തൃപ്പൂണിത്തുറയിലേക്ക് സര്‍വീസ്; കൊച്ചി മെട്രോ ട്രയല്‍ റണ്‍ വിജയകരമായി, യാത്രക്കാരുടെ എണ്ണം കൂടുമോ?
തൃപ്പൂണിത്തുറ: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ ടെര്‍മിനല്‍ സ്‌റ്റേഷനായ തൃപ്പൂണിത്തുറയിലേക്ക് മെട്രോ പരീക്ഷണം ഓട്ടം ആരംഭിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു പരീക്ഷണയോട്ടം നടത്തിയത്. പുലര്‍ച്ചെ വരെ ഈ ഓട്ടം തുടര്‍ന്നു. കൊച്ചി ണെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്‌റ്റേഷനായ തൃപ്പൂണിത്തുറയിലെ സിഗ്നലിംഗ്, ടെലികോം, ട്രാക്ഷന്‍ ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. ഇതിന്റെ പരീക്ഷണവും ഉടന്‍ ആരംഭിക്കും.
ഒന്നേകാല്‍ കിലോമീറ്ററില്‍ അധികമാണ് എസ്എന്‍ ജംഗ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷന്‍ വരെയുള്ളത്. വേഗത കുറച്ച്, ഭാരം കയറ്റാതെയാണ് ആദ്യ പരീക്ഷണ ഓട്ടം നടത്തിയത്. സിഗ്നല്‍ സംവിധാനങ്ങളിലെ കൃത്യത ഉള്‍പ്പെടെ ഉറപ്പുവരുത്തുന്നതിനും ഇവ സഹായകരമായി. അതേസമയം തൃപ്പൂണിത്തുറ മേഖലയില്‍ വരും ദിവസങ്ങളിലും പരീക്ഷണയോട്ടം തുടരും.

തൃപ്പൂണിത്തുറയില്‍ നിന്ന് മറ്റ് മേഖകളിലേക്ക് ഭാവിയില്‍ ലൈന്‍ ദീര്‍ഘിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലാണ് തൃപ്പൂണിത്തുറ മെട്രോ സ്‌റ്റേഷനും പ്ലാറ്റ്‌ഫോമും നിര്‍മിച്ചിരിക്കുന്നതെന്നാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പ്രൊജക്ട്‌സ് വിഭാഗം ഡയറക്ടര്‍ എംപി രാംനവാസ് പറയുന്നത്. മൂന്ന് പ്ലാറ്റ്‌ഫോമുകളും മൂന്ന് ട്രാക്കുകളുമാണ് തൃപ്പൂണിത്തുറ സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്നത്.
സേഫ്റ്റി കമ്മീഷണറുടെ പരിശോധന ഇവിടെ അടുത്ത് തന്നെ ഉണ്ടാക്കുമെന്നാണ് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ആദ്യ സര്‍വീസ് അതിന് ശേഷം ആരംഭിക്കും.റെയില്‍വേ സ്‌റ്റേഷന്‍ സമീപം മെട്രോ സ്‌റ്റേഷന്‍ വരുന്നതോടെ നിരവധി യാത്രക്കാര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് കെഎംആര്‍എല്‍. ഒരു ലക്ഷം യാത്രക്കാര്‍ പ്രതിദിനം എത്തുമെന്നാണ് പ്രതീക്ഷ.
ആലുവ മുതല്‍ തൃപ്പൂണിത്തുറ സ്റ്റേഷന്‍ വരെ 25 സ്റ്റേഷനുകളിലായി 28125 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തില്‍ പിന്നിടുക. 1.35 ലക്ഷം ചതുരശ്ര അടിയില്‍ വിസ്തീര്‍ണമുള്ള തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനില്‍ 40000 ചതുരശ്ര അ ടി ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ക്കായി മാറ്റി വെച്ചിരിക്കുകയാണ്.












Click it and Unblock the Notifications