Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ കാറില്‍ വെച്ച് മോഡലിനെ കൂട്ടബലാത്സംഗം ചെയ്തു, 3 യുവാക്കളും സുഹൃത്തായ യുവതിയും പിടിയിൽ

കൊച്ചി: കൊച്ചിയില്‍ കാറില്‍ വെച്ച് മോഡലിനെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ മൂന്ന് യുവാക്കളും സുഹൃത്തായ യുവതിയും അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ സ്വദേശികളായ യുവാക്കളാണ് അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ക്ക് സഹായം ചെയ്തുവെന്ന് കരുതുന്ന യുവതിയുമാണ് പിടിയിലായത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം നടന്നത്.

പിടിക്കപ്പെട്ട യുവതിയും ആക്രമിക്കപ്പെട്ട മോഡലും സുഹൃത്തുക്കളാണ്. യുവാക്കള്‍ക്കൊപ്പം ഇവര്‍ ഇന്നലെ വൈകിട്ട് ബാറില്‍ പോയിരുന്നു. രാത്രി 9 മണിയോടെ ബാറിലെത്തിയ ഇവര്‍ മദ്യപിച്ചു. പത്ത് മണി കഴിഞ്ഞപ്പോള്‍ മോഡലായ യുവതി ബാറില്‍ കുഴഞ്ഞ് വീണു. കാക്കനാട് താമസിക്കുന്ന യുവതിയെ കൊണ്ട് വിടാനെന്ന പേരില്‍ യുവാക്കള്‍ കാറില്‍ കയറ്റി പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

rape

ഒപ്പമുളള യുവതി ഈ സമയം കാറില്‍ കയറിയിരുന്നില്ല. മോഡലിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം പ്രതികള്‍ കാക്കനാട്ടുളള വീട്ടില്‍ ഇറക്കി വിട്ടു. ഇന്ന് രാവിലെയാണ് യുവതി തനിക്ക് സംഭവിച്ച കാര്യം മറ്റൊരു സുഹൃത്തിനോട് പറയുന്നത്. ഈ യുവതിയുടെ സുഹൃത്താണ് വിവരം പോലീസില്‍ അറിയിക്കുന്നത്. ബാറില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ നല്‍കിയ വിലാസം വ്യാജമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

അഴകും ആരോഗ്യവുമുള്ള കണ്ണുകള്‍ക്ക് ശീലിക്കാം ഈ ആഹാരരീതി

യുവാക്കളുടെ സുഹൃത്തായ യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് പ്രതികള്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളാണെന്ന് പോലീസിന് മനസ്സിലായത്. ബലാത്സംഗത്തിന് ഇരയായ യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+