Viral Video: വെള്ളം കയറിയ ഡിപ്പോയിൽ വള്ളം കളിയുമായി ജീവനക്കാർ... ഇത് കെഎസ്ആർടിയുടെ എറണാകുളം ചുണ്ടൻ
കൊച്ചി: വെള്ളം കയറിയ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ 'വള്ളംകളി'യുമായി ജീവനക്കാർ. എറണാകുളം സൗത്ത് ഡിപ്പോയിലാണ് രസകരമായ കാഴ്ച. വെള്ളം കയറിയ ഡിപ്പോ ഓഫിസിലെ മേശയിൽ കയറിയിരുന്നാണ് ജീവനക്കാരുടെ തുഴച്ചിൽ. ഷൈജു ദാമോദരന്റെ വളളംകളി കമന്ററി ചേർത്താണ് വീഡിയോ സോഷ്യൽ മീഡിയി തുഴയെറിഞ്ഞ് മുന്നേറുന്നത്.
എറണാകുളം സൗത്ത് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്ററായ ബിനിൽ ആന്റണിയും എൻക്വയറി വിഭാഗത്തിലെ ഉദ്യോഗസ്ഥരായ എൽദോ, സന്തോഷുമാണ് വീഡിയോയിലുള്ളത്. മുട്ടോളം വെള്ളം കയറിയ ഓഫീസിൽ ടേബിളിന് മുകളിൽ കയറിയിരുന്നാണ് മൂവരും വഞ്ചിതുഴയൽ അനുകരിക്കുന്നത്.വീഡിയോ സോഷ്യൽ മീഡിയ ഏറ്റടുത്തോടെ നിരവധി ഷെയറുകളും, ലൈക്കുകളുമായി വളളപാട് മുന്നിൽ കുതിക്കുകയാണ് കെഎസ്ആടിസിയുടെ 'എറണാകുളം ചുണ്ടൻ'.

തളരില്ല ഞങ്ങൾ തളരില്ല, കിടുവേ, തിത്തെയ് തക... എന്നിങ്ങനെയാണ് കെഎസ്ആടിസി ചുണ്ടന് സമൂഹമാധ്യമങ്ങൾ നൽകുന്ന പിന്തുണ. അതേസമയം ഡ്യൂട്ടി ടൈമിൽ വള്ളംകളിയുമായെത്തിയ ജീവനക്കാർക്ക് നേരെ ധാരാളം വിമർശനങ്ങളും ഉയരുന്നുണ്ട്. ജോലി സമയത്ത് ട്രോൾ ചെയ്യാൻ പോയത് ശരിയായില്ല എന്നാണ് വിമർശകരുടെ പക്ഷം
അതേസമയം വെള്ളം കയറി ജോലി പൂർണമായും തടസപ്പെട്ടതോടെ ഒരു തമാശ രൂപേണ എടുത്ത വീഡിയോ മാത്രമാണിതെന്നാണ് 'വള്ളത്തിന്റെ അമരക്കാരനും' ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്ററായ ബിനിൽ ആന്റണി പറയുന്നു. ആരേയും കളിയാക്കാൻ ഉദേശിച്ച് ചെയ്യ്തതല്ലെന്നും അദേഹം പറഞ്ഞു. പണികിട്ടാൻ സാധ്യതയില്ലാതില്ല എന്നും ചിരിച്ചുകൊണ്ട് ബിനിൽ പറയുന്നു.
The rhythmic synchronized rowing, a curtain raiser before the Nehru Trophy boat race 2022!!
— Raam Das (@PRamdas_TNIE) August 30, 2022
Symbolic 'Vallam Kali' by the KSRTC employees at Ernakulam bus station after it was inundated due to the heavy rain.#Kerala #rain #Flood pic.twitter.com/NBIUMj4Jh6
കഴിഞ്ഞ ദിവസം മുതൽ പെയ്യുന്ന ശക്തമായ മഴയിൽ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സി. സർവീസുകൾ പൂർണ്ണമായും നിർത്തി. സാധാരണ മഴപെയ്താൽ തന്നെ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളും കെഎസ്ആർടിസി ഡിപ്പോകളും വെള്ളത്തിനടിയിലാകുന്ന സാഹചര്യമാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് ഡിപ്പോ ഓഫിസിൽ സ്റ്റേഷൻ മാസ്റ്റർ ബിനിൽ ആന്റണിയുടെ നേതൃത്വത്തിൽ 'എറണാകുളം ചുണ്ടൻ' നീറ്റിലിറക്കിയത്.
അതേസമയം നെഹ്റു ട്രോഫി വളളംകളി കാണുവാന്‍ കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്‍ വിവിധ ജില്ലകളില്‍ നിന്നുള്ള വള്ളംകളി പ്രേമികൾക്ക് അവസരമൊരുക്കുന്നു. വളളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെഎസ്ആർടിസിയിൽ യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നും ആവശ്യാനുസരണം ചാര്‍ട്ടേഡ് ബസ് ഒരുക്കി നെഹ്‌റു ട്രോഫിയുടെ 500, 1000 നിരക്കിലുളള ഗോൾഡ്, സിൽവർ എന്നീ കാറ്റഗറിയിലാണ് പ്രവേശനം.മറ്റു ജില്ലകളില്‍ നിന്നും ആലപ്പുഴയില്‍ നേരിട്ട് എത്തുന്നവര്‍ക്ക് കെഎസ്ആർടിസി ആലപ്പുഴ ഡിപ്പോയില്‍ നെഹ്‌റു ട്രോഫി വളളംകളി കാണുവാന്‍ പാസ്സ് എടുക്കുവാന്‍ പ്രത്യേക കൗണ്ടര്‍ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എല്ലാ തരം പാസ്സുകളും ടിക്കറ്റ് കൗണ്ടറിൽ നിന്നും ലഭ്യമാകും.
സ്റ്റൈലിഷ് ലുക്കും ക്യൂട്ട് പോസും... പുത്തൻ ചിത്രങ്ങളിലും തിളങ്ങി ദേവിക സഞ്ജയ്
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications