എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സഭാ തര്‍ക്കം; സമവായ ചര്‍ച്ച നടന്നിട്ടില്ലെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം

  • By Desk
Google Oneindia Malayalam News

കൊച്ചി: സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് സമവായ ചര്‍ച്ച നടന്നെന്ന ചാനല്‍ വാര്‍ത്തകള്‍ നിഷേധിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം. പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട സ്വകാര്യ കൂടിക്കാഴ്ചയ്ക്കാണ് മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനെ കണ്ടതെന്ന് ഡോ. തോമസ് മാര്‍ അത്താനിയോസ് മെത്രാപ്പോലീത്ത വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

അന്തർ സംസ്ഥാന മോഷ്ടാവ് മാലമോഷണക്കേസിൽ പിടിയിൽ; സുനീർ ഷാഡോ പോലീസിന്റെ പിടിയിലായത് ഇങ്ങനെ...

അവിടെ ഉണ്ടായിരുന്ന യാക്കോബായ വിഭാഗം ഒത്തുതീര്‍പ്പു സാഹചര്യം ഒരുക്കണമെന്ന് അവശ്യപ്പെട്ടെങ്കിലും ഒറ്റയ്ക്ക് തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. യാക്കോബായ വിഭാഗം ദുഷ്ടലാക്കോടെ ബ്രേക്കിങ് ന്യുസ് പുറത്തുവിട്ട് കോടതികളെയും വിശ്വാസികളെയും തെറ്റിദ്ധരിപിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും കുറിപ്പില്‍ പറഞ്ഞു.

Ernakulam map

മലങ്കര സഭ കോടതിവിധി നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു ഉഭയകക്ഷി ചര്‍ച്ചയും നടത്തിയിട്ടില്ല. കോടതിവിധി ഭിന്നിക്കുവാനല്ല ഐക്യത്തിന് എന്ന പുസ്തകത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട സ്വകാര്യ കൂടിക്കാഴ്ചയ്ക്കായി മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ സന്ദര്‍ശിച്ചതിനെ യാക്കോബായ വിഭാഗം സഭ തര്‍ക്ക ചര്‍ച്ച എന്ന് രീതിയില്‍ ദുരുദ്ദേശ്യപരമായി വളച്ചൊടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മെത്രാപോലിത്ത കെ.ജി ബാലകൃഷ്ണന്റെ വീട്ടില്‍ എത്തിയപ്പോള്‍ അവിടെ യാക്കോബായ വിഭാഗം മെത്രാന്മാരും സഹ ഭാരവാഹികളും ഉണ്ടായിരുന്നു.

ഒത്തുതീര്‍പ്പിന് അവസരം ഒരുക്കണമെന്ന് യാക്കോബായ ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതിയുടെ അനിവാര്യമായ വിധി നടത്തിപ്പില്‍ വെള്ളം ചേര്‍ക്കണം എന്ന് മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ തനിക്കു ഒരിക്കലും പറയാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി. അനാവശ്യമായ ചെറുത്തു നിലപ്പിന് ശ്രമിച്ചു കൂടുതല്‍ പരുക്കേല്‍ക്കാതെ കോടതി വിധി നടത്തിപ്പിന് ആവശ്യമായ സമവായത്തിന് ഇരുവിഭാഗവും ശ്രമിച്ചു കൂടെ എന്നും കെ ജി ബാലകൃഷ്ണന്‍ ചോദിച്ചതായും വാര്‍ത്താ കുറിപ്പില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം വ്യക്തമാക്കി.

Ernakulam
English summary
Orthadox group about conflict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X