60 വയസ്സിന് മുകളിലുള്ളവര്‍ക്ക് പ്രാമുഖ്യം, എറണാകുളത്ത് പ്രത്യേക വാക്‌സിനേഷന്‍ പദ്ധതി
എറണാകുളം: ജില്ലയില്‍ സമൂഹത്തിലെ പാര്‍ശ്വവത്കൃത വിഭാഗത്തിനും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രാമുഖ്യം നല്‍കി പ്രത്യേക വാക്‌സിനേഷന്‍ പദ്ധതിക്ക് രൂപം നല്‍കി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ അവതരിപ്പിച്ച ഈ പദ്ധതി 100 ശതമാനം സ്‌പോട്ട് വാക്‌സീന്‍ സ്ലോട്ടുകള്‍ അനുവദിക്കുന്നതാണ്. ആദ്യ ഡോസ് സ്വീകരിച്ച് 90 ദിവസം കഴിഞ്ഞവര്‍ക്കും പദ്ധതി പ്രകാരം മുന്‍ഗണന ലഭിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആര്‍.ആര്‍.ടി, സന്നദ്ധ സേന, അംഗന്‍വാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖാന്തരം പ്രത്യക വാക്‌സിനേഷന്‍ പദ്ധതിക്കായി വിവര ശേഖരണം നടത്തി കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യും. കുറഞ്ഞ സമയത്തിനുള്ളില്‍ ഇതുവഴി പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ സാധിക്കും.
കിടപ്പ് രോഗികള്‍, വികലാംഗര്‍, തെരുവില്‍ കഴിയുന്നവര്‍, പട്ടികവര്‍ഗ വിഭാഗങ്ങള്‍, പട്ടികജാതി കോളനി നിവാസികള്‍, മറ്റ് കോളനി, ചേരി നിവാസികള്‍ എന്നിവരാണ് ഈ പദ്ധതി പ്രകാരം മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. അടുത്ത മാസം ഒന്നാം തീയതി മുതല്‍ പ്രത്യേക പദ്ധതിക്ക് തുടക്കമാകും.
കഴിഞ്ഞ ഏഴ് ദിവസങ്ങളിലെ കോവിഡ് പരിശോധനാ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നാളെ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വിവിധ പട്ടികകളായി തരംതിരിക്കും. കല്ല്യാണ, മരണ ചടങ്ങുകളിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനായി നിരീക്ഷണം ശക്തമാക്കും. ജില്ലയില്‍ രണ്ട് പേരാണ് കോവിഡിന്റെ രണ്ട് ഡോസ് പ്രതിരോധ വാക്‌സീന്‍ സ്വീകരിച്ചിട്ടും മരണമടഞ്ഞത്.
Recommended Video
അതേസമയം ജില്ലയില്‍ നേരത്തെ പട്ടികജാതി കോളനികള്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിരുന്നു. വളന്തക്കാട് ദ്വീപിലെ 102 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയായിരുന്നു തുടക്കം. പദ്ധതി കൊച്ചി നഗരസഭ, വിവിധ മുന്‍സിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കോവിഡ് രോഗസ്ഥിരീകരണ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന പഞ്ചായത്തുകളില്‍ പ്രത്യേക വാക്‌സിനേഷന്‍ പദ്ധതിക്ക് രൂപം നല്‍കുമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നു.












Click it and Unblock the Notifications