കൊച്ചിയില്‍ രണ്ട് കണ്ടെയ്നര്‍ ലോറിയിലെത്തിയത് ചീഞ്ഞ മീന്‍; പുഴുവരിച്ച നിലയില്‍
രോഹു, പിരാന, എന്നീ ഇനത്തില്‍പ്പെട്ട മത്സ്യമാണ് അഴുകി പുഴുവരിച്ച നിലയില്‍ പിടിച്ചെടുത്തത്. ദിവസങ്ങളായി ഇവിടെ കിടക്കുന്ന ഈ ലോറിയില്‍ നിന്ന് മത്സ്യം കയറ്റി പോകാറുണ്ട്.

കൊച്ചി: സംസ്ഥാനത്ത് മോശം ഭക്ഷണ സാധനങ്ങള്ക്കെതിരെയുള്ള നടപടിക്കിടെ കൊച്ചിയില്‍ പിടികൂടിയത് രണ്ട് കണ്ടെയ്നര്‍ പഴകിയ മീന്‍. ആന്ധ്രപ്രദേശില്‍ നിന്നെത്തിച്ച രണ്ട് ലോഡ് മീനുകളായിരുന്നു ഇത്. ചീഞ്ഞ മീനുകളായിരുന്നു ഇവ. പുഴുവരിച്ച നിലയിലായിരുന്നു ഇവയുണ്ടായിരുന്നത്.
ഈ കണ്ടെയിനറില് നിന്ന് ദുര്‍ഗന്ധം പടര്‍ന്നതോടെയാണ് നാട്ടുകാര്‍ നഗരസഭാ അധികൃതരെ വിവരമറിയിച്ചത്. മരടില്‍ വെച്ചാണ് രണ്ട് കണ്ടെയ്നര്‍ പഴകിയ മത്സ്യം നഗരസഭ പിടികൂടിയത്. ദുര്‍ഗന്ധം വമിക്കുന്ന കണ്ടെയിനര്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് ചീഞ്ഞളിഞ്ഞ മത്സ്യം കണ്ടെത്തിയത്.
രോഹു, പിരാന, എന്നീ ഇനത്തില്‍പ്പെട്ട മത്സ്യമാണ് അഴുകി പുഴുവരിച്ച നിലയില്‍ പിടിച്ചെടുത്തത്. ദിവസങ്ങളായി ഇവിടെ കിടക്കുന്ന ഈ ലോറിയില്‍ നിന്ന് മത്സ്യം കയറ്റി പോകാറുണ്ട്. എന്നാല്‍ ഇത്തവണയാണ് മരട് നഗരസഭ ആരോഗ്യ വിഭാഗം ഇവ പരിശോധിച്ച് നോക്കിയത്.

രാവിലെ മുതല്‍ തന്നെ രൂക്ഷമായ ദുര്‍ഗന്ധം ഈ കണ്ടെയിനറില് നിന്നുണ്ടായിരുന്നു. സഹിക്കാന്‍ വയ്യാതായതോടെയാണ് നാട്ടുകാര്‍ പരാതിപ്പെട്ടത്. ഫ്രീസര്‍ ഇല്ലാത്ത കണ്ടെയിനറിലാണ് ഈ മത്സ്യം സൂക്ഷിച്ചിരുന്നത്. ഒരു കണ്ടെയിനറിലെ മത്സ്യം പൂര്‍ണമായും ചീഞ്ഞളിഞ്ഞ നിലയിലാണ്. മറ്റൊരു കണ്ടെയിനറില് ചീഞ്ഞളിഞ്ഞ മത്സ്യത്തോടൊപ്പം നല്ല മത്സ്യവും ഇടകലര്‍ത്തിയിരുന്നു.
നല്ല മത്സ്യത്തോടൊപ്പം ചീത്തതും ഇടകലര്‍ത്തി ഐസ് നിറച്ച് സൂക്ഷിച്ചിരിക്കുന്ന നിലയിലായിരുന്നു. ഇവ പ്രാദേശിക വിപണിയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണെന്നാണ് വിവരം.
നഗരസഭാ ആരോഗ്യ വിഭാംഗ ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ തന്നെ ചീഞ്ഞ മീനുകളാണ് ഇവയെന്ന് കണ്ടെത്തിയെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.
ഇതേ തുടര്‍ന്ന് ഒരു കണ്ടെയിനറിലെ മുഴുവന്‍ ലോഡ് മീനും നശിപ്പിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ പരിശോധനയ്ക്കായി അധികൃതര്‍ സാമ്പിളുകളും ശേഖരിച്ചു.
അതേസമയം രണ്ട് കണ്ടെയ്നറുകളിലും ഡ്രൈവര്‍മാരോ മറ്റ് ജീവനക്കാരോ ഉണ്ടായിരുന്നില്ല. ആദ്യത്തെ കണ്ടെയ്നറിലെ മത്സ്യത്തിലെ സാമ്പിളാണ് പരിശോധനയ്ക്ക് അയച്ചത്. രണ്ടാമത്തെ കണ്ടെയ്നറിലെ മീനാണ് നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്.
ഈ കണ്ടെയ്നറുകളുടെ വാതിലുകള്‍ തുറക്കാവുന്ന വിധത്തിലായിരുന്നു. അതുകൊണ്ട് മാത്രമാണ് ഉദ്യോഗസ്ഥര്‍ക്ക് കണ്ടെയ്നര്‍ തുറന്ന് മീന്‍ പുറത്തെടുക്കാന്‍ കഴിഞ്ഞത്. ഈ വാഹനത്തിന്റെ ഡ്രൈവര്‍മാരെ കണ്ടെത്തിയിട്ടില്ല.
ഇവര്‍ സമീപത്ത് തന്നെ ഉണ്ടെന്നാണ് സൂചന. ഇവരുടെ വസ്ത്രങ്ങളെല്ലാം കണ്ടെയ്നറിന്റെ മുകളില്‍ അലക്കി വിരിച്ചിട്ടുണ്ട്. പരിശോധന നടക്കുന്നത് കണ്ട ഇവര്‍ സ്ഥലം വിട്ടെന്നും സൂചനയുണ്ട്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications