എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചി മെട്രോയില്‍ നിങ്ങള്‍ക്ക് സംശയങ്ങളുണ്ടോ? എന്ത് സഹായത്തിനും ഇനി മികയുണ്ട്!!

Google Oneindia Malayalam News

കൊച്ചി: മെട്രോയില്‍ നിങ്ങള്‍ക്ക് വഴിതെറ്റിയോ, അതുമല്ലെങ്കില്‍ എന്തെങ്കിലും സേവനങ്ങള്‍ ആവശ്യമാണോ, എങ്കില്‍ ആശങ്കപ്പെടേണ്ട, ഇനി മുതല്‍ നിങ്ങളുടെ സഹായത്തിന് മിക ഉണ്ടാവും. കൊച്ചി മെട്രോയില്‍ ഉടന്‍ സേവനത്തിന് എത്തുന്ന അര്‍ബന്‍ മൊബിലിറ്റി കോണ്‍ഫറന്‍സിലെ റോബോട്ട് ആണ് മിക.

നിങ്ങള്‍ക്ക് മെട്രോ സ്‌റ്റേഷനിലെ എന്തെങ്കിലും കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ ഉടന്‍ കിട്ടും അതിനുള്ള ഉത്തരങ്ങള്‍. ഏത് സംശയങ്ങളും മിക തീര്‍ത്ത് തരും. ഇത് വിദേശത്തുള്ള ആരും തയ്യാറാക്കിയതല്ല. അങ്കമാലിയിലെ ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ രൂപകല്‍പ്പന ചെയ്ത റോബോട്ട് ഇപ്പോള്‍ കൊച്ചി മെട്രോ കോണ്‍ഫറന്‍സ് പ്രദര്‍ശന ഹാളിലെ പ്രധാന ആകര്‍ഷണമാണ്.

1

മികയ്ക്ക് രൂപം നല്‍കിയത് വിദ്യാര്‍ത്ഥികളാണ്. അതിബുദ്ധിമാന്മാരായ ഇരുപത് വിദ്യാര്‍ത്ഥികളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ടിക്കറ്റ് കൗണ്ടര്‍ എവിടെയാണ് ഉള്ളത്, ഓരോ സ്‌റ്റേഷനുകളിലേക്കുമുള്ള ടിക്കറ്റ് ചാര്‍ജ്, ലിഫ്റ്റ്, എസ്‌കലേറ്റര്‍ എന്നിവയെല്ലാം എവിടെയാണ് ഉള്ളതെന്ന കാര്യങ്ങളെല്ലാം മിക എളുപ്പത്തില്‍ പറഞ്ഞ് തരും.

ഭിന്നശേഷിക്കാരന്‍ അധ്യാപകന് വന്‍ ഭാഗ്യം, 60 ലക്ഷം ലോട്ടറിയടിച്ചു; പക്ഷേ പെന്‍ഷന്‍ പകുതിയാവും!!ഭിന്നശേഷിക്കാരന്‍ അധ്യാപകന് വന്‍ ഭാഗ്യം, 60 ലക്ഷം ലോട്ടറിയടിച്ചു; പക്ഷേ പെന്‍ഷന്‍ പകുതിയാവും!!

ഇനി മിക പറഞ്ഞ് തന്നിട്ടും നിങ്ങള്‍ക്ക് സംശയം ബാക്കിയാണെന്ന് വെച്ചോളൂ, അപ്പോഴും പരിഹാരമാര്‍ഗമുണ്ട്. മിക നിങ്ങളുടെ കൂടെ വന്ന് ആ പ്രശ്‌നം പരിഹരിച്ച് തരും. നിങ്ങള്‍ക്ക് പോകേണ്ടത് എവിടെയാണെന്ന് കൃത്യമായി കാണിച്ച് തരികയും ചെയ്യും, നിലവില്‍ ഒരു റോബോട്ട് മാത്രമാണ് നിര്‍മിച്ചിട്ടുള്ളത്.

ദീര്‍ഘനാള്‍ പ്രണയം, വിവാഹദിനത്തില്‍ കാമുകന്‍ മുങ്ങി, ഇമ്രാന്‍ ഖാന്‍ തട്ടിയെടുത്തെന്ന് കാമുകിദീര്‍ഘനാള്‍ പ്രണയം, വിവാഹദിനത്തില്‍ കാമുകന്‍ മുങ്ങി, ഇമ്രാന്‍ ഖാന്‍ തട്ടിയെടുത്തെന്ന് കാമുകി

പരീക്ഷണാടിസ്ഥാനത്തില്‍ മികയുടെ സേവനം ഒരു സ്റ്റേഷനില്‍ ലഭ്യമാകും. നിലവില്‍ മികയുടെ പ്രവര്‍ത്തനം എങ്ങനെയുണ്ടെന്ന് മെട്രോ അധികൃതര്‍ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. ഏതെങ്കിലും സ്‌റ്റേഷനില്‍ ഇവ വിജയിച്ചാല്‍ കൂടുതല്‍ സ്‌റ്റേഷനില്‍ ഇപ്പോഴുള്ള റോബോട്ടിന്റെ പകര്‍പ്പുകളുണ്ടാവും. ഒരു റോബോട്ടിന്റെ ചെലവ് അഞ്ച് ലക്ഷം രൂപയാണ്. ഒരു ചെറിയ പ്രശ്‌നം ഇപ്പോഴുള്ളത്, ഇംഗ്ലീഷില്‍ ചോദ്യങ്ങള്‍ ചോദിക്കണമെന്നതാണ്.

ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ

മലയാളിയാണെങ്കിലും ഈയൊരു ഓപ്ഷന്‍ പലരെയും കുഴക്കും. ഈ റോബോട്ടിനെ മലയാളം പഠിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. കൊച്ചി മെട്രോയിലെ പല കുരുക്കുകളും യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ അഴിക്കാന്‍ മിക സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

Ernakulam
English summary
kochi metro introduces new robot, it helps commuters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X