Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസുകാർക്കെതിരായ വ്യക്തിഹത്യ; റിപ്പോർട്ടർ ടിവിക്കെതിരെ കെ സുധാകരൻ; അതിരൂക്ഷവിമർശനങ്ങൾ!

തിരുവനന്തപുരം: റിപ്പോർട്ടർ വാർത്താ ചാനലിനെതിരെ ഫേസ്ബുക്കിൽ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസ് പാർട്ടിക്കും തനിക്കുമെതിരെ നിരന്തരം വ്യാജവാർത്തകൾ ചാനൽ പ്രചരിപ്പിക്കുന്നതായി സുധാകരൻ പറഞ്ഞു.

എം വി രാഘവൻ എന്ന ഉറ്റ സുഹൃത്തായ രാഷ്ട്രീയ നേതാവിനെ ഓർത്തിട്ടാണ് ഇതുവരെയും നിയമനടപടികൾക്ക് മുതിരാത്തത്. വ്യക്തിഹത്യ ചെയ്യുന്നത് പലകുറി കണ്ടിട്ടും കാണാത്തത് പോലെ മുന്നോട്ട് പോയത് ഞങ്ങൾക്ക് പ്രിയപ്പെട്ട എം വി ആറിന്റെ മകനോടുള്ള സ്നേഹം കൊണ്ടു തന്നെയാണെന്നും കെപിസിസി അധ്യക്ഷൻ പറയുന്നു.

1

രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർ ഒരുപാട് ത്യാഗം സഹിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ രാജ്യം തന്നെ കെട്ടിപ്പടുത്ത പാർട്ടിയെയും ജീവിതം തന്നെ രാഷ്ട്ര സേവനത്തിനായി ഉഴിഞ്ഞു വച്ച നേതാക്കളെയും എന്തിനെന്നില്ലാതെ അപമാനിക്കുന്നത് ഇനിയും കൈയ്യും കെട്ടി നോക്കി നിൽക്കാനാകില്ല - സുധാകരൻ ഫേസ്ബുക്കിൽ പറഞ്ഞു.

2

റിപ്പോർട്ടർ ചാനലിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസയച്ചു. ഒപ്പം അപകീർത്തികരമായ വാർത്തയുടെ പേരിൽ ചാനലിൻ്റെ സംപ്രേക്ഷണം അവസാനിപ്പിക്കാൻ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് പരാതി നൽകിയിട്ടുമുണ്ട്. അസത്യവും അവാസ്തവവും പ്രചരിപ്പിക്കുന്നത് മുഖമുദ്ര ആക്കിയൊരു ദൃശ്യ മാധ്യമത്തെ എങ്ങനെ നേരിടണം എന്ന് കോൺഗ്രസിന് അറിയാഞ്ഞിട്ടല്ല.

ഇനിയും ഈ രീതിയിലുള്ള വൃത്തികെട്ട മാധ്യമ പ്രവർത്തനം തുടരാനാണ് തീരുമാനമെങ്കിൽ,
എം.വി.ആറിൻ്റെ മകനോടുള്ള സൗമനസ്യവും പരിഗണനയും കോൺഗ്രസ് വേണ്ടെന്ന് വെയ്ക്കും എന്നിങ്ങനെ പോകുന്നു ഫേസ്ബുക്ക് കുറിപ്പിലെ പരാമർശങ്ങൾ.

3

സംസ്ഥാന ആഭ്യന്തര വകുപ്പ് ചെല്ലും ചെലവും കൊടുത്ത് സംരക്ഷിച്ച ഒരു ക്രിമിനലുമായി എന്നെ ബന്ധിപ്പിക്കാൻ ശ്രമിച്ചതും, ജനങ്ങൾക്ക്‌ വേണ്ടി തെരുവിലിറങ്ങി സമരം ചെയ്ത പ്രിയ സഹപ്രവർത്തകൻ ടോണി ചമ്മണി ഒളിവിലെന്ന് വ്യാജവാർത്ത കൊടുത്തതും എന്ത് തരം മാധ്യമ പ്രവർത്തനമാണ്? കോൺഗ്രസിന്റെ നേതാക്കൾക്കെതിരെ എന്തും പറയാം എന്നൊരു ധാരണ ഉണ്ടെങ്കിൽ അതങ്ങോട്ട് മാറ്റി വച്ചേക്കണം - സുധാകരൻ ഫേസ്ബുക്കിൽ ആഞ്ഞടിച്ചു. അതിരൂക്ഷമായ വിമർശനങ്ങളാണ് കെ സുധാകരൻ റിപ്പോർട്ടർ ടിവിക്കും ചാനൽ ഉടമക്കുമെതിരെ ഫേസ്ബുക്കിൽ നടത്തിയിരിക്കുന്നത്.

4

കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

പല തവണ പാർട്ടി പ്രവർത്തകരും സ്നേഹിതന്മാരും നിർബന്ധിച്ചിട്ടും റിപ്പോർട്ടർ ചാനലിനെതിരെ ഇതുവരെയും നിയമ നടപടികൾക്ക് മുതിരാതിരുന്നത് എം വി രാഘവൻ എന്ന ഉറ്റ സുഹൃത്തായ രാഷ്ട്രീയ നേതാവിനെ ഓർത്തിട്ടാണ്.

സ്വന്തം ജീവനോളം വിശ്വാസമായിരുന്നു ഞങ്ങളിരുവരും തമ്മിൽ. കാല് കുത്തിക്കില്ലെന്ന് പിണറായി വിജയനടക്കമുള്ളവർ വീമ്പടിച്ചു പ്രസംഗിച്ച കണ്ണൂരിന്റെ മണ്ണിൽ, പതിറ്റാണ്ടുകളോളം ഒരു പോറൽ പോലുമേൽക്കാതെ എം വി ആറിനെ കാത്തത് കണ്ണൂരിലെ കോൺഗ്രസ്‌ പാർട്ടിയാണ്.

5

യാതൊരു അടിസ്ഥാനവുമില്ലാതെ എന്നെയും മറ്റു കോൺഗ്രസ്‌ നേതാക്കളെയും വ്യക്തിഹത്യ ചെയ്യുന്നത് പലകുറി കണ്ടിട്ടും കാണാത്തത് പോലെ മുന്നോട്ട് പോയത് ഞങ്ങൾക്ക് പ്രിയപ്പെട്ട എം വി ആറിന്റെ മകനോടുള്ള സ്നേഹം കൊണ്ടു തന്നെയാണ്.

സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ച് നടത്തുന്ന മാധ്യമ പ്രവർത്തനം എന്നെ മാത്രമല്ല, നമ്മുടെ നാടിനെ മുഴുവനും ബാധിക്കും. ആ തിരിച്ചറിവിൻ്റെ പേരിൽ റിപ്പോർട്ടർ ചാനലിനെതിരെ 1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസയച്ചു. ഒപ്പം അപകീർത്തികരമായ വാർത്തയുടെ പേരിൽ ചാനലിൻ്റെ സംപ്രേക്ഷണം അവസാനിപ്പിക്കാൻ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് പരാതി നൽകിയിട്ടുമുണ്ട്.

6

രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർ ഒരുപാട് ത്യാഗം സഹിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. സ്വന്തം കുടുംബത്തെ മറന്നും സമൂഹത്തെ സേവിക്കാൻ തുനിഞ്ഞിറങ്ങിയവർ ആണ് പൊതു പ്രവർത്തകർ. ഈ രാജ്യം തന്നെ കെട്ടിപ്പടുത്ത പാർട്ടിയെയും ജീവിതം തന്നെ രാഷ്ട്ര സേവനത്തിനായി ഉഴിഞ്ഞു വച്ച നേതാക്കളെയും എന്തിനെന്നില്ലാതെ അപമാനിക്കുന്നത് ഇനിയും കൈയ്യും കെട്ടി നോക്കി നിൽക്കാനാകില്ല.

7

സംസ്ഥാന ആഭ്യന്തര വകുപ്പ് ചെല്ലും ചെലവും കൊടുത്ത് സംരക്ഷിച്ച ഒരു ക്രിമിനലുമായി എന്നെ ബന്ധിപ്പിക്കാൻ ശ്രമിച്ചതും, ജനങ്ങൾക്ക്‌ വേണ്ടി തെരുവിലിറങ്ങി സമരം ചെയ്ത പ്രിയ സഹപ്രവർത്തകൻ ടോണി ചമ്മണി ഒളിവിലെന്ന് വ്യാജവാർത്ത കൊടുത്തതും എന്ത് തരം മാധ്യമ പ്രവർത്തനമാണ്? കോൺഗ്രസിന്റെ നേതാക്കൾക്കെതിരെ എന്തും പറയാം എന്നൊരു ധാരണ ഉണ്ടെങ്കിൽ അതങ്ങോട്ട് മാറ്റി വച്ചേക്കണം.

8

അസത്യവും അവാസ്തവവും പ്രചരിപ്പിക്കുന്നത് മുഖമുദ്ര ആക്കിയൊരു ദൃശ്യ മാധ്യമത്തെ എങ്ങനെ നേരിടണം എന്ന് കോൺഗ്രസിന് അറിയാഞ്ഞിട്ടല്ല.ഇനിയും ഈ രീതിയിലുള്ള വൃത്തികെട്ട മാധ്യമ പ്രവർത്തനം തുടരാനാണ് തീരുമാനമെങ്കിൽ, എം.വി.ആറിൻ്റെ മകനോടുള്ള സൗമനസ്യവും പരിഗണനയും കോൺഗ്രസ് വേണ്ടെന്ന് വെയ്ക്കും.

'സ്ത്രീത്വം വിളങ്ങുന്ന മുഖം, അഴിഞ്ഞു വീണ കേശഭാരം'.. ഇത് ലാലേട്ടൻ പറഞ്ഞ ലുക്ക് അല്ലേ?.. ഞെട്ടിച്ച് മാളവിക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+