മോദിക്ക് ഭീഷണിക്കത്ത്: ജോസഫ് ജോണ്‍ എന്നയാളെ ചോദ്യം ചെയ്ത് പൊലീസ്, ശത്രു ഒപ്പിച്ച പണിയെന്ന് കുടുംബം
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ കേരള സന്ദര്‍ശത്തിനിടെ ചാവേര്‍ ആക്രമണം നടത്തും എന്ന കത്ത് താന്‍ എഴുതിയതല്ല എന്ന് നടുമുറ്റത്തില്‍ ജോസഫ് ജോണും കുടുംബവും. നടുമുറ്റത്തില്‍ ജോസഫ് ജോണ്‍ എന്ന പേരില്‍ ആണ് ഭീഷണിക്കത്ത് വന്നിരുന്നത്. എന്നാല്‍ താന്റെ പിതാവല്ല ഇതിന് പിന്നില്‍ എന്നാണ് ജോസഫ് ജോണിന്റെ മകള്‍ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മകളുടെ പ്രതികരണം.
ജോസഫ് ജോണ്‍ എന്നയാളുടെ പേരിലാണ് കത്ത് എഴുതിയിരിക്കുന്നത്. കത്ത് പുറത്ത് വന്നത് മുതല്‍ അദ്ദേഹവും കുടുംബവും ഭീതിയിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് ഇവരുടെ വീട്ടിലെത്തി വിവരങ്ങള്‍ തേടുന്നുണ്ട്. കത്ത് ആരെഴുതിയതാണ് എന്ന് അറിയില്ല എന്നും പൊലീസ് കണ്ടുപിടിക്കട്ടെ എന്നുമാണ് മകള്‍ പറയുന്നത്. ഞങ്ങള്‍ ആര്‍ക്കും ഒരു ദ്രോഹം ചെയ്യാന്‍ പോകുന്നില്ല.

അത് തന്റെ അച്ഛന്‍ എഴുതിയ കത്തല്ല എന്നും അങ്ങനെ ഒരു കത്ത് തങ്ങള്‍ക്ക് എഴുതേണ്ട കാര്യമില്ല എന്നുമാണ് ഇവര്‍ പറയുന്നത്. പ്രധാനമന്ത്രിയെ കൊല്ലും എന്ന് പറഞ്ഞിട്ട് ഞങ്ങള്‍ക്ക് ഒന്നും കിട്ടാനില്ല. ആളൊരു സീനിയര്‍ സിറ്റിസണ്‍ ആണ്. ഞങ്ങള്‍ മനസാ വാചാ അറിയാത്ത കാര്യങ്ങള്‍ ഒരു കള്ളക്കത്തില്‍ എഴുതുമ്പോള്‍ ജനങ്ങള്‍ അത് വിശ്വസിക്കുകയാണ് എന്നും മകള്‍ പറഞ്ഞു.
ഞങ്ങളോട് ശത്രുത ഉള്ള ഒരുപാട് പേരുണ്ട്. അത് ആരാണ് എന്നുള്ളത് പൊലീസ് കണ്ടുപിടിക്കട്ടെ. തീര്‍ച്ചയായും അത് കണ്ടുപിടിച്ചെ പറ്റൂ. ഒരു നിരപരാധിയുടെ പേരില്‍ ഇങ്ങനെ ചെയ്ത് ക്രൂശിക്കേണ്ട കാര്യമില്ല. കൈയക്ഷരം വെച്ച് ആരാണ് എഴുതിയത് എന്ന് മനസിലാകുന്നില്ല. ഞങ്ങള്‍ക്ക് ആരുടേയും പേര് പറയാന്‍ താല്‍പര്യമില്ല. അത് പൊലീസ് കണ്ടുപിടിക്കട്ടെ. ബന്ധുവല്ല, അടുത്തുള്ള പ്രദേശത്ത് ഉള്ള ആളാണ്.
Vastu Tips: വീട്ടില്‍ ചൂല്‍ വെക്കുന്നത് ഇവിടെയാണോ..? എന്നാല്‍ സമ്പത്തെല്ലാം നഷ്ടമാകും
അയാള്‍ക്ക് പണ്ട് തൊട്ടെ ശത്രുതയാണ്. എല്ലാവര്‍ക്കും കത്തെഴുതുക എന്നതൊക്കെയാണ് പണി. ഈയിടക്ക് കഴിഞ്ഞ ആഴ്ച ഒരു പ്രശ്‌നമുണ്ടായിരുന്നു അച്ഛനുമായിട്ട്. അന്ന് കാണിച്ച് തരാം എന്നൊക്കെ പറഞ്ഞ് വെല്ലുവിളിച്ചിരുന്നു എന്നും മകള്‍ പറയുന്നു. പ്രധാനമന്ത്രിക്ക് ഭീഷണി കത്ത് എഴുതിയിട്ടില്ല എന്നാണ് ജോസഫ് ജോണും പറയുന്നത്. പൊലീസുകാര്‍ അന്വേഷിച്ച് എത്തിയിരുന്നു എന്നും തന്റെ നിരപരാധിത്വം അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
സംശയമുള്ള ആളുടെ കൈയക്ഷരവും ഈ കൈയക്ഷരവും സാമ്യമുണ്ട് എന്നാണ് ജോസഫ് പറയുന്നത്. ഈ മാസം പതിനേഴിന് ആണ് പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി കൊണ്ട് ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് ഭീഷണിക്കത്ത് ലഭിച്ചത്. കത്ത് എഡിജിപി ഇന്റലജന്‍സിന് കൈമാറുകയും ചെയ്തിരുന്നു.












Click it and Unblock the Notifications