ഓണക്കോടിക്കൊപ്പം പണംനൽകിയ സംഭവം; തൃക്കാക്കര ചെയർപേഴ്സനെതിരെ കൂടുതൽ തെളിവ്, അന്വേഷിക്കുമെന്ന് ഡിസിസി
കൊച്ചി: തൃക്കാക്കരയിൽ ഓണക്കോടിക്കൊപ്പം പണം നൽകിയ സംഭവത്തിൽ തൃക്കാക്കര നഗരസഭ ചെയർപേഴ്സനെതിരെ കുരുക്ക് മുറുകുന്നു. കഴിഞ്ഞ ദിവസമാണ് തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ അംഗങ്ങളെ ഓരോരുത്തരെയായി തന്റെ ക്യാബിനിലേക്ക് വിളിച്ചുവരുത്തിയ ശേഷം പണമടങ്ങിയ കവറും ഓണപ്പുടവയും സമ്മാനിച്ചിത്. കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ കൗൺസിലർമാർക്ക് ഇത്തരത്തിൽ പണം നൽകാൻ നഗരസഭയക്ക് ഫണ്ടൊന്നും ഇല്ലെന്ന സാഹചര്യത്തിൽ ചെയർപേഴ്സൻ എങ്ങനെയാണ് 10000 രൂപ വീതം നൽകാനുള്ള പണം കണ്ടെത്തിയതെന്നാണ് നഗരസഭാംഗങ്ങളിൽ പലരുടേയും സംശയം. ഇതിന് പിന്നാലെയാണ് ചെയർപേഴ്സണെ വെട്ടിലാക്കിക്കൊണ്ട് പല തെളിവുകളും പുറത്തുവരുന്നത്.
ഓണത്തിന് പുതിയ ലുക്കുമായി പ്രേക്ഷകരുടെ സ്വന്തം ലച്ചു; വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

തൃക്കാക്കര നഗരസഭ ചെയർപേഴ്സനെതിരെ കൂടുതൽ തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. പതിനായിരം രൂപ അടങ്ങിയ കവർ കൗൺസിലർമാർ ചെയർപേഴ്സന് നൽകുന്നതിന്റെ ദൃശ്യങ്ങളാണ് ഏറ്റവുമൊടുവിൽ പുറത്ത് വന്നിട്ടുള്ളത്. ഇതോടെ പണം ആണെന്നും ഇത് വാങ്ങുന്നത് ശരിയല്ലെന്നും കൗൺസിലർമാർ ചെയർപേഴ്സനെ അറിയിക്കുന്നതും പുറത്തുവന്നിട്ടുള്ള വീഡിയോയിൽ വ്യക്തമാണ്.

പരാതി നൽകിയ കവറാണ് താൻ സ്വീകരിച്ചതെന്ന ചെയർപേഴ്സണന്റെ വാദങ്ങൾ വിരുദ്ധമായ തെളിവുകളാണ് പുറത്തുവന്നിട്ടുള്ളത്. അതേ സമയം പണമാണ് നൽകിയതെന്ന് സ്ഥിരീകരിച്ച് കൂടുതൽ ഭരണപക്ഷം കൗൺസിലർമാരും രംഗത്തെത്തിയിരുന്നു. ഇതാണ് ചെയർപേഴ്സണെ പ്രതിരോധത്തിലാക്കിയത്. പുടവയുടെ പണം മാത്രമാണെന്ന് കരുതിയാണ് തങ്ങൾ കവർ വാങ്ങിയതെന്നും കൗൺസിലർമാർ വ്യക്തമാക്കിയിരുന്നു.

തിരുവോണത്തിന് രണ്ട് ദിവസം അവശേഷിക്കെ കഴിഞ്ഞ ദിവസമാണ് തൃക്കാക്കര നഗരസഭയിൽ ഓണപ്പുടവയോടൊപ്പം കൗൺസിലർമാർക്ക് ചെയർപേഴ്സൻ 10,000 രൂപയും വിതരണം ചെയ്തത്. ചിലർ പണം വാങ്ങിയെങ്കിലും ഇവരിൽ ചിലർ പണമടങ്ങിയ കവർ ചെയർപേഴ്സന് തിരികെ നൽകിയ ശേഷം പരാതിയുമായി വിജിലൻസിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ അംഗങ്ങളെ ഓരോരുത്തരെയായി തന്റെ ക്യാബിനിലേക്ക് വിളിച്ചാണ് കവർ സമ്മാനിച്ചത്. കൗൺസിലർമാർക്ക് ഇത്തരത്തിൽ പണം നൽകാൻ നഗരസഭയക്ക് ഫണ്ടൊന്നും ഇല്ലെന്ന സാഹചര്യത്തിൽ ചെയർപേഴ്സൻ എങ്ങനെയാണ് 10000 രൂപ വീതം നൽകാനുള്ള പണം കണ്ടെത്തിയതെന്നാണ് നഗരസഭാംഗങ്ങളിൽ പലരുടേയും സംശയം.

ഓണപ്പുടവയ്ക്കൊപ്പം പണം നൽകിയ സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർ വി ഡി സുരേഷ് അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തിരുന്നു. സംഭവം വിവാദമായത്തോടെ ചെയർപേഴ്സന്‍റെ നടപടിയെക്കുറിച്ച് അന്വേഷിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം സ്വീകരിച്ച നിലപാട്. സംഭവത്തിൽ എറണാകുളം ഡിസിസി പ്രസിഡന്‍റിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോടും പറഞ്ഞിരുന്നു. ചെയർപേഴ്സൺ വിതരണം ചെയ്ത പണമടങ്ങിയ കവർ ചെയർപേഴ്സണ് തന്നെ തിരിച്ചു നൽകുന്നതിന്‍റെ കൂടുതൽ ദൃശ്യങ്ങളും ഇപ്പോഴും പുറത്തുവന്നിട്ടുണ്ട്. ഇതോടെ ചെയർപേഴ്സണ് കുരുക്ക് മുറുകുകയാണ്.

താൻ പണം ആർക്കും നൽകിയിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വീഡിയോയിലുള്ളത് താൻ പരാതി കവറിൽ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങളാണെന്നും അവർ അവകാശപ്പട്ടിരുന്നു. ചെയർപേഴ്സണെ എന്നാൽ തിരിച്ചേൽപ്പിച്ചിട്ടുള്ളത് പണമടങ്ങിയ കവർ തന്നെ ആണെന്ന് തെളിയിക്കാനുള്ള കൂടുതൽ വീഡിയോകളാണ് കൗൺസിലർമാർ ഇപ്പോൾ പുറത്ത് വിട്ടിട്ടുള്ളത്.

പരാതി ശരിവെച്ച് ഭരണപക്ഷ കൗൺസിലർ റാഷിദ് ഉള്ളമ്പള്ളി നടത്തിയ ഫോൺ സംഭാഷവും പുറത്തുവന്നിരുന്നു. ഇതും സംഭവത്തിൽ അജിത തങ്കപ്പന് തിരിച്ചടിയാകും. ചെയർപേഴ്സനെതിരെ അന്വേഷണം ആവശ്യപ്പെട്ട കോൺഗ്രസ് കൗൺസിലർ വിഡി സുരേഷ് സംഘടിപ്പിച്ച തിരുവോണ പരിപാടിയിൽ നിന്ന് പിടി തോമസ് വിട്ട് നിന്നതും വിദാമായി.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications