എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ചെരിപ്പ് പോയി',ദുരിതാശ്വാസ ക്യാമ്പില്‍ ഒന്നാം ക്ലാസുകാരന്റെ പരാതി;പുതിയത് വാങ്ങി നല്‍കി വിഡി സതീശൻ

Google Oneindia Malayalam News

എറണാകുളം: 'എനിക്ക് ബെല്‍റ്റുള്ള ചെരിപ്പ് വേണം'. 'അതിനെന്താ ! ബെല്‍റ്റുള്ളത് തന്നെ വാങ്ങാം'.. ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കാനെത്തിയ വിഡി സതീശനോട് ഒന്നാം ക്ലാസുകാരൻ ജയപ്രസാദിന്റെ ആവശ്യവും പ്രതിപക്ഷ നേതാവിന്‍റെ മറുപടിയുമാണിത്. ഉറപ്പ് മാത്രമല്ല ഉടൻ തന്നെ ഒന്നാം ക്ലാസുകാരന്റെ ആവശ്യവും പ്രതിപക്ഷ നേതാവ് സാധിച്ചുകൊടുത്തു.

പരാതി കേട്ടതിന് പിന്നാലെ കുട്ടിയേയും കൂട്ടി സ്റ്റേറ്റ് കാറില്‍ പാഞ്ഞാണ് ജയപ്രസാദിന്റെ സങ്കടത്തിന് പ്രതിപക്ഷ നേതാവ് പരിഹാരം കണ്ടത്..എളന്തിക്കര ഗവ. എല്‍.പി. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കാൻ വി.ഡി സതീശൻ എത്തിയപ്പോഴായിരുന്നു സംഭവം. അമ്മയുടെ ഒക്കത്ത് വാശിപിടിച്ചിരുന്ന ജയപ്രസാദിനെ കണ്ടപ്പോള്‍ കുശലം ചോദിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് ചെരിപ്പ് പോയ ദുരിതമാണ് ഒന്നാം ക്ലാസുകാരൻ ജയപ്രസാദിന് പറയാനുണ്ടായിരുന്നത്.

മഴ: ചാലക്കുടി പുഴയിലെ ഒഴുക്ക് അതീവഗൗരവതരം, 5000 പേരെ മാറ്റിപ്പാര്‍പ്പിച്ചു; അനാവശ്യ ഭീതി വേണ്ടമഴ: ചാലക്കുടി പുഴയിലെ ഒഴുക്ക് അതീവഗൗരവതരം, 5000 പേരെ മാറ്റിപ്പാര്‍പ്പിച്ചു; അനാവശ്യ ഭീതി വേണ്ട

1

ചെരിപ്പ് കളഞ്ഞു പോയതിനാല്‍ ഒക്കത്ത് നിന്നിറങ്ങാതെ ഇരിക്കുകയാണെന്ന് അമ്മയുടെയും പരിഭവം.സാരമില്ല നമുക്ക് പുത്തന്‍ ചെരിപ്പ് വാങ്ങാമല്ലോ എന്ന് പരാതി കേട്ടപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവിന്റെ ഉറപ്പ്. 'എനിക്ക് ബെല്‍റ്റുള്ള ചെരിപ്പ് വേണം' ഉടൻ തന്നെ ഒന്നാം ക്ലാസുകാരന്റെ മറുപടിയെത്തി. 'അതിനെന്ത വാങ്ങാമല്ലോ' എന്ന് പ്രതിപക്ഷ നേതാവും. തുടര്‍ന്ന് ജയപ്രസാദിന് ചെരിപ്പ് വാങ്ങാന്‍ വി.ഡി.സതീശന്‍ തന്നെ മുന്നിട്ടിറങ്ങി.

2

സ്റ്റേറ്റ് കാറില്‍ ജയപ്രസാദിനേയും ചെരിപ്പുകട അന്വേഷിച്ചായി യാത്ര.കടയിലെത്തി ചെരിപ്പ് ഇട്ടു നോക്കി ഇഷ്ടപ്പെട്ട് വാങ്ങിയതോടെ ജയപ്രസാദിന്റെ മുഖം തെളിഞ്ഞു. മറുപടിയായി മനസ് നിറഞ്ഞൊരു പുഞ്ചിരി.ചെരുപ്പ് കടയില്‍ നിന്നിറങ്ങിയതോടെ വണ്ടി നേരെ അടുത്തുള്ള ചായകടയിലേക്ക്. ചായയും കുടിച്ച് കുശല്വും പറഞ്ഞ ശേഷമാണ് പ്രതിപക്ഷ നേതാവ് കുട്ടിയെ തിരിച്ച് ക്യാമ്പില്‍ കൊണ്ടുവിട്ടത്.

3

ദുരിതാശ്വാസ ക്യാമ്പ് സ്ഥിതി ചെയ്യുന്ന അതേ സ്കൂളിലെ വിദ്യാര്‍ഥിയാണ് ജയപ്രസാദ്.തെനപ്പുറം മൂലാന്തറ മഹേഷിന്റെയും ബിന്ദുവിന്റെയും മകനാണ് . പ്രമേഹം മൂലം അസുഖബാധിതനായ മഹേഷിന്റെ ഇരുകാലും മുറിച്ചുകളഞ്ഞതിനാല്‍ഭാഗ്യക്കുറി വിറ്റാണ് കുടുംബം ഉപജീവനം നടത്തുന്നത്. കനത്ത മഴ പെയ്തതോടെ ചൊവ്വാഴ്ച വൈകിട്ട് ഇവരുടെ വീട്ടില്‍ വെള്ളം കയറി. അതോടെയാണ് കുടുംബത്തോടെ ക്യാമ്പിലെത്തിയത്.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

ആഹാ ഇതാര് കല്യാണപ്പെണ്ണോ.. പക്ഷെ സംഭവം ഇത് അതല്ലാട്ടോ; എന്തായാലും പൊളിച്ചെന്ന് ആരാധകർ

Ernakulam
English summary
Leader of the Opposition vd satheesan buys new footwear for first standard student who lost it in water at paravur ernakulam district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X