Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാനൊരുങ്ങി എറണാകുളത്തെ തദ്ദേശ സ്ഥാപനങ്ങള്‍

എറണാകുളം: ജില്ലയില്‍ കോവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ വിപുലമായ രോഗപ്രതിരോധ പദ്ധതികള്‍ക്ക് രൂപം നല്‍കും. ശിശുരോഗ വിഭാഗത്തില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജമാക്കും. കോവിഡ് രോഗസ്ഥിരീകരണ നിരക്ക് കൂടിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധികളില്‍ കോവിഡ് പരിശോധന ശക്തമാക്കും.

1

അവശ്യസേവന വിഭാഗത്തില്‍ ഉള്ളവര്‍, കമ്പനി തൊഴിലാളികള്‍, വ്യാപാര സ്ഥാപനങ്ങള്‍, തൊഴിലുറപ്പ് പദ്ധതി എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ കേന്ദ്രീകരിച്ചും പ്രത്യേക പരിശോധനകള്‍ നടത്താന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനിച്ചു. ജില്ലയിലെ രോഗസ്ഥിരീകരണ നിരക്ക് ഗണ്യമായി കുറയുന്നതായി യോഗം വിലയിരുത്തി.

കൊച്ചി നഗരസഭയിലെ എല്ലാ ഡിവിഷനുകളെയും കണ്ടെയ്ന്‍മെന്റ് നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയ സാഹചര്യത്തില്‍ ഇടറോഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന പോലീസ് ബാരിക്കേഡുകള്‍ നീക്കം ചെയ്യണമെന്ന് മേയര്‍ എം. അനില്‍കുമാര്‍ നിര്‍ദ്ദേശിച്ചു. കോവിഡ് രോഗസ്ഥിരീകരണ നിരക്ക് കൂടിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെയും ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളെയും ഉള്‍പ്പെടുത്തി ചൊവ്വാഴ്ച ഓണ്‍ലൈന്‍ യോഗം ചേരും.

അതേസമയം കോവിഡ് ചികിത്സയ്ക്കായി ജില്ലയില്‍ ഒഴിവുള്ളത് 3894 കിടക്കകള്‍. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 6307 കിടക്കകളില്‍ 2413 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയര്‍ സെന്റെറുകളിലായി 3114 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 1127 പേര്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ ഇതുവരെ ഇത്തരം 75 കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 1987 കിടക്കള്‍ ഒഴിവുണ്ട്.

Recommended Video

cmsvideo
    Pinarayi vijayan about lockdown extension in kerala

    ജില്ലയില്‍ ബി.പിസി.എല്‍, ടി.സി.എസ് എന്നീ സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാര്‍ക്കായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 54 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 8 പേര്‍ ചികിത്സയിലുണ്ട്. ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ 13 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 918 കിടക്കകള്‍ സജ്ജമാക്കി. ഇവിടങ്ങളില്‍ 467 പേര്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ 451 കിടക്കകള്‍ വിവിധ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി ലഭ്യമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+