വാട്ടര്‍ മെട്രോ സര്‍വീസ് 26 മുതല്‍; 2 സര്‍വീസുകള്‍, മിനിമം നിരക്ക് 20 രൂപ
കൊച്ചി: കേരളം കാത്തിരിക്കുന്ന വാട്ടര്‍ മെട്രോ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. സര്‍വീസുകള്‍ 26 മുതല്‍ ആരംഭിക്കും. അതേസമയം യാത്രാ നിരക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ യാത്രാ പാസുകള്‍ക്ക് ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മിനിമം ടിക്കറ്റ് നിരക്ക് ഇരുപത് രൂപയാണ്. നാല്‍പ്പത് രൂപയാണ് ഉയര്‍ന്ന നിരക്ക്.
ആദ്യ ഘട്ടത്തില്‍ ഹൈക്കോര്‍ട്ട്-വൈപ്പിന്‍ ടെര്‍മിനലുകളില്‍ നിന്നും, വൈറ്റില കാക്കനാട് ടെര്‍മിനലുകളില്‍ നിന്നുമാണ് സര്‍വീസ് ആരംഭിക്കുന്നത്. ഭിന്നശേഷി സൗഹൃദമായിട്ടാണ് ടെര്‍മിനലുകളും ബോട്ടുകളും സജ്ജീകരിച്ചിരിക്കുന്നത്.അതേസമയം ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്ന് വൈപ്പിന്‍ ടെര്‍മിനലിലേക്ക് ഇരുപത് മിനുട്ട് കൊണ്ട് എത്താന്‍ സാധിക്കും. അതുപോലെ വൈറ്റിലയില്‍ നിന്ന് കാക്കനാടേക്ക് 25 മിനുട്ടിലും എത്താന്‍ കഴിയും.

പത്ത് ദ്വീപുകളെ തമ്മില്‍ ബന്ധിപ്പിച്ച് 76 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ നിര്‍മിച്ചിരിക്കുന്ന കൊച്ചി വാട്ടര്‍ മെട്രോ ഇന്ത്യയിലെ തന്നെ ആദ്യ രവാട്ടര്‍ മെട്രോ സര്‍വീസാണ്. പത്ത് ദ്വീപുകളിലായി കൊച്ചി മെട്രോ റെയിലിന് സമാന സൗകര്യങ്ങളുള്ള 38 ടെര്‍മിനലുകളാണ് ഉള്ളത്. എട്ട് ബോട്ടുകളിലായി 78 സര്‍വീസുകളും നടത്തും. ആദ്യ ഘട്ടത്തില്‍ രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെയാണ് സര്‍വീസ്. ഇത് രണ്ട് റൂട്ടുകളിലായി നടത്തും.
ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകളാണ് ജല മെട്രോ സര്‍വീസിന് ഉപയോഗിക്കുക. വൈദ്യുതിയും അടിയന്തര ഘട്ടങ്ങളില്‍ ഡീസല്‍ ജനറേറ്ററും ഉപയോഗിച്ച് ഇവ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. 10-15 മിനുട്ട് കൊണ്ട് ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. യാത്രക്കാര്‍ കയറി ഇറങ്ങുന്ന സമയത്താണെങ്കിലും ചാര്‍ജ് ചെയ്യാന്‍ സൗകര്യമുണ്ട്. അതേസമയം 26 ആദ്യ സര്‍വീസ് വൈപ്പിനിലേക്കാണ്. രാവിലെ ഏഴിന് സര്‍വീസ് ആരംഭിക്കുക.
ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്
വൈറ്റില-കാക്കനാട് റൂട്ടില്‍ 27ന് രാവിലെ ഏഴിന് ആദ്യ സര്‍വീസ് ആരംഭിക്കുക. തിരക്കുകള്‍ സമയങ്ങളിലാണെങ്കില്‍ പതിനഞ്ച് മിനുട്ട് ഇടവേളകളില്‍ സര്‍വീസ് നടത്തും. നൂറ് പേര്‍ക്ക് കയറാവുന്ന എട്ട് ബോട്ടുകളാണ് ഉള്ളത്. അതേസമയം ടെര്‍മിനലിലെ കൗണ്ടറുകളില്‍ നിന്ന് ടിക്കറ്റുകള്‍ ലഭിക്കും. കൊച്ചി മെട്രോ റെയിലില്‍ ഉയോഗിക്കുന്ന കൊച്ചി വണ്‍ കാര്‍ഡ്, കൊച്ചി വണ്‍ ആപ്പില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന മൊബൈല്‍ ക്യൂആര്‍ കോഡ് എന്നിവ ഉപയോഗിച്ചും വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്യാന്‍ സാധിക്കും.
സംയോജിത നഗര ഗതാഗത സംവിധാനത്തിന്റെ ഭാഗമായിട്ടുള്ളതാണ് ഈ സര്‍വീസ്. കൊച്ചിയിലുള്ള വിവിധ ദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് ആരംഭിച്ചത്. പദ്ധതി പൂര്‍ത്തിയാവമ്പോഴാണ് പത്ത് ദ്വീപുകളിലുള്ള 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 78 മെട്രോ ബോട്ടുകള്‍ സര്‍വീസ് നടത്തുക.












Click it and Unblock the Notifications