മിനിയുടെ സങ്കടത്തില്‍ ഇടപെട്ട് മന്ത്രി രാജീവ്, രണ്ട് ദിവസത്തിനുള്ളില്‍ എല്ലാ രേഖകളും റെഡിയാക്കും
കൊച്ചി: 14 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ തിരിച്ചെത്തി സംരംഭം ആരംഭിക്കാനുള്ള യുവതിയുടെ ദുരിതങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഉദ്യോഗസ്ഥര്‍ കൈക്കൂലി ചോദിച്ചത് അടക്കമുള്ള കാര്യങ്ങള്‍ മിനി ജോസി എന്ന യുവതി കുറിച്ചിരുന്നു. ഇപ്പോഴിതാ മിനിയുടെ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെട്ടിരിക്കുകയാണ് മന്ത്രി രാജീവ്. ഉടനടി എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് മന്ത്രി യുവതിക്ക് ഉറപ്പ് നല്‍കി. വീടിനോട് ചേര്‍ന്ന് പൊടിമില്‍ സ്ഥാപിക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ പള്ളുരുത്തി മേഖലാ ഓഫീസിലെ റവന്യൂ ഉദ്യോഗസ്ഥന്‍ കൈക്കൂലി ചോദിച്ചെന്നായിരുന്നു മിനിയുടെ ആരോപണം.

മിനിയുടെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് മന്ത്രി ഇടപെട്ടത്. മിനിയെ മന്ത്രി നേരിട്ട് വിളിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ രേഖകളെല്ലാം ശരിയാക്കി നല്‍കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. എല്ലാത്തിനും കൂടെയുണ്ടാവുമെന്ന ഉറപ്പും മന്ത്രി നല്‍കി. ഇനി ഒരു കോര്‍പ്പറേഷനിലും, ഒരു സ്ഥാപനങ്ങളില്‍ മിനി കയറിയിറങ്ങേണ്ടെന്നും, രേകള്‍ക്കായി പണം മുടക്കേണ്ടതില്ലെന്നും മന്ത്രി രാജീവ് ഉറപ്പ് നല്‍കി. അതേസമയം കോര്‍പ്പറേഷനിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിഎ ശ്രീജിത്തിനെയും പതിനേഴാം ഡിവിഷന്‍ കൗണ്‍സിലര്‍ സിഎന്‍ രഞ്ജിത്തിനെയും പ്ലാന്‍ വരയ്ക്കാനും മറ്റുമുള്ള കാര്യങ്ങള്‍ക്ക് മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്.
്അതേസമയം മന്ത്രിയോട് സംസാരിച്ചപ്പോള്‍ ശരിക്കും അമ്പരന്ന് പോയെന്ന് മിനി പറയുന്നു. കഴിഞ്ഞ ദിവസം രാത്രി ശ്രീജിത്തും രഞ്ജിത്തും വീട്ടില്‍ വന്നിരുന്നു. ഈ സമയത്താണ് മന്ത്രി ശ്രീജിത്തിന്റെ ഫോണിലേക്ക് വിളിച്ച് സംസാരിച്ചത്. നമ്മള്‍ പാവപ്പെട്ടവരോട് മന്ത്രി ഇങ്ങനെ സംസാരിക്കുമെന്ന് കരുതിയില്ലെന്നും മിനി വ്യക്തമാക്കി. വാര്‍ധക്യമെത്തിയ മാതാപിതാക്കള്‍ക്ക് കൈത്താങ്ങാവാനാണ് പതിനാല്് വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി മിനി ജോസി നാട്ടില്‍ വന്നത്. വീടിനോട് ചേര്‍ന്നുള്ള പഴയ കെട്ടിടത്തില്‍ അരിയും മറ്റും പൊടിച്ച് കൊടുക്കുന്ന മില്‍ ആരംഭിക്കാനായിരുന്നു ആഗ്രഹം. കേന്ദ്ര സര്‍ക്കാരിന്റെ മുദ്രാ വായ്പ ഇതിനായി എടുക്കാനായിരുന്നു പ്ലാന്‍. അപേക്ഷിക്കാന്‍ ആവശ്യമായ രേ്ഖകള്‍ തയ്യാറാക്കാനാണ് മിനി ഓഫീസുകള്‍ കയറിയിറങ്ങിയത്.
ഒന്നര മാസമായി വിവിദ ഓഫീസുകളില്‍ മിനി ഇതിനായി പോയിരുന്നു. ആരോഗ്യ വിഭാഗത്തില്‍ നിന്നും മലിനീകരണ വിഭാഗത്തില്‍ നിന്നുമെല്ലാം അനുമതി ലഭിച്ചിരുന്നു. എന്നാല്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ ചെന്നപ്പോള്‍ ആദ്യത്തെ ഓഫീസില്‍ ആവശ്യപ്പെട്ടത് 25000 രൂപയാണ്. അഞ്ച് പേര്‍ക്ക് അയ്യായിരം രൂപ വീതം നല്‍കാനാണെന്ന് പറഞ്ഞുവെന്നും മിനി പറയുന്നു. കെട്ടിടം വ്യാവസായിക ആവശ്യത്തിനുള്ളതാക്കി മാറ്റിയാല്‍ മാത്രമേ പദ്ധതി തുടങ്ങാനാവൂ. വായ് ലഭിക്കാനാണെങ്കിലും ഔദ്യോഗിക രേഖകള്‍ ആവശ്യമുണ്ടെന്നും മിനി പറയുന്നു. തന്നെ കസേര ഉയര്‍ത്തി ഉദ്യോഗസ്ഥന്‍ അടിക്കാന്‍ വന്നുവെന്നും മിനി പറഞ്ഞിരുന്നു. കേരളത്തില്‍ സാധാരണക്കാരന് ജീവിക്കാന്‍ മാര്‍ഗമില്ലെന്ന തിരിച്ചറിവില്‍ വിദേശത്തേക്ക് പോകുന്നത് വീണ്ടും ആലോചിക്കുകയാണെന്നും മിനി പഞ്ഞിരുന്നു.












Click it and Unblock the Notifications