കൊച്ചിയില്‍ വീണ്ടും കൊലപാതകം: ഇന്‍ഫോ പാര്‍ക്കിന് സമീപമുള്ള ഫ്‌ളാറ്റില്‍ യുവാവിന്റെ മൃതദേഹം
കൊച്ചി: എറണാകുളം നഗരത്തില്‍ വീണ്ടും കൊലപാതകം. കൊച്ചിയിലെ കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപത്തുള്ള ഫ്‌ളാറ്റില്‍ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി. യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്‌ളാറ്റില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.

അതേസമയം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. മൃതദേഹം തുണിയില്‍ കെട്ടി ഒളിപ്പിച്ച നിലയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. മലപ്പുറം സ്വദേശി സജീവ് കൃഷ്ണയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രാഥമിക നിഗമനം കൊലപാതകമാണെന്നാണ്.
അതേസമയം പോലീസിനെ വിവരമറിയിച്ചത് സമീപവാസികളാണ്. സജീവ് ഉള്‍പ്പെടെ അഞ്ച് പേരാണ് ഈ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന ഹര്‍ഷാദ് എന്നയാളെ കാണാനില്ലെന്നാണ് വിവരം. ഇടച്ചിറയിലെ ഓക്‌സോണിയ എന്ന ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
ഫ്‌ളാറ്റിലെ ഡക്ടിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് അറിഞ്ഞുവരുന്നതേയുള്ളൂ. കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയില്‍ രണ്ട് കൊലപാതകങ്ങള്‍ നടന്നിരുന്നു. ഇത് നാടിനെയാകെ നടക്കുന്നതായിരുന്നു.
എറണാകുളം നഗരത്തിലെ കളത്തിപറമ്പ് റോഡില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് യുവാവിനെ കൊലപ്പെടുത്തിയത്. നേരത്തെ ജില്ലയിലെ കാഞ്ഞിരമറ്റത്ത് ബാറില്‍ ഉണ്ടായ തര്‍ക്കത്തിനിടെ യുവാവിന് വെട്ടേറ്റത് പതിനൊന്നിനായിരുന്നു. കഞ്ചാവ് മാഫിയയുടെ കുടിപ്പകയാണ് കാരണമെന്നായിരുന്നു തുടക്കത്തില്‍ പോലീസ് കരുതിയത്.
ലവ് ഇന്‍ ബാഴ്‌സലോണ, വിക്കിക്കൊപ്പം നയന്‍താരയുടെ റൊമാന്റിക് സെല്‍ഫി, പുതിയ ചിത്രങ്ങള്‍ വൈറല്‍
ഇതിന് തലേ ദിവസമാണ് ഹോട്ടലില്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ സുഹൃത്തായ എഡിസണെ സുരേഷ് എന്നയാള്‍ കഴുത്തില്‍ കുപ്പി കുത്തിയിറക്കി കൊലപ്പെടുത്തിയത്. ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നത്. ഈ കേസില്‍ പ്രതിയെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.












Click it and Unblock the Notifications