Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് അധിക നിയന്ത്രണങ്ങള്‍: ഭക്ഷണ ശാലകളില്‍ നിന്നും ഹോം ഡെലിവറി സേവനം മാത്രം

എറണാകുളം: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ശനിയാഴ്ച മുതല്‍ ഏര്‍പ്പെടുത്തുന്ന അധിക നിയന്ത്രണങ്ങളുടെ ഭാഗമായി ഭക്ഷണ ശാലകളില്‍ ഹോം ഡെലിവറി സേവനം മാത്രം അനുവദിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനിച്ചു. അതിഥിത്തൊഴിലാളികള്‍ക്കായുള്ള കോവിഡ് പരിശോധനാ ക്യാമ്പുകളുടെ പ്രവര്‍ത്തനം ശകതമാക്കും. ആദിവാസി ഊരുകളിലെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ റവന്യൂ, ഫോറസ്റ്റ്, പോലീസ് തുടങ്ങിയ വകുപ്പുകള്‍ മികച്ച സേവനമാണ് നടത്തുന്നതെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു.

1

അതേസമയം കോവിഡ് ചികിത്സയ്ക്കായി ജില്ലയില്‍ ഒഴിവുള്ളത് 3691 കിടക്കകള്‍. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 6185 കിടക്കകളില്‍ 2494 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയര്‍ സെന്റെറുകളിലായി 2935 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 1124 പേര്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ ഇതുവരെ ഇത്തരം 72 കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 1811 കിടക്കള്‍ ഒഴിവുണ്ട്.

ജില്ലയില്‍ ബി.പിസി.എല്‍, ടി.സി.എസ് എന്നീ സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാര്‍ക്കായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 54 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 15 പേര്‍ ചികിത്സയിലുണ്ട്. ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ 14 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1015 കിടക്കകള്‍ സജ്ജമാക്കി. ഇവിടങ്ങളില്‍ 451 പേര്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ 564 കിടക്കകള്‍ വിവിധ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി ലഭ്യമാണ്.

കേരളത്തില്‍ പലയിടത്തും കോരിച്ചൊരിഞ്ഞ മഴ; കാഴ്ചകള്‍ കാണാം

Recommended Video

cmsvideo
    Serum Institute seeks approval to make Sputnik V covid vaccine | Oneindia Malayalam

    ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ 15 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റെറുകളില്‍ 862 കിടക്കള്‍ സജ്ജമാക്കി. ഇവിടങ്ങളില്‍ 284 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ 578 കിടക്കകള്‍ വിവിധ സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി ലഭ്യമാണ്.

    കോവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള 17 സര്‍ക്കാര്‍ ആശുപത്രികളിലായി 1319 കിടക്കള്‍ സജ്ജമാണ്. ഇവിടങ്ങളില്‍ നിലവില്‍ 621 പേര്‍ ചികിത്സയിലാണ്. കോവിഡ് രോഗതീവ്രതയുള്ളവരെ ചികിത്സിക്കാന്‍ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 698 കിടക്കകളും ലഭ്യമാണ്

    ശരിക്കും ക്യൂട്ട്... അനന്യ പാണ്ഡേയുടെ ചിത്രങ്ങൾ വൈറൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+