Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതിനുള്ള മറുപടി കോണ്‍ഗ്രസിന് ജനം നല്‍കും: ചെല്ലാനത്തെ ഭരണ നഷ്ടത്തില്‍ സിപിഎം

എറണാകുളം: അവിശ്വാസ പ്രമേയത്തിലൂടെ ചെല്ലാനം ഗ്രാമ പഞ്ചായത്തിലെ ഭരണം നഷ്ടമായതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം. കോൺഗ്രസ് - ട്വൻറി20 അവിഹിത കൂട്ടുകെട്ട് ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്ന് സ്ഥലം എം എല്‍ എയും മുതിര്‍ന്ന സി പി എം നേതാവുമായ കെജെ മാക്സി വിമര്‍ശിച്ചു. ഇന്നുവരെ ചെല്ലാനം പഞ്ചായത്തിൽ ഒരു വികസനവും കൊണ്ടുവരാൻ 40 കൊല്ലത്തിലധികം എംപി, എംഎൽഎ ആയിരുന്ന കോൺഗ്രസുകാർക്ക് കഴിഞ്ഞിട്ടില്ല. ചെല്ലാനത്തെ ജനങ്ങളുടെ ഏറ്റവും സ്വപ്നമായിരുന്ന ഫിഷറീസ് ഹാർബർ എൽ ഡി എഫ് സർക്കാരാണ് കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

ചെല്ലാനം നേരിടുന്ന കടലാക്രമണം

ചെല്ലാനം നേരിടുന്ന കടലാക്രമണത്തിന് ശാശ്വത പരിഹാരമായി 344 കോടി രൂപയുടെ കടൽ ഭിത്തി, പുലിമുട്ട് നിർമ്മാണം ആരംഭിക്കുവാൻ പോവുകയാണ്. ചെല്ലാനം മത്സ്യ ഗ്രാമപഞ്ചായത്തിനെ മോഡൽ ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചുകൊണ്ട്, ഫിഷറീസ് സർവ്വകലാശാലയുടെ നേതൃത്വത്തിൽ റിപ്പോർട്ട് തയ്യാറാക്കി കൊണ്ടിരിക്കുന്നു. ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത് എൽ ഡി എഫ് സർക്കാരാണ്. ഇത്തരം വികസന കാര്യങ്ങളിൽ വിളറി പൂണ്ട കോൺഗ്രസ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട എൽ ഡി എഫ് പഞ്ചായത്ത് ഭരണസമിതിയെ, ട്വൻറി20 ക്ക് പിന്തുണ കൊടുത്തു കൊണ്ട് ഇല്ലാതാക്കി ഇരിക്കുകയാണ്.

ഹൊ.. എന്തൊരു ലുക്കാണിത്; അനുപമ പരമേശ്വരന്റെ ചിത്രങ്ങള്‍ വൈറലാവുന്നു

കോൺഗ്രസിന് ഇതിനുള്ള മറുപടി ചെല്ലാനത്തെ ജനങ്ങൾ നൽകും.

എന്നാൽ കോൺഗ്രസിന് ഇതിനുള്ള മറുപടി ചെല്ലാനത്തെ ജനങ്ങൾ നൽകും. ഈ ജനാധിപത്യ കശാപ്പിൽ പ്രതിഷേധിച്ച് ചെല്ലാനം പഞ്ചായത്തിൽ എൽഡിഎഫ് കമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിലേക്ക് ഒഴുകിയെത്തിയ ജനം ഇതിന്റ ഉദാഹരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസമായിരുന്നു എല്‍ ഡി എഫ് നേതൃത്വത്തിലുള്ള ചെല്ലാനം പ‍ഞ്ചായത്ത് ഭരണ സമിതിയെ കോൺഗ്രസ് - ചെല്ലാനം ട്വൻറി20 കൂട്ടായ്മ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയത്.

ട്വന്‍റി-20യുടെ അവിശ്വാസ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ച്

ട്വന്‍റി-20യുടെ അവിശ്വാസ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ച് യു ഡി എഫ് ​അംഗങ്ങളുടെ വോട്ട് ചെയ്യുകയായിരുന്നു. അവിശ്വാസ പ്രമേയത്തിന് അനുകൂലമായി 12 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തി. ഇടത് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. അടുത്തതായി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചെല്ലാനം ട്വന്റി-20 യും ഒരുമിച്ച് മത്സരിക്കും. ഇതോടെ ഭരണം കോണ്‍ഗ്രസ് സഖ്യത്തിന്റെ കൈകളിലേക്ക് എത്തും. ട്വന്റി-20ക്ക് പ്രസിഡന്റ് സ്ഥാനവും കോണ്‍ഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവും എന്നതാണ് ധാരണ.

എല്‍ ഡി എഫ് - 9, ട്വന്റി -ട്വന്റി 8, യു ഡി എഫ് നാല്

20 അംഗ ഭരണസമിതിയാണ് ചെല്ലാനം പഞ്ചായത്തിലുള്ളത്. എല്‍ ഡി എഫ് - 9, ട്വന്റി -ട്വന്റി 8, യു ഡി എഫ് നാല് എന്നിങ്ങനെയായിരുന്നു സീറ്റ് നില. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു ഡി എഫ് അംഗങ്ങല്‍ വിട്ട് നിന്നതോടെ എട്ടിനെതിരെ ഒന്‍പത് വോട്ടുകള്‍ നേടി എല്‍ ഡി എഫ് ഭരണത്തിലെത്തുകയായിരുന്നു.

ട്വന്റി -ട്വന്റിയുമായി ചേര്‍ന്ന് ഭരണം പിടിക്കണം

ട്വന്റി -ട്വന്റിയുമായി ചേര്‍ന്ന് ഭരണം പിടിക്കണമെന്ന തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ കോണ്‍ഗ്രസിലുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം ട്വൻറി ട്വൻറി യോട് ചേർന്ന് പ്രവർത്തിക്കാൻ ചെല്ലാനം ട്വൻറി ട്വൻറി തീരുമാനിച്ചതും സഖ്യ ചര്‍ച്ചകള്‍ക്ക് തിരിച്ചടിയായി. ഒടുവില്‍ കോട്ടയത്തും ഈരാറ്റുപേട്ടയിലും യുഡിഎഫ് ഭരണ സമിതിക്കെതിരെ എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ ചെല്ലാനത്ത് കോണ്‍ഗ്രസ് അവിശ്വാസ പ്രമേ? നീക്കങ്ങള്‍ ആരംഭിക്കുകയായിരുന്നു.

ലേഡി ബേഡില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍: മ‍ഞ്ജു വാര്യരുടെ ചിത്രങ്ങള്‍ വൈറലാവുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+