Get Updates
Get notified of breaking news, exclusive insights, and must-see stories!

പപ്പാ നിങ്ങള്‍ പറഞ്ഞതാണ് ശരി, ഭര്‍ത്താവിനെതിരെ പരാതി നല്‍കിയ യുവതി വീട്ടിലെത്തി ആത്മഹത്യ ചെയ്തു

കൊച്ചി: ആലുവയില്‍ ഭര്‍ത്താവിനെതിരെ പരാതി നല്‍കി വീട്ടിലെത്തിയ യുവതി ആത്മഹത്യ ചെയ്തു. നിയമവിദ്യാര്‍ത്ഥിനിയായ മൊഫിയ പര്‍വീനാണ് തൂങ്ങി മരിച്ചത്. 23കാരിയാണ് ഇവര്‍. കഴിഞ്ഞ ദിവസമാണ് ആലുവ പോലീസില്‍ ഇവര്‍ പരാതി നല്‍കിയത്. ആത്മഹത്യാ കുറിപ്പില്‍ ഭര്‍ത്താവിനെതിരെയും പോലീസുകാര്‍ക്കെതിരെയും ഗുരുതരമായ കാര്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഭര്‍ത്താവിനു ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെയായിരുന്നു യുവതി ആലുവ സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിന് ശേഷം വീട്ടിലെത്തിയ മൊഫിയ ഒരുപാട് നേരം കതകടച്ചിരുന്നു. പുറത്ത് വരാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

Recommended Video

cmsvideo
    Newly-wed Found H@nging After Lodging Police Complaint : Aluva | Oneindia Malayalam
    1

    കഴിഞ്ഞ ദിവസം ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെയുള്ള പരാതിയില്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് മൊഫിയയെ ഒത്തുതീര്‍പ്പിന് വിളിപ്പിച്ചിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പിനിടെ മൊഫിയയും ഭര്‍തൃവീട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഭര്‍ത്താവിനെ ഇവര്‍ അടിക്കുകയും ചെയ്തു. എന്നാല്‍ സ്റ്റേഷനില്‍ വെച്ച് ഇത്തരം കാര്യങ്ങള്‍ പാടില്ല എന്ന് താക്കീത് ചെയ്യുക മാത്രമാണ് ചെയ്തതെന്ന് പോലീസ് പറയുന്നു. മൊഫിയയുടെ ആത്മഹത്യാ കുറിപ്പ് നെഞ്ച് തകര്‍ക്കുന്നതാണ്. പപ്പാ സോറി, എന്നോട് ക്ഷമിക്കണം, നിങ്ങള്‍ പറഞ്ഞതാണ് ശരി, അവന്‍ ശരിയല്ല, ഇങ്ങനെ ജീവിക്കാന്‍ പറ്റുന്നില്ല. ഞാന്‍ ഈ ലോകത്ത് ആരേക്കാളും സ്‌നേഹിച്ച ഒരാള്‍ ഇങ്ങനെ പറയുന്നത് കേള്‍ക്കാന്‍ ശക്തിയില്ലെന്നും മോഫിയ കുറിച്ചിട്ടുണ്ട്.

    സിഐ മോഫിയയോട് മോശമായി പെരുമാറിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മോഫിയ ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്. ഞാന്‍ മരിച്ചാല്‍ അയാള്‍ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് അറിയില്ല.അവന്‍ എന്നെ മാനസിക രോഗിയാക്കി കഴിഞ്ഞു. ഇനി ഞാന്‍ എന്ത് ചെയ്താലും മാനസിക പ്രശ്‌നമാണെന്ന് പറയും. എനിക്ക് ഇനി അത് കേട്ട് നില്‍ക്കാനാവില്ല. ഞാന്‍ ഒരുപാട് സഹിച്ചു. പടച്ചോന്‍ പോലും നിന്നോട് പൊറുക്കില്ല. അവസാനമായി അവനിട്ട് ഒന്ന് കൊടുക്കാന്‍ പറ്റി. അതെങ്കിലും ചെയ്തില്ലെങ്കില്‍ സ്വന്തം മനസ്സാക്ഷിയോട് തന്നെ ചെയ്യുന്ന തെറ്റായി പോകും. സുഹൈലും അമ്മയും അച്ഛനും ക്രിമിനല്‍സാണ്. അവര്‍ക്ക് മാക്‌സിമം ശിക്ഷ കൊടുക്കണം. അതാണ് അവസാനത്തെ ആഗ്രഹമെന്നും കത്തില്‍ പറയുന്നു.

    അതേസമയം രണ്ട് മാസം മുമ്പ് സുഹൈല്‍ മോഫിയക്ക് തലാഖ് ചൊല്ലി നോട്ടീസയക്കുന്നത്. ഇതോടൊപ്പം 2500 രൂപയും അയച്ചിരുന്നു. വിവാഹ മോചനശേഷം മതാചാരപ്രകാരമുള്ള ഇദ്ദ ഇരിക്കാനാണ് പണം അയച്ചത്. ഇതും പരാതിയായി പോലീസിന് നല്‍കിയിരുന്നതാണ്. എന്നാല്‍ പോലീസ് ഗാര്‍ഹിക പീഡനം അടക്കം ഒരു പരാതിയും കാര്യമായി എടുത്തില്ലെന്ന് മോഫിയ പര്‍വീണിന്റെ പിതാവ് പറയുന്നു. കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ എത്തിയപ്പോള്‍ സിഐ ചീത്ത വിളിച്ചുവെന്ന് പിതാവ് പറഞ്ഞു. അതേസമയം കടുത്ത ആരോപണങ്ങളെ തുടര്‍ന്ന് സിഐയെ സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. ആത്മഹത്യ ആലുവ ഡിവൈഎസ്പി അന്വേഷിക്കും. സിഐ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് ആവശ്യം.

    യുവതിയുടെ ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട സിഐ സുധീര്‍ നേരത്തെയും ജോലിയില്‍ വീഴ്ച്ച വരുത്തിയയാള്‍. ഇയാള്‍ അച്ചടക്ക നടപടിയും നേരിട്ടിരുന്നു. ഇത്ര കേസ് അടക്കം രണ്ടിലേറെ കേസുകളുമായി ബ ന്ധപ്പെട്ടാണ് ഇയാള്‍ക്കെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുള്ളത്. കൊല്ലത്തെ ഉത്ര വധക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുധീര്‍. കേസിന്റെ അന്വേഷണ ഘട്ടതില്‍ സുധീര്‍ വീഴ്ച്ച വരുത്തി. ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ആലുവയിലേക്ക് ഇയാളെ മാറ്റിയിരുന്നു. അഞ്ചല്‍ ഇടമുളയ്ക്കലില്‍ മരിച്ച ദമ്പതിമാരുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഒപ്പിടാന്‍ സ്വന്തം വീട്ടിലേക്ക് മൃതദേഹം എത്തിച്ച വിവാദത്തിലും സുധീറിനെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്. ഗുരുതര കൃത്യവിലോപം ഇയാള്‍ക്കെതിരെ കണ്ടെത്തിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+