്നാണ് കത്ത് അയച്ചിരിക്കുന്നത് എന്ന് വ്യക്തമായ പശ്ചാത്തലത്തില്‍ ജില്ല കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. 673001 എന്ന പിന്‍കോഡ് ഉളള കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസില്‍ നിന്നാണ് കത്ത് അയച്ചിരിക്കുന്നത്. ഇതേ പിന്‍കോഡില്‍ രണ്ട് സബ് പോസ്റ്റ് ഓഫീസുകളുണ്ട്. പോസ്റ്റ് ഓഫീസ് ജീവനക്കാരില്‍ നിന്ന് പോലീസ് മൊഴിയെടുക്കും. തപാല്‍ ഓഫീസിന് സമീപത്തുളള സിസിടിവിയും പോലീസ് പരിശോധിക്കും.

Recommended Video

cmsvideo
    Taliban Approves Afghanistan Playing Cricket

    കൊച്ചിയില്‍ നിന്നുമുളള ആരെങ്കിലുമാവും ഭീഷണിക്കത്തിന് പിന്നില്‍ എന്നാണ് പോലീസ് സംശയിക്കുന്നത്. അതേസമയം തന്നോട് ആര്‍ക്കെങ്കിലും വിരോധം ഉളളതായി കരുതുന്നില്ലെന്ന് മേയര്‍ അനില്‍കുമാര്‍ പ്രതികരിച്ചു. മാനസിക വിഭ്രാന്തിയുളള ആരെങ്കിലുമാവാം ഇത് ചെയ്തിരിക്കുന്നത്. ഭീഷണി മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും ജനകീയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും മേയര്‍ പറഞ്ഞു.

    ബീച്ചിൽ തിമിർത്ത് നടി പ്രയാഗ മാർട്ടിൻ, പുത്തൻ ചിത്രങ്ങൾ വൈറൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+