Get Updates
Get notified of breaking news, exclusive insights, and must-see stories!

നവകേരള സദസ്സിന് ഇന്ന് സമാപനം, പ്രതിഷേധത്തിന് കോണ്‍ഗ്രസ്; അന്ത്യകൂദാശ നടത്തുമെന്ന് ഡിസിസി പ്രസിഡന്റ്

കൊച്ചി: നവകേരള സദസ്സ് ഇന്ന് സമാപിക്കും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പര്യടനം പൂര്‍ത്തിയാക്കിയാണ് ഇന്ന് സമാപനമാവുന്നത്. എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പൂണിത്തുറ, മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിമാരും മന്ത്രിമാരും ഇന്ന് എത്തുക. അതേസമയം കോണ്‍ഗ്രസ് കനത്ത പ്രതിഷേധത്തിനാണ് ഒരുങ്ങുന്നത്. ഇന്നലെ അര്‍ധരാത്രി മുഴുവന്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധത്തിലായിരുന്നു കോണ്‍ഗ്രസ്.

നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്. ഹൈബി ഈഡന്‍ എംപി അടക്കം പ്രതിഷേധത്തിനെത്തിയിരുന്നു. പോലീസിനെതിരെ പ്രകോപന മുദ്രാവാക്യവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തി. തല്ലാന്‍ വന്നാല്‍ കൈകാര്യം ചെയ്യുമെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുദ്രാവാക്യം.

pinarayi-vijayan

നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ സ്റ്റേഷനിലേക്ക് തള്ളിക്കയറി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചോടെ പാലാരിവട്ടം ്‌സ്റ്റേഷന്‍ പരിസരം നിശ്ചമായി. ഗതാഗതം തടസ്സപ്പെട്ടതോടെ യാത്രക്കാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പോലീസുമായുള്ള തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങി.

നവകേരള സദസ്സിന് അന്ത്യകൂദാശ നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിട്ടയച്ചതോടെ ഈ സമരം അവസാനിച്ചതായി ഹൈബി ഈഡന്‍ എംപി അറിയിച്ചു.ഇന്ന് വൈകീട്ട് മൂന്നിനും അഞ്ചിനുമാണ് നവകേരള സദസ്സിന്റെ ഭാഗമായുള്ള പൊതുയോഗങ്ങള്‍ നടക്കുന്നത്.

നവകേരള സദസ്സിന് നേരത്തെ തന്നെ സമാപനമായെങ്കിലും കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെച്ച നാല് മണ്ഡലങ്ങളിലെ നവകേരള സദസ്സാണ് ഇന്നലെയും ഇന്നുമായി നടക്കുന്നത്. അതേസമയം നവകേരള സദസ്സിനെതിരെ പ്രതിഷേധച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു പോലീസ് കേസെടുത്തത്.

ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പാതിരാ സമരം ആരംഭിച്ചത്. എട്ട് മണിക്കൂറോളമാണ് പാലാരിവട്ടം പോലീസ് സ്‌റ്റേഷന്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ഉപരോധിച്ചത്. നേതാക്കളുടെ സമ്മര്‍ദം ശക്തമായതോടെ പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.

അതേസമയം രാത്രി രണ്ട് മണിയോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം കിട്ടിയത്. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്. നവകേരള യാത്രയ്‌ക്കെതിരെ പ്രതിഷേധം ഇന്നും തുടരുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. നേരത്തെ പാലാരിവട്ടത്തും മുളന്തുരുത്തിയിലുമായിരുന്നു കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നവകേരള യാത്രയ്‌ക്കെതിരെ കരിങ്കൊടി കാണിച്ചത്. തുടര്‍ന്ന് ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തത്. പ്രതിഷേധം ശക്തമായതോടെ കൂടുതല്‍ പോലീസുകാരെ ഇവിടെ വിന്യസിക്കേണ്ടി വന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+