പിറവത്ത് കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
കൊച്ചി: പിറവത്ത് കെട്ടിട നിര്‍മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. മരിച്ച മൂന്ന് പേരും അതിഥി തൊഴിലാളികളാണ്. പിറവ് പേപ്പതിയിലാണ് അപകടമുണ്ടായത്. ഇന്ന് വൈകീട്ടോടെ കെട്ട് നിര്‍മാണത്തിനായി മണ്ണ് നീക്കുന്നതിനിടെയാണ് മണ്ണിടിച്ചിലുണ്ടായത്. മൂന്ന് നില കെട്ടിടം നിര്‍മിക്കാനായി മണ്ണ് മാറ്റുകയായിരുന്നു ഇതര സംസ്ഥാന തൊഴിലാളികള്‍.

മൂന്ന് പേരും പശ്ചിമ ബംഗാള്‍ സ്വദേശികളാണ്. എട്ട് തൊഴിലാളികള്‍ മാത്രമായിരുന്നു അപകടം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നത്. അപകടം നടന്നയുടന്‍ ഫയര്‍ഫോഴ്‌സ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മൂന്നുപേരുടെയും ജീവന്‍ രക്ഷിക്കാനായില്ല.
കമ്പി നിരത്തിയതിന് മുകളിലായി കുഴിയില്‍ നിന്നാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. മണ്ണ് ഇടിഞ്ഞതോടെ തൊഴിലാളികള്‍ താഴ്ച്ചയിലേക്ക് വീഴുകയായിരുന്നു.












Click it and Unblock the Notifications