എറണാകുളത്ത് ഡബിള്‍ എഞ്ചിന്‍ പ്രചാരണം, ഹൈബിക്ക് പിന്തുണയുമായി ഭാര്യ
കൊച്ചി: എറണാകുളത്ത് പ്രചാരണ ചൂട് വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. യുഡിഎഫ് ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അതിന് പ്രധാന കാരണം ഹൈബി ഈഡന്റെ പ്രചാരണം മികച്ചതായി മുന്നേറുന്നു എന്നത് തന്നെയാണ്. അതേസമയം ഹൈബിയുടെ പ്രചാരണം ഇത്തവണ ഡബിള്‍ എഞ്ചിനാണ്. കാരണം ഭാര്യ അന്നയുടെ എല്ലാവിധ പിന്തുണയും അദ്ദേഹത്തിനുണ്ട്.
പ്രചാരണത്തിന് അന്നയുടെ 24 മണിക്കൂറും കൂടെയുണ്ട്. ഫെബ്രുവരി ആദ്യ വാരം തന്നെ അഭിഭാഷകയായ അന്ന ലിന്‍ഡ കരിയറില്‍ നിന്ന് ബ്രേക്ക് എടുത്ത് ടീസര്‍ ക്യാമ്പയിന്‍ തുടങ്ങിയിരുന്നു. പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ ഹൈബിയുടെ പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍ ജോലികളും വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കലും തുടങ്ങിയത് ഒരുമിച്ചാണ്.

അതേസമയം പ്രചാരണത്തിന് ഹൈബിയെ കൊണ്ടുപോകാന്‍ രാവിലെ ആറ് മണിക്ക് തന്നെ പ്രവര്‍ത്തകര്‍ വീട്ടിലെത്തും. ഈ സമയത്ത് അന്ന് കാറില്‍ സെറ്റ് ചെയ്ത ഐസ് ബോക്‌സ് കരിക്കിന്‍ വെള്ളമോ മോരുംവെള്ളമോ ഒക്കെ നിറച്ചുവെക്കാറുണ്ട്. ഹൈബിയെ സ്‌ട്രെസ് ഫ്രീയായി നിര്‍ത്തുകയാണ് അന്ന ചെയ്യുന്നത്.
മകള്‍ തിരഞ്ഞെടുപ്പ് ചൂട് മനസ്സിലാക്കി ബുദ്ധിമുട്ടിക്കാതെ ഒപ്പം നില്‍ക്കുന്നുണ്ടെന്നും അന്ന പറഞ്ഞു. അതേസമയം ഹൈബിയുടെ പ്രചാരണത്തിനായി തിങ്കളാഴ്ച്ച കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും കൊച്ചിയിലെത്തി. പള്ളുരുത്തിയില്‍ എത്തിയ അദ്ദേഹത്തിന് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. പള്ളുരുത്തി ഇഎസ്‌ഐ റോഡില്‍ റോഡ് ഷോയും നടത്തി.
ഇന്ത്യയെ ഒരുമിച്ച് കൊണ്ടുപോകാനാണ് കോണ്‍ഗ്രസും ഗാന്ധി കുടുംബവും എക്കാലവും പരിശ്രമിച്ചിട്ടുള്ളതെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു. ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ രാജ്യത്തിന് നല്‍കിയിട്ടുള്ള സംഭാവനകളെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും പ്രധാനമന്ത്രിക്ക് ധാരണയില്ല അതുകൊണ്ട് പല തെറ്റിദ്ധാരണകളും പരത്തി വോട്ട് നേടാനാണ് മോദിയുടെ ശ്രമം.
പക്ഷേ ജനങ്ങള്‍ അതിനെ പുച്ഛിച്ച് തള്ളുമെന്നും, ബിജെപിക്ക് ഒരാളും വോട്ട് ചെയ്യില്ലെന്നും ശിവകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക മതനിരപേക്ഷതയ്ക്കും എല്ലാ ജനങ്ങളുടെയം വളര്‍ച്ചയ്ക്കും ഉന്നമനത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്. ഇന്ത്യ മുന്നണി തന്നെ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications