Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലുവ ഡിപ്പോയില്‍ കെഎസ്ആര്‍ടിസി ബസ് മോഷണം പോയി; മോഷ്ടാവിനെ കുടുക്കി പൊലീസ്

കൊച്ചി: ആലുവ ഡിപ്പോയില്‍ നിന്ന് കെ എസ് ആര്‍ ടി സി ബസ് മോഷണം പോയി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ബസ് മോഷണം പോയി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബസ് കലൂര്‍ ഭാഗത്ത് നിന്ന് കണ്ടെത്തി. ബസ് മോഷ്ടിച്ച പ്രതിയെ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് ആലുവ ഡിപ്പോയില്‍ നിന്ന് കെ എസ് ആര്‍ ടി സി ബസ് മോഷണം പോയത്.

ksrtc

മെക്കാനിക്കിന്റെ വേഷത്തിലെത്തിയ ആള്‍ ബസുമായി കടന്നുകളയുകയായിരുന്നു. ആലുവ ഭാത്ത് നിന്ന് എറണാകുളത്തേക്ക് വരുന്ന വഴിയില്‍ നിരവധി വാഹനങ്ങളില്‍ ഈ ബസ് തട്ടിയതായും വിവരമുണ്ട്. അമിത വേഗതയില്‍ ബസ് ഡിപ്പോയില്‍ നിന്നും പോകുന്നത് കണ്ട് സംശയം തോന്നിയ സുരക്ഷ ജീവനക്കാരാണ് ഡിപ്പോയില്‍ വിവരം അറിയിച്ചത്. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബസ് കലൂര്‍ ഭാഗത്ത് നിന്ന് കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തേണ്ട ഫാസ്റ്റ് പാസഞ്ചര്‍ ബസ് ആയിരുന്നു ഇത്.

നേരത്തെ കൊല്ലം ഡിപ്പോയില്‍ നിന്നും ഒരു കെ എസ് ആര്‍ ടി സി ബസ് മോഷണം പോയിരുന്നു. കൊല്ലം കൊട്ടാരക്കര ഡിപ്പോയില്‍ നിന്നാണ് കെഎസ്ആര്‍ടിസി ബസ് മോഷണം പോയത്. കെഎല്‍ 15, 7508 നമ്പര്‍ വേണാട് ബസാണ് മോഷ്ടിക്കപ്പെട്ടത്. ഡിപ്പോയ്ക്ക് സമീപം കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫീസിന് മുന്നില്‍ നിന്നാണ് ബസ് മോഷ്ടിക്കപ്പെട്ടത്. പുലര്‍ച്ചെ 12.30 യോടെ സര്‍വീസ് പൂര്‍ത്തിയാക്കി മുനിസിപ്പാലിറ്റി ഓഫീസിന് സമീപം പാര്‍ക്ക് ചെയ്തിരുന്നു. രാവിലെ വണ്ടിയെടുക്കാന്‍ ഡ്രൈവര്‍ ഇവിടെ ചെന്നപ്പോള്‍ വണ്ടി ഉണ്ടായിരുന്നില്ല.

ബോളിവുഡ് താരങ്ങള്‍ വഴിമാറിനില്‍ക്കും; അനഘ...നിങ്ങള്‍ മാസാണ്, വൈറല്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+