കൊച്ചിയിലെ മാസ് ഹോട്ടൽ കെട്ടിടം ചരിഞ്ഞു: സമീപത്തുള്ള കെട്ടിടങ്ങൾ ഭീഷണിയിൽ
കൊച്ചി: എറണാകുളത്തെ ഏറെ ചരിത്രപ്രാധാന്യമുള്ള മാസ് ഹോട്ടഹോട്ടൽ കെട്ടിടം ചരിഞ്ഞു. ഇതോടെ ഓഫീസും കടകളും പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്ന് ആളുകളെ ആളുകളെ ഒളിപ്പിച്ചിട്ടുണ്ട്. മാസ് ഹോട്ടലിന്റെ ഒരു ഭാഗമാണ് ചരിഞ്ഞിട്ടുണ്ട് സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വിവരമറിഞ്ഞതോടെ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
കെട്ടിടത്തിന്റെ ഭാഗങ്ങൾ ഇപ്പോഴും ചരിഞ്ഞ് കൊണ്ടിരിക്കുകയാണ്. അതേ സമയം സമീപത്തുള്ള കെട്ടിടങ്ങൾക്കും ഭീഷണിയാവുന്ന തരത്തിലാണ് കെട്ടിടം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതോടെ ഈ ഭാഗത്തേക്കുള്ള വൈദ്യുതി പൂർണ്ണമായും വിച്ഛേദിച്ചിട്ടുണ്ട്. ഈ നില തുടരുന്ന സാഹചര്യത്തിൽ കടകളിലുള്ള വിലപിടിച്ച സാധനങ്ങളെല്ലാം സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ഒരു രക്ഷയുമില്ലെന്ന് ആരാധകർ.. മഡോണ സെബാസ്റ്റ്യന്റെ പുതിയ ലുക്ക് വൈറൽ
ശബ്ദം കേട്ട് താഴെയുള്ള കടകളിലുണ്ടായിരുന്ന ആളുകൾ പുറത്തിറങ്ങി നോക്കിയതോടെയാണ് കെട്ടിടം ചരിയുന്നതായി ശ്രദ്ധയിൽപ്പെട്ടത്. കെട്ടിടത്തിലുണ്ടായിരുന്ന ഓഫീസുകൾ കുറച്ച് നാളുകളായി പ്രവർച്ചിച്ചിരുന്നില്ല. ഇതോടെ കെട്ടിടം പൊളിച്ചുനീക്കുന്നത് അടക്കമുള്ള നടപടികൾ ഉടനുണ്ടായേക്കും. ഇതുവഴി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നത് തടഞ്ഞിട്ടുണ്ട്. പകരം ചിറ്റൂർ റോഡ് വഴി റെയിൽവേ സ്റ്റേഷന്റെ തൊട്ടടുത്തുള്ള ഗേറ്റ് വഴി സ്റ്റേഷന് അകത്തേക്ക് പ്രവേശിക്കാൻ സാധിക്കും. കെട്ടിടം ചരിയുന്ന വിവരമറിഞ്ഞതോടെ നിരവധി ആളുകളാണ് ഇവിടേക്കെത്തിയത്. പോലീസെത്തിയാണ് ആളുകളെ പിരിച്ചുവിട്ടത്. കാലപ്പഴക്കം മൂലമാണ് കെട്ടിടം തകർന്നിട്ടുള്ളതെന്നാണ് കരുതുന്നത്.
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്താണ് കെട്ടിടം പ്രവർത്തിച്ച് വരുന്നത്. കോൺഗ്രസ് ഐ ആസ്ഥാനം പ്രവർത്തിച്ചിരുന്ന ഇതേ കെട്ടിടത്തിൽ തന്നെയാണ് കോൺഗ്രസ് ഓഫീസും പഴയ കാല നേതാക്കളും താമസിച്ചിരുന്നതും ഇതേ കെട്ടിടത്തിലായിരുന്നു. എകെ ആന്റണി അടക്കമുള്ള നേതാക്കൾ ദീർഘകാലം ഈ ഓഫീസിൽ ഓഫീസിലാണ് താമസിച്ചിരുന്നത്.












Click it and Unblock the Notifications