എറണാകുളത്ത് സ്ഥാനാര്‍ത്ഥികളുടെ കുത്തൊഴുക്ക്; അയല്‍ മണ്ഡലങ്ങളിലും നിന്നും നേതാക്കളുടെ വരവ്
കൊച്ചി: ഇടതും വലതും എന്‍ഡിഎയും ഒരുപോലെ പ്രചാരണം കൊഴുപ്പിക്കുന്ന എറണാകുളം മണ്ഡലത്തിലേക്ക് മറ്റ് മണ്ഡലങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളുടെ ഒഴുക്ക്. എറണാകുളം ജില്ലയില്‍ വരുന്ന വാര്‍ഡുകളിലേക്കാണ് സ്ഥാനാര്‍ത്ഥികള്‍ ഓടിയെത്തിയത്. ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥികളായ ബെന്നി ബെഹന്നാനും രവീന്ദ്രനാഥുമാണ് എത്തിയത്.
നേരത്തെ തന്നെ ഇവര്‍ മണ്ഡലത്തില്‍ പ്രചാരണത്തിനായി എത്തിയിരുന്നു ഒരു വശത്ത് പോരാട്ടം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷൈനും ചേര്‍ന്ന് മണ്ഡലത്തില്‍ കടുത്ത പ്രചാരണം തന്നെയാണ് നടത്തുന്നത്. അതേസമയം ബെന്നി ബെഹനാന്‍ പുത്തന്‍കുരിശിലാണ് പ്രചാരണവുമായി എത്തിയത്.

ബെന്നി ബെഹനാന്‍ കുന്നത്താനാട് നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തി. വടവുകോട്-പുത്തന്‍കുരിശ്-പൂത്തൃക്ക, തുരുവാണിയൂര്‍, കുന്നത്തുനാട്, ഐക്കരനാട് തുടങ്ങിയ പഞ്ചായത്തുകളിലും അദ്ദേഹം പര്യടനം നടത്തി. വിഷുദിനത്തില്‍ സ്ഥാനാര്‍ത്ഥികളാരും അധികം സജീവമായിരുന്നില്ല.
അതുപോലെ പ്രൊഫ രവീന്ദ്രനാഥ് ശനിയാഴ്ച്ചയാണ് കൂടുതല്‍ പ്രചാരണം നടത്തിയത്. വിഷുദിനത്തില്‍ പ്രചാരണത്തിന് അവധി നല്‍കി. കയ്പമംഗലം, കൊടുങ്ങല്ലൂര്‍, അങ്കമാലി, ചാലക്കുടി മണ്ഡലങ്ങളിലായിരുന്നു രവീന്ദ്രനാഥിന്റെ പ്രചാരണം. ആദ്യ ഘട്ടത്തില്‍ സന്ദര്‍ശിക്കാന്‍ സാധിക്കാതിരുന്ന സ്ഥലങ്ങള്‍ക്കാണ് അദ്ദേഹം മുന്‍ഗണന നല്‍കിയത്.
ചെറിയ വിഷുദിനത്തിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെജെ ഷൈന്‍ പ്രചാരണം ശക്തമാക്കിയത്. ഞായറാഴ്ച്ച ഒരു ഇടവേളയുമുണ്ടായിരുന്നു. എന്നാല്‍ ഷൈന്‍ കഴിഞ്ഞ ദിവസം ആശുപത്രിയിലായിരുന്നു. പ്രചാരണത്തിനിടെ ഭക്ഷണണം അടക്കം ശരിയാവാത്തതിനെ തുടര്‍ന്ന് രക്തസമ്മര്‍ദം താഴ്ന്ന് അവശനിലയിലായിരുന്നു ഷൈന്‍. നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.
ഇതോടെ ഒരു ദിവസം രാത്രി മുഴുവന്‍ അവര്‍ ആശുപത്രിയിലായിരുന്നു. അടുത്ത ദിവസം സ്ഥിതി മെച്ചപ്പെട്ടിരുന്നു. ഇതോടെ പ്രചാരണത്തിനിറങ്ങുകയായിരുന്നു. പക്ഷേ പ്രചാരണത്തിന്റെ സമയക്രമത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടായി. ക്ഷീണത്തോടെയാണ് ഷൈന്‍ എത്തിയതെങ്കിലും മൈക്ക് കൈയ്യിലെടുത്തതോടെ വാക്കുകളില്‍ പ്രസരിപ്പുണ്ടായിരുന്നു.
സ്ഥാനാര്‍ത്ഥിക്ക് പലതരം ഉപഹാരങ്ങളും വോട്ടര്‍മാര്‍ സമ്മാനിച്ചു. പലയിടത്തം അമ്മമാരും കുട്ടികളും അടക്കം ഷൈനിനെ കാണാനായി എത്തിയിരുന്നു. എറണാകുളത്ത് ഇത്തവണ മാറ്റം വരുമെന്ന വിശ്വാസം തനിക്കുണ്ടെന്നാണ് അവര്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ മികച്ച ഭരണമാണ് കാഴ്ച്ചവെക്കുന്നത്. അതിന്റെ ഗുണം വോട്ടെടുപ്പില്‍ ലഭിക്കും. സിഎഎ പോലുള്ള വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കുകയും വികസനകാര്യങ്ങളില്‍ മുന്നില്‍ നില്‍ക്കുകയും ചെയ്യുന്ന ഇടതുപക്ഷത്തെ ജനങ്ങള്‍ കൈവിടില്ലെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications