എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വപ്‌നയുടെ റോള്‍ ചെറുത്, പിന്നില്‍ ഫൈസലും, മൂവാറ്റുപുഴ റാക്കറ്റും, ഗോള്‍ഡ് സിന്‍ഡിക്കേറ്റും!!

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സ്വപ്‌ന സുരേഷ് താരതമ്യേന കുറഞ്ഞ റോളാണ് നിര്‍വഹിച്ചതെന്ന് റിപ്പോര്‍ട്ട്. ഫൈസല്‍ ഫരീദും അദ്ദേഹത്തിന് പിന്നിലുണ്ടായിരുന്ന മൂവാറ്റുപുറ്റ റാക്കറ്റുമാണ് പ്രധാന കണ്ണികള്‍. തിരുവനന്തപുരം കേന്ദ്രീകരിച്ച് ഗോള്‍ഡ് സിന്‍ഡിക്കേറ്റ് തന്നെ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ കേസ് രാഷ്ട്രീയ മേഖല അടക്കമുള്ളവയിലേക്ക് നീണ്ടിരിക്കുകയാണ്. മൂവാറ്റുപുഴ റാക്കറ്റിലേക്ക് കാര്യങ്ങള്‍ നീളുന്നുവെന്നാണ് വ്യക്തമാകുന്നത്.

പ്രധാന വില്ലന്‍

പ്രധാന വില്ലന്‍

വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ പ്രധാന കണ്ണി റബിന്‍സ് അബൂബക്കറാണ്. കള്ളക്കടത്ത് കേസുകളിലെ പ്രധാനി റബിന്‍സാണ്. മൂവാറ്റുപ്പുഴ സ്വദേശിയാണ് റബിന്‍സ്. യുഎഇയില്‍ ഫൈസലില്‍ ഫൈരീദിന്റെ പിന്നിലിരുന്ന് എല്ലാ നീക്കങ്ങളും ഇയാളാണ് നടത്തുന്നത്. പല തരത്തിലുള്ള കേസുകളിലെ പിടികിട്ടാപ്പുള്ളിയാണ് റബിന്‍സ്. ഇയാളുടെ സഹോദരന്‍ നജിന്‍സും കള്ളക്കടത്ത് കേസിലെ കൂട്ടുപ്രതിയാണ്.

ആരാണ് റബിന്‍സ്?

ആരാണ് റബിന്‍സ്?

ആഫ്രിക്കയില്‍ നിന്നു മരത്തടി ബിസിനസിന്റെ മറവില്‍ സ്വര്‍ണം കടത്തുന്ന മൂവാറ്റുപുഴ സംഘത്തിന്റെ ബന്ധുവും ഇവരുടെ ഗള്‍ഫിലെ ബിനാമിയുമാണ് റബിന്‍സ്. ഇയാളെ ദുബായിലേക്ക് അയച്ചത് കേസിലെ മറ്റൊരു പ്രതി ജലാലാണ്. സ്വര്‍ണക്കടത്തിനായി പണം മുടക്കിയ സംഘം ഫൈസലിനെ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയതും റബിന്‍സിനെ തന്നെയാണ്. ഒമ്പത് കോടി രൂപയ.ാണ് ഇവര്‍ ഫൈസലിന് നല്‍കിയിരുന്നത്. ഇത് എങ്ങനെയാണ് ഉപയോഗപ്പെടുന്നത് എന്നതടക്കം നിരീക്ഷിക്കാന്‍ റബിന്‍സിനെ ഏല്‍പ്പിച്ചിരുന്നു. ഇക്കാര്യം ജലാലാണ് വെളിപ്പെടുത്തിയത്.

വിദഗ്ധമായി മുങ്ങി

വിദഗ്ധമായി മുങ്ങി

റബിന്‍സ് അതിവേഗത്തിലാണ് സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകളില്‍ സജീവമായത്. ഇയാളെ കസ്റ്റംസ് തിരയുന്നതായി അറിഞ്ഞതോടെ സാമൂഹി മാധ്യമ അക്കൗണ്ടുകള്‍ മുഴുവന്‍ ഡിലീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം വരെ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. കള്ളക്കടത്ത് മേഖലയില്‍ ആനിക്കാട് ബ്രദേഴ്‌സ് എന്ന പേരിലാണ് മൂവാറ്റുപുഴ റാക്കറ്റ് അറിയപ്പെടുന്നത്. 2014-15 കാലത്ത് മാത്രം 1500 കിലോ സ്വര്‍ണമാണ് ഈ റാക്കറ്റ് കടത്തിയത്. ഫൈസല്‍ ഫരീദുമായുള്ള ബന്ധം വ്യക്തമായതിന് പിന്നാലെയാണ് റബിന്‍സിനെതിരെ അന്വേഷണം നീങ്ങിയത്.

സ്വപ്‌നയുടെ മദ്യസത്കാരം

സ്വപ്‌നയുടെ മദ്യസത്കാരം

സ്വപ്‌നയുടെ ഫ്‌ളാറ്റിലെ ഒരു മദ്യസല്‍ക്കാരത്തിന്റെ ചിത്രങ്ങളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. അതില്‍ സ്വപ്‌നയ്‌ക്കൊപ്പം സന്ദീപും സരിത്തുമുണ്ട്. പന്ത്രണ്ടോളം പേരും ഈ ചിത്രത്തിലുണ്ട്. സ്വപ്‌നയുടെ പിറന്നാള്‍ ആഘോഷമാണെന്നാണ് സരിത്ത് ഇതേ കുറിച്ച് പറഞ്ഞത്. ഇത് വലിയ രീതിയിലുള്ള മദ്യസല്‍ക്കാരമാണെന്നാണ് സൂചന. ദൃശ്യങ്ങളില്‍ ചില ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉണ്ടെന്നാണ് വ്യക്തമാകുന്നത്. അതേസമയം പിറന്നാള്‍ പാര്‍ട്ടിയെന്ന സരിത്തിന്റെ വാദം കസ്റ്റംസ് വിശ്വസിക്കാന്‍ തയ്യാറല്ല.

ഗോള്‍ഡ് സിന്‍ഡിക്കേറ്റും

ഗോള്‍ഡ് സിന്‍ഡിക്കേറ്റും

തിരുവനന്തപുരം കേന്ദ്രീകരിച്ച് ഗോള്‍ഡ് സിന്‍ഡിക്കേറ്റും പ്രവര്‍ത്തിച്ചതായി റവന്യൂ ഇന്റലിജന്‍സ് വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥര്‍ വരെയുണ്ടായിരുന്നു. കസ്റ്റംസ് സൂപ്രണ്ട് എസ്പി രാധാകൃഷ്ണന്‍ ഇതിന്റെ ഭാഗമായിരുന്നു. 705 കിലോ ഗ്രാം സ്വര്‍ണം ഇത്തരത്തില്‍ കടത്തിയിരുന്നു. 25 കിലോ സ്വര്‍ണമാണ് കടത്തിയതെന്നായിരുന്നു മുമ്പ് ലഭിച്ച വിവരം. ദുബായില്‍ ബ്യൂട്ടി സലൂണ്‍ നടത്തിയിരുന്ന സെറീന ഷാജിയും കൂട്ടാളിയും കടത്തിയ സ്വര്‍ണം നേരത്തെ പിടിച്ചതോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥനുള്ള പങ്ക് പുറത്തുവന്നത്.

എല്ലാത്തിനും പിന്നില്‍...

എല്ലാത്തിനും പിന്നില്‍...

ഗോള്‍ഡ് സിന്‍ഡിക്കേറ്റിന്റെ സഹായത്തോടെയാണ് നയതന്ത്ര പാഴ്‌സല്‍ അടക്കമുള്ള പുതിയ പരീക്ഷണങ്ങളിലേക്ക് റാക്കറ്റ് കടന്നത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തുവന്ന സുനിലിന്റെയും സെറീന ഷാജിയുടെയും ബാഗില്‍ നിന്ന് 25 കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയതോടെയാണ് വന്‍ സ്വര്‍ണക്കടത്തിന്റെ രഹസ്യം പുറത്തായത്. സ്വര്‍ണം പുറത്തേക്ക് കടത്താന്‍ സഹായിക്കുന്ന ആറ് താല്‍ക്കാലിക തീവനക്കാര്‍ മുമ്പ് പിടിയിലായിരുന്നു. ഇവരില്‍ നിന്നാണ് ഇത്രയും വലിയ വിവരം ലഭിച്ചത്.

പ്രതിഫലം ഇങ്ങനെ

പ്രതിഫലം ഇങ്ങനെ

ദുബായില്‍ ബ്യൂട്ടി സലുണ്‍ നടത്തുന്നുണ്ട് സെറീന. ഈ ബ്യൂട്ടിക്ക് കേന്ദ്രീകരിച്ചാണ് ദുബായില്‍ സംഘം പ്രവര്‍ത്തിക്കുന്നത്. ഇതിനായി പരിശീലനവും സ്ത്രീകള്‍ക്ക് നല്‍കിയിരുന്നു. എട്ട് തവണയായി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ 50 കിലോ സ്വര്‍ണമാണ് കടത്തിയത്. ഇവര്‍ 38000 രൂപയോളമാണ് പ്രതിഫലം ലഭിച്ചിരുന്നത്. വിമാന ടിക്കറ്റ് സൗജന്യമായിരുന്നു. ജിത്തു എന്നയാളും ഇതിന് പിന്നിലുണ്ടായിരുന്നു. ഇയാളെ പാകിസ്താന്‍കാരനായ നദീമാണ് പരിചയപ്പെടുത്തി നല്‍കിയത്.

Ernakulam
English summary
moovatupuzha racket behind gold smuggling, customs may arrest rabins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X