തൃപ്പൂണിത്തുറയിലേക്ക് കുതിക്കാനൊരുക്കി കൊച്ചി മെട്രോ; പരീക്ഷണയോട്ടം ഇന്ന്
കൊച്ചി: തൃപ്പൂണിത്തുറയിലേക്കുള്ള കൊച്ചി മെട്രോയുടെ പരീക്ഷണയോട്ടം ഇന്ന് തുടങ്ങും. എസ്എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെയാണ് പരീക്ഷണയോട്ടം. കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്‌റ്റേഷനാണ് തൃപ്പൂണിത്തുറ. 1.18 കിലോമീറ്ററിന്റെ നിര്‍മാണമാണ് നിലവില്‍ അവസാന ഘട്ടത്തിലെത്തിയിരിക്കുന്നത്. സ്‌റ്റേഷന്റെയും വയഡക്റ്റിന്റെയും നിര്‍മാണം പൂര്‍ത്തിയായി.
സിഗ്നലിംഗ്, ടെലികോം, ട്രാക്ഷന്‍ ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. ഇവയുടെയും ട്രയല്‍ റണ്‍ ഉടന്‍ ആരംഭിക്കും. ആലുവയില്‍ നിന്ന് തുടങ്ങി 24 സ്റ്റേഷനുകള്‍ പിന്നിട് 25ാമത്തെയും അവസാനത്തെയും സ്റ്റേഷനാണ് തൃപ്പൂണത്തുറയില്‍ ഒരുങ്ങുന്നത്. രാത്രി പതിനൊന്നരയ്ക്കാണ് ട്രെയിന്റെ പരീക്ഷണയോട്ടം ആരംഭിക്കുന്നത. തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നടന്നുപോകാനുള്ള അകലത്തിലാണ് മെട്രോ സ്‌റ്റേഷനുള്ളത്.

ഇത് കൊച്ചി മെട്രോയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കും. തൃപ്പൂണിത്തുറയിലേക്കുള്ള സ്ഥിരം സര്‍വീസ് ആരംഭിക്കുന്നതോടെ നഗരത്തിലേക്ക് എത്തുന്ന യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനമാണ് പ്രതീക്ഷ. റെയില്‍വേയുടെ സ്ഥലം കൂടി ലഭ്യമായതോടെ മെയ് 2022ലാണ് തൃപ്പൂണിത്തുറ സ്റ്റേഷന്റെ നിര്‍മാണത്തിന് വേഗതയേറിയത്.
ഓപ്പണര്‍ വെബ് ഗിര്‍ഡര്‍ സാങ്കേതിക വിദ്യ കൊച്ചി മെട്രോയില്‍ ആദ്യമായി ഉപയോഗിച്ചത് എഎന്‍ ജംഗ്ഷന്‍-തൃപ്പൂണിത്തുറ സ്റ്റേഷന്‍ വരെയുള്ള 60 മീറ്റര്‍ മേഖലയിലാണ്. തൃപ്പൂണിത്തുറ വരെ 28.12 കിലോമീറ്റര്‍ കൊച്ചി മെട്രോ നഗരം ചുറ്റുക.


Click it and Unblock the Notifications