ചെല്ലാനത്ത് ഇടത് ഭരണം വീണു: ഭരണം കോണ്‍ഗ്രസ്-ചെല്ലാനം ട്വന്റി ട്വന്റി സഖ്യത്തിലേക്ക്
കൊച്ചി: എറണാകുളം ചെല്ലാനം പഞ്ചായത്തില്‍ എല്‍ ഡി എഫ് ഭരണം നഷ്ടമായി. ചെല്ലാനം ട്വന്റി-20 - യു ഡി എഫ് കൂട്ടായ്മ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചതോടെയാണ് ഒന്‍പത് മാസത്തിലേറെ നീണ്ട് ഇടത് ഭരണം വീണത്. ട്വന്‍റി-20യുടെ അവിശ്വാസ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ച് യു ഡി എഫ് അംഗങ്ങളുടെ വോട്ട് ചെയ്യുകയായിരുന്നു. അവിശ്വാസ പ്രമേയത്തിന് അനുകൂലമായി 12 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തി.
പഞ്ചായത്തില്‍ അവിശ്വാസം പ്രമേയം കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ക്ക് നേരത്തെ തന്നെ കോണ്‍ഗ്രസ് നേതൃത്വം തുടക്കം കുറിച്ചിരുന്നു. ഉടന്‍ തന്നെ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചെല്ലാനം ട്വന്റി-20 യും ഒരുമിച്ച് മത്സരിക്കും. ഇതോടെ ഭരണം കോണ്‍ഗ്രസ് സഖ്യത്തിന്റെ കൈകളിലേക്ക് എത്തും.

20 അംഗ ഭരണസമിതിയാണ് ചെല്ലാനം പഞ്ചായത്തിലുള്ളത്. എല്‍ ഡി എഫ് - 9, ട്വന്റി -ട്വന്റി 8, യു ഡി എഫ് നാല് എന്നിങ്ങനെയായിരുന്നു സീറ്റ് നില. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു ഡി എഫ് അംഗങ്ങല്‍ വിട്ട് നിന്നതോടെ എട്ടിനെതിരെ ഒന്‍പത് വോട്ടുകള്‍ നേടി എല്‍ ഡി എഫ് ഭരണത്തിലെത്തുകയായിരുന്നു.
ലോകം എന്തും പറയട്ടെ: മകള്‍ കിയാരയ്ക്കൊപ്പമുള്ള ചിത്രവുമായി നടി മുക്ത

ട്വന്റി -ട്വന്റിയുമായി ചേര്‍ന്ന് ഭരണം പിടിക്കണമെന്ന അഭിപ്രായം തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസിലുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം ട്വൻറി ട്വൻറി യോട് ചേർന്ന് പ്രവർത്തിക്കാൻ ചെല്ലാനം ട്വൻറി ട്വൻറി തീരുമാനിച്ചതോടെ യുഡിഎഫ് ഇവരില്‍ നിന്നും പൂര്‍ണ്ണമായും അകന്നു. ഇതിനിടെയാണ് കോട്ടയത്തും ഈരാറ്റുപേട്ടയിലും അട്ടിമറിയിലൂടെ യുഡിഎഫ് ഭരണം എല്‍ഡിഎഫ് വീഴ്ത്തിയത്.

ഇതോടെ സമാനമായ രീതിയില്‍ പ്രതിരോധ നടപടികള്‍ ആരംഭിക്കണമെന്ന ആവശ്യം കോണ്‍ഗ്രസിലും ശക്തമായി. ആദ്യ പടിയായി ചെല്ലാനം പഞ്ചായത്തിലാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. ട്വന്‍റി ട്വന്റിയുമായി ചേര്‍ന്ന് ഇടതുഭരണം പൊളിക്കാനായിരുന്നു തീരുമാനം. ചെല്ലാനത്തെ ട്വന്റി-ട്വന്റിയുമായി ചേര്‍ന്ന് ഭരണത്തിലെത്തുന്നതില്‍ തെറ്റില്ലെന്ന നിലപാട് സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വത്തിന് നല്‍കി.

എറണാകുളം ഡി സി സി ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകള്‍. എറണാകുളം എം പി ഹൈബി ഈഡൻ ഡി സി സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇടത് ഭരണ സമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത ഭരണ സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ട്വന്റി-ട്വന്റിക്ക് പ്രസിഡന്റ് സ്ഥാനവും കോണ്‍ഗ്രസിന് വൈസ് പ്രസിഡന്റും എന്നതാണ് ധാരണ.

അതേസമയം, അപകടകരമായ കൂട്ടുകെട്ട് എന്നായിരുന്നു സി പി എം പ്രതികരണം. കോൺഗ്രസിൻ്റെ യഥാർത്ഥ മുഖം ജനങ്ങൾ തിരിച്ചറിയുമെന്നും ഇതിൽ നഷ്ടം കോൺഗ്രസിനു തന്നെയാകുമെന്നും സി പി എം പറയുന്നു. എറണാകുളം ജില്ലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ അവിശ്വാസ പ്രമേയമാണ് ചെല്ലാനത്തേയും. നേരത്തെ യുഡിഎഫ് ഭരണത്തിലിരിക്കുന്ന പൈങ്ങോട്ടൂരിലും തൃക്കാക്കരയിലും എല്‍ ഡി എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. ഇതില്‍ പൈങ്ങോട്ടൂരില്‍ യു ഡി എഫിന് ഭരണം നഷ്ടമായി. തൃക്കാക്കര ക്വാറം തികയാതെ അവിശ്വാസ നീക്കം പരാജയപ്പെട്ടു.
നര്‍ത്തകിയായി തിളങ്ങി ഗായിക സിത്താര കൃഷ്ണകുമാര്‍; വൈറലായി തരുണി












Click it and Unblock the Notifications